Choclate
മരുഭൂമികൾ കഥപറയുമ്പോൾ
മ​രു​ഭൂ​മി​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ കൂ​ട്ടു​കാ​രു​ടെ ഉ​ള്ളി​ലേ​ക്ക് ആ​ദ്യ​മെ​ത്തു​ന്ന ചി​ത്രം ഏ​താ​ണ്. ക​ത്തി​ജ്വ​ലി​ക്കു​ന്ന സൂ​ര്യ​നും ചു​ട്ടു പൊ​ള്ളു​ന്ന ചൂ​ടും പൊ​ടി​പാ​റി​ച്ചു പ​റ​ന്നു​യ​രു​ന്ന കാ​റ്റു​മൊ​ക്കെ​യാ​വും അ​ല്ലേ‍... അ​തേ... ഒ​​രു​​തു​​ള്ളി വെ​​ള്ളം​പോ​ലും ല​​ഭി​​ക്കാ​​തെ ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം വ​​റ്റി​​വ​​ര​​ണ്ടു കി​​ട​​ക്കു​​ന്ന മ​ണ​ൽ​ക്കാ​ടു​ക​ൾ! ഭൂ​​മി​​യി​​ൽ ആ​​കെ​​യു​​ള്ള ക​​ര​​പ്ര​​ദേ​​ശ​​ത്തി​​ന്‍റെ ഏ​​ഴി​​ലൊ​​രു​​ഭാ​​ഗം മ​​രു​​ഭൂ​​മി​​ക​​ളാ​​ണെ​​ന്നു കൂ​​ട്ടു​​കാ​​ർ​​ക്ക് അ​​റി​​യാ​​മോ? മ​​രു​​ഭൂ​​മി​​ക​​ളു​​ടെ മ​​ഹാ​​ദ്ഭുത​​ങ്ങ​​ളി​​ലേ​​ക്കു ക​​ണ്ണോ​​ടി​​ക്കാം.

മ​​രു​​ഭൂ​​മി​​ക​​ൾ വ​​ള​​രു​​ന്ന കാ​​ഴ്ച!

ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ പ​ക​ർ​ത്തി​യ ചി​​ത്ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് ശാ​​സ്ത്ര​​ജ്ഞ​​ന്മാ​​ർ​​ക്ക് മ​രു​ഭൂ​മി​ക​ൾ വ​ള​രു​ന്ന​തി​നേ​ക്കു​റി​ച്ച് ബോ​​ധ്യ​​മാ​​വു​​ന്ന​​ത്. മ​​രു​​ഭൂ​​മി​​യ​​ല്ലാ​​ത്ത ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു മ​​ണ​​ലാ​​ര​​ണ്യ​​ത്തി​​ലെ മ​​ണ​​ൽ ദി​​വ​​സേ​​ന അ​​തി​​ക്ര​​മി​​ച്ചു​​ക​​യ​​റു​​ന്നു.

വ​​ള​​രെ ചു​​രു​​ക്ക​​മാ​​യി​​ട്ടാ​​ണെ​​ങ്കി​​ലും മ​​നു​​ഷ്യ​​ന്‍റെ ക​ഠി​ന​പ്ര​യ​ത്ന​ത്തി​ന്‍റെ ഫ​ല​മാ​യി മ​​രു​​പ്ര​​ദേ​​ശം പ​​ച്ച​​പ്പ​ണി​യു​ന്നു​​മു​​ണ്ട്.



എ​​ന്താ​​ണ് മ​​രു​​ഭൂ​​മി​​ക​​ൾ?

25 സെ​ന്‍റീ മീ​റ്റ​റി​ൽ താ​ഴെ വാ​ർ​ഷി​ക വ​ർ​ഷ​പാ​ത​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് പൊ​തു​വേ മ​രു​ഭൂ​മി എ​ന്നു വി​ളി​ക്കു​ക. മ​രു​ഭൂ​മി​ക​ളി​ലേ​റെ​യും 15 ഡി​ഗ്രി​ക്കും 40 ഡി​ഗ്രി​ക്കും മ​ധ്യേ​യു​ള്ള അ​ക്ഷാം​ശ​രേ​ഖ​ക​ളി​ലാ​ണ് കി​ട​ക്കു​ന്ന​ത്.

മ​രു​ഭൂ​മി​ക​ളെ പ്ര​ധാ​ന​മാ​യും ഉ​ഷ്ണ​മ​രു​ഭൂ​മി​ക​ൾ, ശീ​ത​മ​രു​ഭൂ​മി​ക​ൾ, ധ്രു​വ​മ​രു​ഭൂ​മി​ക​ൾ എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി ത​രം​തി​രി​ക്കാം. മ​രു​ഭൂ​മി​ക്ക് ഇം​ഗ്ലീ​ഷി​ൽ desert (ഡെ​സേ​ർ​ട്ട്) എ​ന്നു പേ​രു​ണ്ടാ​യ​ത് desertum എ​ന്ന ലാ​റ്റി​ൻ പ​ദ​ത്തി​ൽ​നി​ന്നാ​ണ്. ‘ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ഥ​ലം’ എ​ന്നാ​ണ് അ​തി​ന്‍റെ അ​ർ​ഥം.

ഫോ​സി​ൽ മ​രു​ഭൂ​മി

ആ​ഫ്രി​ക്ക​യി​ലെ ക​ല​ഹാ​രി മ​രു​ഭൂ​മി “ഫോ​സി​ൽ മ​രു​ഭൂ​മി’’ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. മ​രു​ഭൂ​മി​ക​ളി​ൽ​നി​ന്നാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മാ​ർ​ന്ന മ​നു​ഷ്യ​ഫോ​സി​ലു​ക​ൾ ക​ണ്ടെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.



