Choclate
മൺസൂൺ ഡേയ്സ്
പി​റ​ന്നാ​ളി​നു പു​ത്ത​നു​ടു​പ്പി​ട്ട് സ്കൂ​ളി​ലേ​ക്കു പോ​കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഉ​ണ്ണി​ക്കു​ട്ട​ൻ. വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തും
ദേ ​കി​ട​ക്കു​ന്നു എ​ടി​പി​ടീന്നൊ​രു മ​ഴ.

“ ശ്ശോ ... ​പു​ത്ത​നു​ടു​പ്പ് കൂ​ട്ടു​കാ​രെ​യൊ​ക്കെ കാ​ണി​ക്കാ​ല്ലോ​ന്ന് ഒാ​ർ​ത്തി​രി​ക്കു​വാ​ർ​ന്നു. ഇ​തെ​ന്താ അ​ച്ഛാ ഇ​പ്പൊ മ​ഴ? സ്കൂ​ൾ തു​റ​ക്കു​ന്പോ​ള​ല്ലേ മ​ഴ പെ​യ്യ​ണേ‍?” ഉ​ണ്ണി പ​രി​ഭ​വി​ച്ചു.

“ സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ മാ​ത്ര​മ​ല്ല കു​ട്ടാ അ​ല്ലാ​തെ​യും മ​ഴ പെ​യ്യും. കേരളത്തിന് എത്ര മഴക്കാലങ്ങളുണ്ടെന്നു കു​ട്ട​ന് അ​റി​യാ​മോ?” ഉ​ണ്ണി​ക്കു​ട്ട​നെ റെ​യി​ൻ​കോ​ട്ട് ധ​രി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ച്ഛ​ൻ ചോ​ദി​ച്ചു.

“ ഇ​ല്ല എത്രയാ?” ഉ​ണ്ണി​ക്കു​ട്ട​ന് ജി​ജ്ഞാ​സ​യാ​യി

ഉ​ണ്ണി​ക്കു​ട്ട​നേ​യും കൂ​ട്ടി മു​റ്റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ അ​ച്ഛ​ൻ മ​ഴ​ക്ക​ഥ​ക​ളു​ടെ കു​ട​നി​വ​ർ​ത്തി...

ജൂ​​ണ്‍​മാ​​സം മു​​ത​​ൽ ഇ​​ട​​മു​​റി​​യാ​​തെ പെ​യ്യു​ന്ന മ​ഴ​യെ​യാ​ണ് മ​ൺ​സൂ​ൺ മ​ഴ എ​ന്നു വി​ളി​ക്കു​ന്ന​ത്. മ​​ണ്‍​സൂ​​ണ്‍ മ​​ഴ​​ക​ളെ​ക്കു​റി​ച്ചു കൂ​ട്ടു​കാ​ർ​ക്ക് അ​റി​യാ​മോ? തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ മ​​ണ്‍​സൂ​​ണ്‍, വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ മ​​ണ്‍​സൂ​​ണ്‍ എ​​ന്നി​​ങ്ങ​​നെ മ​​ണ്‍​സൂ​​ണ്‍ രണ്ടു​​ത​​ര​​ത്തി​​ലു​​ണ്ട്.

ഇ​​തി​​ൽ തെ​​ക്കു പ​​ടി​​ഞ്ഞാ​​റ​​ൻ മ​​ണ്‍​സൂ​​ണി​നെ​​യാ​​ണ് പ​​ഴ​​മ​​ക്കാ​​ർ ഇ​​ട​​വ​​പ്പാ​​തി എ​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. തു​​ലാ​​വ​​ർ​​ഷ​​മ​​ഴ എ​​ന്ന് പ​​റ​​ഞ്ഞി​​രു​​ന്ന​​തോ? വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ മ​​ണ്‍​സൂ​​ണാ​​ണ് തു​​ലാ​​വ​​ർ​​ഷ​​മ​​ഴ. ജൂ​​ണ്‍ മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ വ​​രെ​​യാ​​ണ് ഇ​​ട​​വ​​പ്പാ​​തി മ​​ഴ​​ക്കാ​​ലം. ഒ​​ക്‌​ടോ​​ബ​​റി​​ലും ന​​വം​​ബ​​റി​​ലു​​മു​​ള്ള​​ത് തു​​ലാ​​വ​​ർ​​ഷ​​മ​​ഴ​​യും. ഇ​​തി​​നു​​പു​​റ​​മെ ഏ​​പ്രി​​ൽ മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ വേ​​ന​​ൽ​​മ​​ഴ​​യു​​മു​​ണ്ട് കേ​​ട്ടോ. വേ​​ന​​ൽ​​ച്ചൂ​​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ നി​ന്നു ന​മ്മെ കാ​​ക്കു​​ന്ന​​ത് സ​​മൃ​​ദ്ധ​​മാ​​യ വേ​​ന​​ൽ​​മ​​ഴ​​യാ​​ണ്.