ലോ​ക​ത്തെ ആ​ദി​മ​ജീ​വി​ക​ളു​ടെ ഫോ​സി​ലു​ക​ളും ഇ​വി​ടെ നി​ന്നു കി​ട്ടി​യി​ട്ടു​ണ്ട്. ദി​നോ​സ​റു​ക​ളു​ടെ ഫോ​സി​ലു​ക​ൾ ശാ​സ്ത്ര​ജ്ഞ​ന്മാ​ർ മ​രു​ഭൂ​മി​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

മ​​രു​​പ്പ​​ച്ച​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന​​ത്

മ​​രു​​ഭൂ​​മി​​യി​​ലെ ഒ​​രു പ്ര​​തി​​ഭാ​​സ​മാ​ണ് മ​​രു​​പ്പ​​ച്ച​​ അ​ഥ​വാ Oasis. മ​​രു​​ഭൂ​​മി​​യി​​ലെ ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ ഭൂ​​മി​​ക്കു​​ള്ളി​​ലെ വെ​​ള്ളം ഉ​​റ​​വ​​യാ​​യി പു​​റ​​ത്തു​​വ​​രും. ഇ​​തൊ​​രു പ​​ച്ച​​ത്തു​​രു​​ത്താ​​യി ക്ര​​മേ​​ണ വ​​ള​​രു​​ന്നു. ഇ​​താ​​ണ് മ​​രു​​പ്പ​​ച്ച​​യാ​​യി തീ​​രു​​ന്ന​​ത്.



മ​രു​പ്പ​ച്ച​ക​ൾ മ​​നു​​ഷ്യ​​ന്‍റെ സ്ഥി​​ര​​താ​​മ​​സ​​ത്തി​​നും സ​​ഞ്ചാ​​രി​​ക​​ളു​​ടെ വി​​ശ്ര​​മ​​സ്ഥാ​​ന​​ത്തി​​നു​​മൊ​​ക്കെ ഇ​​ട​​മൊരുക്കുന്നു. വ​​ലി​​യ മ​​രു​​പ്പ​​ച്ച​​ക​​ളി​​ൽ മ​​നു​​ഷ്യ​​ർ ഗ​​ണ്യ​​മാ​​യ തോ​​തി​​ൽ കൃ​​ഷി​​യും ചെ​​യ്യാ​​റു​​ണ്ട്.

മ​​ണ​​ൽക്കുന്നു​​ക​​ൾ

മ​​രു​​ഭൂ​​മി​​യി​​ലെ വി​​സ്മ​​യ​​ക്കാ​​ഴ്ച​​ക​​ളാ​ണു മ​​ണ​​ൽ​​ക്കു​​ന്നു​​ക​​ൾ. മ​​രു​​ഭൂ​​മി​​യി​​ൽ എ​​വി​​ടെ​​യും മ​​ണ​​ൽ​​ക്കു​​ന്നു​​ക​​ൾ കാ​​ണാം. ഒ​​രു​​മീ​​റ്റ​​ർ മു​​ത​​ൽ മു​​ന്നൂ​​റോ നാ​​നൂറോ മീ​​റ്റ​​ർ വ​​രെ ഉ​​യ​​ര​​ത്തി​​ൽ കാ​​ണ​​പ്പെ​​ടു​​ന്ന മ​​ണ​​ൽ​​ക്കു​​ന്നു​​ക​​ളുണ്ട്. ചി​​ല വ​​ന്പ​​ൻ മ​​ണ​​ൽ​​ക്കു​​ന്നു​​ക​​ൾ​​ക്കു ന​​മ്മു​​ടെ തെ​​ങ്ങി​​നെ​​ക്കാ​​ളോ വ​ലി​യ പൈ​​ൻ മ​​ര​​ങ്ങ​​ളേ​​ക്കാ​​ളോ ഉ​​യ​​രം വ​രും. ഇ​വ​യു​ടെ നീ​ള​മോ എ​​ഴു​​ന്നൂ​​റോ എ​​ണ്ണൂ​​റോ മീ​​റ്റ​​ർ വ​​രെ​യാ​കാം.



മ​​ണ​​ലി​​ന്‍റെ വ​​ൻ ക​​ട​​ൽ​​പോ​​ലെ തോ​​ന്നി​​പ്പി​​ക്കു​​ന്ന മ​​ണ​​ൽ​​ക്കു​​ന്നു​​ക​​ൾ എ​ന്നു പ്ര​യോ​ഗി​ച്ചാ​ലും തെറ്റില്ല. സ​​ഹാ​​റ​​യി​​ലെ​​യും അ​​റേ​​ബ്യ​​ൻ മ​​രു​​ഭൂ​​മി​​ക​​ളി​​ലെ​​യും മ​​ണ​​ൽ​​ക്കു​​ന്നു​​ക​​ളാ​​ണ് വി​​ശേ​​ഷാ​​ൽ അ​​തേ കാ​​ഴ്ച​​ക​​ൾ...! മ​​ണ​​ൽ​​ക്കൊ​​ടു​​മു​​ടി​​ക​​ളു​​ടെ വി​​സ്മ​​യ​​ക്കാ​​ഴ്ച​​ക​​ൾ....! ഇ​​ത്ത​​രം മ​​ണ​​ൽ​​ക്കൊ​​ടു​​മു​​ടി​​ക​​ളെ എ​​ർ​​ഗ് എ​​ന്നാ​​ണു വി​​ളി​​ക്കു​​ക. ഭൂ​​മി​​യി​​ലെ ഏ​​റ്റവും വ​​ര​​ണ്ട, എ​​ർ​​ഗ് എ​​ന്ന ജീ​​വ​​ജാ​​ല​​ങ്ങ​​ൾ കു​​റ​​വാ​​ണെ​​ന്നു പ​​റ​​യാം.

മനുഷ്യനും മരുഭൂമിയും

ച​​രി​​ത്രാ​​തീ​​ത​​കാ​​ലം തൊ​​ട്ടേ മ​​നു​​ഷ്യ​​ൻ മ​​രു​​ഭൂ​​മി​​ക​​ളെ സ്വ​​ന്തം വീ​​ടാ​​ക്കി മാ​​റ്റി​​യി​​രു​​ന്നു. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും പ​​ഴ​​ക്ക​​മാ​​ർ​​ന്ന മ​​നു​​ഷ്യാ​​വ​​ശി​​ഷ്ട​​ങ്ങ​​ളി​​ൽ ചി​​ല​​ത് ക​​ണ്ടെ​​ത്തി​​യ​​ത് മ​​രു​​ഭൂ​​മി​​ക​​ളി​​ൽ​​നി​​ന്നാ​​ണ്. ചൂ​ടി​ൽ നി​ന്നും മ​ണ​ൽ​ക്കാ​റ്റി​ൽ നി​ന്നും ത​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കൂ​ടാ​ര​ങ്ങ​ൾ കെ​ട്ടി അ​തി​നു​ള്ളി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ക. ഒ​​ട്ട​​ക​​ത്തി​​ന്‍റെ​​യും ആ​​ടി​​ന്‍റെ​​യു​​മൊ​​ക്കെ രോ​​മ​​ങ്ങ​​ൾ​​കൊ​​ണ്ടാ​​ണ് കൂ​​ടാ​​ര​​സാ​​മ​​ഗ്രി​​ക​​ൾ ത​​യാ​​റാ​​ക്കു​​ക.



ത​​ല മു​​ത​​ൽ കാ​​ൽപ്പാ​​ദം വ​​രെ നീ​​ണ്ടു​​കി​​ട​​ക്കു​​ന്ന അ​​യ​​വു​​ള്ള നീ​​ള​​ൻ കു​​പ്പാ​​യം മ​​രു​​ഭൂ​​മിവാ​​സി​​ക​​ളെ മ​​ണ​​ൽ​​ക്കാ​​റ്റി​​ൽ​​നി​​ന്നും ചൂ​​ടി​​ൽ​​നി​​ന്നും ര​​ക്ഷി​​ക്കു​​ന്നു.

സ​​ഹാ​​റ മ​​രു​​ഭൂ​​മി​​യി​​ലും സൗ​​ദി അ​​റേ​​ബ്യ, ജോ​​ർ​​ദാ​​ൻ, സി​​റി​​യ, ഇ​​റാ​​ഖ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ മ​​രു​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മൊ​​ക്കെ ധാ​​രാ​​ളം മ​​രു​​ഭൂ​​മിവാ​​സി​​ക​​ളു​​ണ്ട്. ഒ​​രി​​ട​​ത്തും സ്ഥി​​ര​​മാ​​യി താ​​മ​​സി​​ക്കാ​​ത്ത ഇ​​ക്കൂ​​ട്ട​​ർ വെ​​ള്ള​​ത്തി​​ന്‍റെ ല​​ഭ്യ​​ത​​യ​​നു​​സ​​രി​​ച്ചു മാ​​റി​​മാ​​റി പൊ​​യ്ക്കൊ​​ണ്ടി​​രി​​ക്കും.

പ​ല വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട മ​​രു​​ഭൂ​​മി​വാ​​സി​​ക​​ളു​ണ്ട്. ഓ​​രോ വി​​ഭാ​​ഗ​​ത്തി​​നും അ​വ​രു​ടേ​താ​യ ജീ​​വി​​ത ശൈ​ലി​യും പ്ര​ത്യേ​ക​ത​ക​ളു​മു​ണ്ട്. ഇ​​ന്നും ലോ​​ക​​ജ​​ന​​സം​​ഖ്യ​​യി​​ൽ പ​​ത്തി​​ലൊ​​രു ഭാ​​ഗം മ​​രു​​ഭൂ​​മി​​ക​​ളി​​ൽ താ​​മ​​സി​​ക്കു​​ന്നു​​വെ​​ന്ന​​തു കൗ​​തു​​ക​​ക​​ര​​മാ​​യ കാ​​ര്യ​മാ​ണ്.

ഇവിടേയുമുണ്ട് ചെടികൾ

മ​ഴ​യു​ടെ ദൗർ​ല​ഭ്യ​ത്താ​ലും വ​ര​ണ്ട കാ​റ്റ് മു​ഖാ​ന്ത​ര​വും സാ​ധാ​ര​ണ​യാ​യി ന​മ്മ​ൾ കാ​ണു​ന്ന ചെ​ടി​ക​ൾ​ക്കോ മ​ര​ങ്ങ​ൾ​ക്കോ മ​രു​ഭൂ​മി​ക​ളി​ൽ വ​ള​രാ​നാ​വി​ല്ല. എ​ന്നാ​ൽ മു​ള്ളു​നി​റ​ഞ്ഞ കള്ളിമുൾ (കാ​ക്‌​ട​സ്) ചെ​ടി​ക​ൾ പ​ല​യി​ട​ത്തും കാ​ണാം. മ​രു​പ്പ​ച്ച​ക​ളി​ലാ​ക​ട്ടെ ഈ​ന്ത​പ്പ​ന​ക​ളും അ​ക്കേ​ഷ്യ മ​ര​ങ്ങ​ളും ഒ​ലീ​വ് മ​ര​ങ്ങ​ളും വ​ള​രു​ന്നു​ണ്ട്.



മ​രു​ഭൂ​മി​യി​ലെ ജ​ല​ക്ഷാ​മ​ത്തോ​ടും ക​ഠി​ന ചൂ​ടി​നോ​ടും പൊ​രു​ത്ത​പ്പെ​ടാ​ൻ പ​റ്റു​ന്ന സ​സ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ മ​രു​ഭൂ​മി​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഒ​റ്റ​മ​ഴ​യ്ക്കു പൂ​വി​ടു​ന്ന ചെ​ടി​ക​ൾ അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ മ​രു​ഭൂ​മി​യി​ലെ മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്.

ഉരഗങ്ങളും കൂട്ടുകാരും

മ​രു​ഭൂ​മി​ക​ളി​ൽ മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളു​മു​ണ്ട്. ഉ​ര​ഗ​ങ്ങ​ളാ​ണ് ഏ​റെ​യും. ത​ങ്ങ​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ വ​ള​രെ കു​റ​ച്ചു ജ​ലം മ​തി​യെ​ന്ന​താ​ണ് മ​രു​പ്ര​ദേ​ശ​ത്തെ മൃ​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത. ആ​ഴ്ച​യി​ലൊ​രി​ക്ക​ലോ മാ​സ​ത്തി​ലൊ​രി​ക്ക​ലോ മാ​ത്രം വെ​ള്ളം കു​ടി​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​മു​ണ്ട് ഇ​ക്കൂ​ട്ട​ത്തി​ൽ.

ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ജ​ലാം​ശം അ​വ​യ്ക്ക് ആ​ഹാ​ര​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്നു. ഒ​ട്ട​ക​വും ഒ​റി​ക്‌​സ്മാ​നും ഫെ​ന്ന​ക് കു​റു​ക്ക​നും മ​ണ​ൽ​പ്പൂ​ച്ച​യു​മൊ​ക്കെ മ​ണ​ൽ​ക്കാ​ടു​ക​ളി​ലെ മൃ​ഗ​ങ്ങ​ളാ​ണ്. അ​തു​പോ​ലെ മ​ണ​ൽ​ക്കാ​ടു​ക​ളി​ൽ പ​ക്ഷി​ക​ളു​മു​ണ്ട്. ഒ​ട്ട​ക​പ്പ​ക്ഷി​യാ​ണ് കൂ​ട്ട​ത്തി​ൽ പ്ര​ധാ​നി.



മൊ​ളോ​ച്ചും വി​വി​ധ​യി​നം പാ​ന്പു​ക​ളും ഉ​ൾ​പ്പെ​ടെ ഉ​ര​ഗ​ങ്ങ​ളേ​റെ. മ​രു​ഭൂ​മി​യി​ലെ പ​ല്ലി​ക​ളാ​ണു മൊ​ളോ​ച്ച്. മു​ള്ളു​ക​ളു​ള്ള പി​ശാ​ച് (Thorny Devil) എ​ന്നാ​ണ് ഇ​വ​യെ വി​ളി​ക്കു​ന്ന​ത്. 15 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ഇ​വ​യു​ടെ ശ​രീ​ര​മാ​കെ മു​ള്ളു​ക​ളാ​ണ്. മ​ഞ്ഞ​യോ ചാ​ര​നി​റ​മോ ആ​കും ശ​രീ​ര​ത്തി​ന്.

അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ മ​രു​ഭൂ​മി​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന വി​ഷ​പ്പാ​ന്പു​ക​ളാ​ണ് റാ​റ്റി​ൽ സ്നേ​ക്. ചൂ​ടേ​ൽ​ക്കാ​ത്ത​വി​ധം ശ​രീ​ര​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ ഉ​ര​സി​യു​ള്ള ഇ​വ​യു​ടെ പോ​ക്ക് കാ​ണാ​ൻ ന​ല്ല ര​സ​മാ​ണ്. സ്‌​കാ​ര​ബ് വ​ണ്ട് ഉ​ൾ​പ്പെ​ടെ ഒ​ട്ട​ന​വ​ധി ജീ​വി​ക​ളും മ​രു​ഭൂ​മി​ക​ൾ​ക്കു സ്വ​ന്ത​മാ​ണ്.

ത​ണുത്തു​റ​ഞ്ഞ മ​രു​ഭൂ​മി​ക​ൾ

മ​രു​ഭൂ​മി​ക​ൾ ചു​ട്ടു​പൊ​ള്ളു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ന്നു പ​റ​യു​ന്പോ​ൾ കൗ​തു​ക​ക​ര​മാ​യ ഒ​രു കാ​ര്യം കൂ​ടി​യു​ണ്ട്. അ​​ന്‍റാ​​ർ​​ട്ടി​​ക്ക​​യി​​ൽ തി​​ക​​ച്ചും ത​​ണു​​ത്തു​​റ​​ഞ്ഞ ചി​​ല മ​​രു​​പ്ര​​ദേ​​ശ​​ങ്ങ​​ളു​​ണ്ട്. ഫ്രോ​​സ​​ൻ ഡെ​​സ​​ർ​​ട്ട് എ​​ന്ന് അ​വ​യെ വി​ളി​ക്കാം. ഈ ​പ്ര​ദേ​ശ​ത്ത് മ​​ഴ പെ​​യ്തി​​ട്ട് ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വ​​ർ​​ഷ​​ങ്ങ​​ളാ​​യി.



ഏ​റ്റ​വു​മ​ധി​കം ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന മ​രു​ഭൂ​മി​യാ​ണ് അ​ന്‍റാ​ർ​ട്ടി​ക് മ​രു​ഭൂ​മി. -49 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ് ഇ​വി​ടത്തെ ശ​രാ​ശ​രി താ​പ​നി​ല. 2010ൽ -94.7 ​ഡി​ഗ്രി സെ​ൽ​ഷ്യ​സും 2013ൽ -92.9 ​ഡി​ഗ്രി സെ​ൽ​ഷ്യ​സും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​താ​ണ് ലോ​ക​ത്തി​ൽ ഇ​ന്നേ​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഏ​റ്റ​വും താ​ഴ്ന്ന താ​പ​നി​ല.

ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ര​ണ്ട പ്ര​ദേ​ശം എ​ന്നു പ​റ​യു​ന്പോ​ഴും ഇ​വി​ടെ​യാ​ണ് ലോ​ക​ത്തി​ലെ ശു​ദ്ധ​ജ​ല​ത്തി​ന്‍റെ 90 ശ​ത​മാ​ന​വു​മു​ള്ള​ത്. പ​ക്ഷേ ഇ​തെ​ല്ലാം ഐ​സ് മ​ല​ക​ളും പാ​ളി​ക​ളു​മാ​യി​ട്ടാ​ണ് കാണപ്പെടുന്നത്.

മ​​രു​​ഭൂ​​മി​​യി​​ലെ ക​​പ്പ​​ൽ

മ​രു​ഭൂ​മി​യി​ലെ ക​പ്പ​ൽ എ​ന്നു വി​ളി​പ്പേ​രു​ള്ള മൃ​ഗ​മാ​ണ് ഒ​ട്ട​കം. ഒ​​രു​​തു​​ള്ളി വെ​​ള്ളം​​പോ​​ലും കു​​ടി​​ക്കാ​​തെ ചു​​ട്ടു​​പൊ​​ള്ളു​​ന്ന മ​​രു​​ഭൂ​​മി​​യി​​ൽ ഒ​രാ​ഴ്ച​യി​ല​ധി​കം ത​ള്ളി നീ​ക്കാ​ൻ ഒ​​ട്ട​​ക​​ത്തി​​നു സാ​ധി​ക്കും. മ​​രു​​ഭൂ​​മി​​യി​​ലൂ​​ടെ അ​​നാ​​യാ​​സം യാ​​ത്ര​​ചെ​​യ്യാ​​നും സാ​​ധ​​ന​​ങ്ങ​​ൾ കൊ​​ണ്ടു​​പോ​​കാ​​നും പ​​റ്റി​​യ​​ മൃ​​ഗം. അ​​തു​​കൊ​​ണ്ടു​കൂ​ടി​യാ​ണ് ഒ​​ട്ട​​ക​​ത്തി​​നു ‘മ​​രു​​ഭൂ​​മി​​യി​​ലെ ക​​പ്പ​​ൽ’ എ​​ന്ന പേ​​രു കി​​ട്ടി​​യ​​ത്.



മ​​ണ​​ൽ​​ക്കാ​​റ്റ് വ​​രു​​ന്പോ​​ൾ അ​​ട​​യ്ക്കാ​​ൻ പ​​റ്റു​​ന്ന മൂ​​ക്കും നീ​​ണ്ട ക​​ൺ​​പീ​​ലി​​ക​​ളു​ള്ള ക​​ണ്ണു​​ക​​ളും മ​​രു​​ഭൂ​​മി​​വാ​​സ​​ത്തി​​ന് ഒ​ട്ട​ക​ത്തെ യോ​ഗ്യ​നാ​ക്കു​ന്നു. ഭ​​ക്ഷ​​ണം കൊ​​ഴു​​പ്പാ​​യി സൂ​​ക്ഷി​​ച്ചു​​വ​​ച്ചി​​ട്ടു​​ള്ള മു​​തു​​കി​​ലെ പൂ​​ഞ്ഞ്, മു​​ള്ളു​​ള്ള ക​​ള്ളി​​ച്ചെ​​ടി​​ക​​ളേ​​യും മ​​റ്റും ആ​​ഹ​​രി​​ക്കാ​​ൻ​​പ​​റ്റു​​ന്ന ക​​ട്ടി​​യു​​ള്ള നാ​​ക്ക് എ​​ന്നി​​വ​​യും ഒ​​ട്ട​​ക​​ത്തി​​ന്‍റെ സ​​വി​​ശേ​​ഷ​ത​യാ​ണ്. ഒ​​റ്റ​​പ്പൂ​​ഞ്ഞു​​ള്ള​​വ​, രണ്ട് പൂഞ്ഞു​​ള്ള​​വ​ എ​ന്നി​ങ്ങ​നെ ര​​ണ്ടി​​നം ഒ​​ട്ട​​ക​​ങ്ങ​​ളു​​ണ്ട്. ഒ​​ട്ട​​ക​​ങ്ങ​​ൾ കാ​​മ​​ലീ​​ഡെ ഫാ​​മി​​ലി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

മാത്യൂസ് ആർപ്പൂക്കര

*****************************************

മരുഭൂമികളിലൂടെ

സഹാറ മരുഭൂമി

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ മ​​രു​​ഭൂ​​മിയാണ് സ​​ഹാ​​റ മരുഭൂമി. മ​​ഹാ​​സ​​മു​​ദ്രം​​പോ​​ലെ പ​​ര​​ന്നു​​കി​​ട​​ന്നു​​കി​​ട​​ക്കു​​ന്ന സ​​ഹാ​​റ​​ മ​​രു​​ഭൂ​​മി ആ​​ഫ്രി​​ക്ക​​ൻ വ​​ൻ​​ക​​ര​​യു​​ടെ വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റാ​​യി സ്ഥി​​തി ചെ​​യ്യു​​ന്നു. കി​​ഴ​​ക്കു​​നി​​ന്നു പ​​ടി​​ഞ്ഞാ​​റേക്ക് 5630 കിലോ മീ​​റ്റ​​ർ നീ​​ള​​മു​​ള്ള സ​​ഹാ​​റ മ​​രു​​ഭൂ​​മി ഈ​​ജി​​പ്ത്, നൈ​​ജ​​ർ, ലി​​ബി​​യ, മൊ​​റോ​​ക്കോ, അ​​ൾ​​ജീ​​റി​​യ, ഛാഡ്, ​​സു​​ഡാ​​ൻ, ടു​​ണീ​​ഷ്യ, സെ​​ന​​ഗ​​ൾ, മൗ​​റി​​റ്റാ​​നിയ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഭാ​​ഗി​​ക പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പ​​ര​​ന്നു​​കി​​ട​​ക്കു​​ന്നു.



സ​​ഹാ​​റ​​യ്ക്ക് 90 ല​​ക്ഷം ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ വി​​സ്തൃ​​തി​​യു​​ണ്ട്. അ​​താ​​യ​​ത് ആ​​ഫ്രി​​ക്ക​​ൻ വ​​ൻ​​ക​​ര​​യു​​ടെ 30 ശ​​ത​​മാ​​ന​​ത്തോ​​ളം ഭാ​​ഗ​​മാ​​ണി​​ത്. അ​​നേ​​കം വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്പ് പെ​​ട്ടെ​​ന്നു​​ണ്ടാ​​യ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് സ​​ഹാ​​റ പി​​റ​​വി​​യെ​​ടു​​ത്ത​തെ​​ന്നു ശാ​​സ്ത്ര​​ലോ​​കം വി​​ല​​യി​​രു​​ത്തു​​ന്നു. സ​​ഹാ​​റ​​യി​​ൽ മ​​ണ​​ൽ​​പ്ര​​ദേ​​ശ​​ങ്ങ​​ൾ കു​​റ​​വാ​​ണ്. പാ​​റ​​യും ക​​ല്ലു​​ക​​ളും മ​​ല​​നി​​ര​​ക​​ളും നി​​റ​​ഞ്ഞ ​മ​​രു​​ഭൂ​​മി​​യി​​ൽ പ​ണ്ടു​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന ഏ​ക യാ​ത്രാ ഉ​പാ​ധി ഒ​ട്ട​ക​ങ്ങ​ളാ​യി​രു​ന്നു.

ഥാ​​ർ മ​​രു​​ഭൂ​​മി

ഇ​​ന്ത്യ​​യി​​ലെ ഏ​​ക മ​​രു​​ഭൂ​​മി. ഇ​​ന്ത്യ​​യു​​ടെ വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റു​​പ്ര​​ദേ​​ശ​​ത്തും പാ​​ക്കി​​സ്ഥാ​​നി​​ലു​​മാ​​യി വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്നു. മൂ​​ന്ന​​ല​​ക്ഷ​​ത്തി​​ല​​ധി​​കം കി​​ലോ​​മീ​​റ്റ​​റാ​​ണ് വി​​സ്തൃ​​തി. ഗ്രേ​​റ്റ് ഇ​​ന്ത്യ​​ൻ ഡെ​​സേ​​ർ​​ട്ട് എ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന ഈ ​​മ​​ണ​​ലാ​​ര​​ണ്യ​​ത്തി​​ന്‍റെ ഏ​​റി​​യ​​ഭാ​​ഗ​​വും രാ​​ജ​​സ്ഥാ​​നി​​ൽ സ്ഥി​​തി​​ചെ​​യ്യു​​ന്നു. വേ​​ന​​ൽ​​ക്കാ​​ല​​ത്ത് ശ​​ക്ത​​മാ​​യ ചൂ​​ടും പൊ​​ടി​​ക്കാ​​റ്റും ഉ​​ണ്ടാ​​കും. ഇ​​ന്ത്യ​​ൻ ആ​​ണ​​വ പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ പൊ​​ഖ്റാ​​ൻ ഈ ​​മ​​രു​​ഭൂ​​മി​​യി​​ലാണ്.



ഥാ​​ർ​​മ​​രു​​ഭൂ​​മി വ​​ലു​​താ​​കു​​ന്ന​​തു ത​​ട​​യാ​​നാ​​യി സ​​ത്‌​​ല​​ജ് ന​​ദി​​യി​​ൽ​​നി​​ന്നു രാ​​ജ​​സ്ഥാ​​ൻ ക​​നാ​​ലി​​ലൂ​​ടെ വെ​​ള്ള​​മെ​​ത്തി​​ക്കാ​​നും മ​​ര​​ങ്ങ​​ൾ ന​​ട്ടു​​പി​​ടി​​പ്പി​​ക്കാ​​നും ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്നു. ജ​​ല​​സേ​​ച​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ ജ​​ന​​വാ​​സ​​മു​​ണ്ട്.

ഈ ​​മ​​ണ​​ലാ​​ര​​ണ്യ​​ത്തി​​ന്‍റെ ചി​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ ചെറിയതോതിൽ മ​​ഴ ഉ​​ണ്ടാ​​വു​​മെ​​ങ്കി​​ലും പൊ​​തു​​വേ ത​​രി​​ശു​​ഭൂ​​മി​​യും കു​​റ്റി​​ച്ചെ​​ടി​​ക​​ൾ ത​​ല​​യാ​​ട്ടു​​ന്ന വ​​ര​​ണ്ട പ്ര​​ദേ​​ശ​​ങ്ങ​​ളു​​മാ​​ണ്. ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ ചെ​​റു​​ഗ്രാ​​മ​​ങ്ങ​​ളും പ​​ട്ട​​ണ​​ങ്ങ​​ളും കാ​​ണാം. ജ​​യ്സാ​​ൽ​​മീ​​റും ബി​​ക്കാ​​നീ​​റും ഥാ​​ർ മ​​രു​​ഭൂ​​മി​​യി​​ലെ അ​​തി​​ശ​​യ​​ച്ചെ​​പ്പ് തു​​റ​​ക്കു​​ന്ന പ​​ട്ട​​ണ​​ങ്ങ​​ൾ​​ത​​ന്നെ.

കലഹാരി മരുഭൂമി

ആ​ഫ്രി​ക്ക​യു​ടെ തെ​ക്കു​ഭാ​ഗ​ത്താ​യി പ്ര​ധാ​ന​മാ​യും ബോ​ട്സ്വാ​ന​യി​ൽ പ​ര​ന്നു കി​ട​ക്കു​ന്ന മ​രു​ഭൂ​മി​യാ​ണ് ക​ല​ഹാ​രി. 51,800 ച.​കി. മീ​റ്റ​റാ​ണ് ക​ല​ഹാ​രി​യു​ടെ ആ​കെ വി​സ്തീ​ർ​ണം.



ഇ​ളം ചു​വ​പ്പു നി​റ​മു​ള്ള മ​ണ​ലും കു​റ്റി​ച്ചെ​ടി​ക​ളും ഉ​ണ​ങ്ങി​യ പു​ൽ​മേ​ടു​ക​ളും നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ മ​രു​ഭു​മി​യാ​ണി​ത്.

അ​​റ്റ​​ക്കാ​​മ മ​​രു​​ഭൂ​​മി

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ര​​ണ്ട മ​​രു​​ഭൂ​​മി​​യാ​​ണ് അ​​റ്റ​​ക്കാ​​മ. ഇ​​തു തെ​​ക്കേ അ​​മേ​​രി​​ക്ക​​യി​​ൽ സ്ഥി​​തി​​ചെ​​യ്യു​​ന്നു. ചി​​ലി, പെ​​റു, ബൊ​​ളീ​​വി​​യ, അ​​ർ​​ജ​​ന്‍റീ​​ന എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി ഒ​​രു​​ല​​ക്ഷ​​ത്തി​​ല​​ധി​​കം ച.​​കി.​​മീ​​റ്റ​​ർ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി അ​​റ്റ​​ക്കാ​​മ വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്നു. നൂ​​റു​​ക​​ണ​​ക്കി​​നു വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഇ​​വി​​ടെ മ​​ഴ പെ​​യ്തി​​ട്ടി​​ല്ല. ഏ​​റ്റ​​വും പ​​ഴ​​ക്കം​​ചെ​​ന്ന മ​​രു​​ഭൂ​​മി​​ക​​ളി​​ൽ ഒ​​ന്നാ​​ണി​​ത്.



അ​​റ്റ​​ക്കാ​​മ​​യു​​ടെ പ​​ടി​​ഞ്ഞാ​​റ് ശാ​​ന്ത​​സ​​മു​​ദ്ര​​വും കി​​ഴ​​ക്ക് ആ​​ൻ​​ഡീ​​സ് പ​​ർ​​വ​​ത​​നി​​ര​​ക​​ളു​​മാ​​ണ്. ഒ​​ന്നാം ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​കാ​​ല​​ത്ത് സോ​​ഡി​​യം നൈ​​ട്രേ​​റ്റ് പോ​​ലെ​​യു​​ള്ള മൂ​​ല​​ക​​ങ്ങ​​ൾ ഈ ​​മ​​രു​​ഭൂ​​മി​​യു​​ടെ ചി​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു ശേ​​ഖ​​രി​​ക്ക​​യു​​ണ്ടാ​​യി.

ഗോ​​ബി മ​​രു​​ഭൂ​​മി

ശൈ​​ത്യ​​കാ​​ല​​ത്ത് കി​​ടു​​കി​​ടാ വി​​റ​​യ്ക്കു​​ന്ന മ​​രു​​ഭൂ​​മി​​യാ​​ണ് ഗോ​​ബി മ​​രു​​ഭൂ​​മി. പ​​ക​​ൽ ഭ​​യ​​ങ്ക​​ര ചൂ​​ട്, രാ​​ത്രി​​യി​​ൽ കൊ​​ടും ത​​ണു​​പ്പ്! ഏ​​ഷ്യാ ഭൂ​​ഖ​​ണ്ഡ​​ത്തി​​ലെ ഗോ​​ബി മ​​രു​​ഭൂ​​മി​​യി​​ലാ​​ണീ വി​​ചി​​ത്ര കാ​​ലാ​​വ​​സ്ഥ! ലോ​​ക​​ത്തി​​ലെ അ​​ഞ്ചാ​​മ​​ത്തെ വ​​ലി​​യ മ​​രു​​ഭൂ​​മി.



പ​​ത്തു​​ല​​ക്ഷ​​ത്തി​​ല​​ധി​​കം ച.​​കി.​​മീ​​റ്റ​​റി​​ലാ​​യി ഗോ​​ബി മ​​രു​​ഭൂ​​മി വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്നു. മം​​ഗോ​​ളി​​യ​യുടെ തെ​​ക്കു​​കി​​ഴ​​ക്കു ഭാ​​ഗം മു​​ത​​ൽ ചൈ​​ന​​യു​​ടെ വ​​ട​​ക്കു​​ഭാ​​ഗം വ​​രെ​​യാ​​ണ് സ്ഥാ​​നം. മ​​ണ​​ൽ​​പ്പ​​ര​​പ്പു​​ക​​ളും പ​​ർ​​വ​​ത​​ങ്ങ​​ളും ത​​രി​​ശു​​പീ​​ഠ​​ഭൂ​​മി​​ക​​ളു​​മൊ​​ക്കെ നി​​റ​​ഞ്ഞ ഗോ​​ബി​​യി​​ൽ മം​​ഗോ​​ളി​​യ​​ൻ വം​​ശ​​ജ​​രാ​​യ ഗോ​​ത്ര​​വി​​ഭാ​​ഗ​​ങ്ങ​​ൾ താ​​മ​​സി​​ക്കു​​ന്നു​​ണ്ട്. നീ​​ണ്ട രോ​​മ​​ങ്ങ​​ളു​​ള്ള യാ​​ക്ക് എ​​ന്ന മൃ​​ഗ​​വും ബാ​​ക്‌​​ട്രി​​യ​​ൻ ഒ​​ട്ട​​ക​​ങ്ങ​​ളും വ​​ള​​ർ​​ത്തി അ​​വ​​ർ ക​​ഴി​​യു​​ന്നു.

അ​​റേ​​ബ്യ​​ൻ മ​​രു​​ഭൂ​​മി

1,29,500 ച.​​കി.​​മീ​​റ്റ​​ർ വി​​സ്തൃ​​തി​​യി​​ൽ വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന മ​​രു​​ഭൂ​​മി​​യാ​​ണ് അ​​റേ​​ബ്യ​​ൻ മ​​രു​​ഭൂ​​മി. സൗ​​ദി അ​​റേ​​ബ്യ, ജോ​​ർ​​ദാ​​ൻ, ഇ​​റാ​​ഖ്, കു​​വൈ​​റ്റ്, ഖ​​ത്ത​​ർ, യു​​എ​​ഇ, ഒ​​മാ​​ൻ, യെ​​മ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ ഈ ​​മ​​രു​​ഭൂ​​മി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.



തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ഏ​​ഷ്യ​​യി​​ൽ അ​​റേ​​ബ്യ​​ൻ അ​​ർ​​ദ്ധ​​ദ്വീ​​പാ​​കെ​​യാ​​ണ് സ്ഥാ​​നം. ലോ​​ക​​ത്ത് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ​​യി​​ൽ പ​​കു​​തി​​യും ഇ​​വി​​ടെ​​നി​​ന്നാ​​ണു കു​​ഴി​​ച്ചെ​​ടു​​ക്കു​​ന്ന​​ത്.
‌ ഈ​​ന്ത​​പ്പ​​ന​​ക​​ൾ ധാ​​രാ​​ള​​മാ​​യി വ​​ള​​രു​​ന്ന ഭൂ​​പ്ര​​കൃ​​തി​​കൂ​​ടി​​യാ​​ണി​​ത്.

ഗ്രേറ്റ് ഓസ്ട്രേലിയൻ മരുഭൂമി

പ​​തി​​ന​​ഞ്ച് ല​​ക്ഷ​​ത്തി​​ല​​ധി​​കം ച.​​കി.​​മീ​​റ്റ​​ർ വി​​സ്തൃ​​തി​​യു​​ള്ള മ​​ണ​​ലാ​​ര​​ണ്യ​​മാ​​ണി​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മ​​ധ്യ-​​പ​​ടി​​ഞ്ഞാ​​റ് ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് സ്ഥാ​​നം. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ 39 ശ​​ത​​മാ​​നം വ​​രു​​ന്ന മ​​ണ​​ലാ​​ര​​ണ്യ​​മാ​​ണി​​ത്.



കം​​ഗാ​​രുകളെ ഇ​​വി​​ടെ​​യും ധാ​​രാ​​ള​​മാ​​യി കാ​​ണാ​​നാ​​വും. വേ​​ട്ട​​യാ​​ടി​​ജീ​​വി​​ക്കു​​ന്ന നാ​​ടോ​​ടി​​വ​​ർ​​ഗ​​ത്തെ​​യും ഇ​​വി​​ടെ കാ​​ണാം.

ന​​മീ​​ബ് മ​​രു​​ഭൂ​​മി

ആ​​ഫ്രി​​ക്ക​​യി​​ലെ തീ​​ര​​ദേ​​ശ മ​​രു​​ഭൂ​​മി​​യാ​​ണി​​ത്. ന​​മീ​​ബി​​യ​​യു​​ടെ ഭൂ​​രി​​ഭാ​​ഗ​​വും ഈ ​​മ​​രു​​ഭൂ​​മി പര​​ന്നു​​കി​​ട​​ക്കു​​ന്നു. ഇ​​ട​​യ്ക്കി​​ടെ മ​​ഴ പെ​​യ്യു​​ന്ന ഈ ​​പ്ര​​ദേ​​ശ​​ത്ത് പ്ര​​ധാ​​ന ജീ​​വി ത​​വ​​ള​​ക​​ളാ​​ണ്.



സോ​​മാ​​ലി മ​​രു​​ഭൂ​​മി

സോ​​മാ​​ലി​​യ​​യു​​ടെ ഭൂ​​രി​​ഭാ​​ഗം പ്ര​​ദേ​​ശ​​ത്തു​​മാ​​യി പ​​ര​​ന്നു​​കി​​ട​​ക്കു​​ന്ന​​താ​​ണു സോ​​മാ​​ലി മ​​രു​​ഭൂ​​മി. എ​​ത്യോ​​പ്യ വ​​രെ അ​​തു നീ​​ളു​​ന്നു. കി​​ഴ​​ക്ക​​ൻ ആ​​ഫ്രി​​ക്ക​​യാ​​ണ് സ്ഥാ​​നം. 26,000 ച.​​കി.​​മീ​​റ്റ​​റാ​​ണ് വി​​സ്തൃ​​തി.