ജൂ​​ണ്‍ മു​​ത​​ൽ ന​​വം​​ബ​​ർ വ​​രെ നീ​​ണ്ടുനി​​ൽ​​ക്കു​​ന്ന​​താ​​ണ് കേ​​ര​​ള​​ത്തി​​ലെ മ​​ണ്‍​സൂ​​ണ്‍ എ​​ന്നു ന​​മു​​ക്ക​​റി​​യാം. ഈ ​​കാ​​ല​​വ​​ർ​​ഷ​​ത്തി​​ന്‍റെ വി​​ട​​പ​​റ​​യ​​ലി​​നെ ‘തു​​ലാ​​വ​​ർ​​ഷം പോ​​ണ പോ​​ക്ക് ’ എ​​ന്ന് പ​​ഴ​​മ​​ക്കാ​​ർ പ​​റ​​യാ​​റു​​ണ്ട്. അ​​ത് ഒ​​ക്ടോ​​ബ​​റി​​ൽ തു​​ട​​ങ്ങി ന​​വം​​ബ​​ർ മാ​​സാ​​വ​​സാ​​നം വ​​രെ​​യു​​ണ്ടാ​​കും. അ​​താ​​യ​​ത് ആ​​കെ മ​​ഴ​​യു​​ടെ 16 ശ​​ത​​മാ​​നം മാ​​ത്രം. ഇ​​തു​​ത​​ന്നെ വ​​ട​​ക്ക​​ൻ ജി​​ല്ല​​ക​​ളി​​ൽ വെ​​റും എ​​ട്ടു ശ​​ത​​മാ​​ന​​മേ കി​​ട്ടാ​​റു​​ള്ളൂ.

മ​​ണ്‍​സൂ​​ണ്‍ മ​​ഴ​​യ​​ല്ല

ക​​ടു​​ത്ത​​വേ​​ന​​ലി​​ൽ വ​ല​ഞ്ഞി​രി​ക്കു​ന്പോ​​ഴാ​​ണ് മ​​ണ്‍​സൂ​​ണ്‍ വ​​രു​​ന്ന​​ത്. സ​​ത്യ​​ത്തി​​ൽ മ​​ണ്‍​സൂ​​ണ്‍ മ​​ഴ​​യാ​ണോ? അ​ല്ല, കാ​​റ്റാ​​ണ്- മ​​ഴ കൊ​​ണ്ടു​​വ​​രു​​ന്ന കാ​​റ്റ്. ലോ​​ക​​ത്തി​​ന്‍റെ പ​​ല​​ഭാ​​ഗ​​ങ്ങ​​ളി​​ലും മ​​ണ്‍​സൂ​​ണ്‍ ഉ​​ണ്ടെ​ങ്കി​ലും ഇ​​ന്ത്യ​​യി​​ൽ എ​​ത്തു​​ന്ന മ​​ണ്‍​സൂ​​ണ്‍​കാ​​റ്റാ​​ണ് കൃ​​ത്യ​​ത​​യു​​ള്ള​​തും ശ​​ക്ത​​മാ​​യ​​തും. അ​​തി​​ലൊ​​ക്കെ​​യു​​പ​​രി ഇ​​ന്ത്യ​​യി​​ലെ മ​​ണ്‍​സൂ​​ണി​​ന് സൗ​​ന്ദ​​ര്യ​​വും ഉ​​ണ്ട്.

തെക്കുപടിഞ്ഞാറൻ മ​​ണ്‍​സൂ​​ണി​​ന്‍റെ നാ​ട്ടുപേ​രാ​ണ് ഇ​​ട​​വ​​പ്പാ​​തി. ഇ​​ട​​വ​​പ്പാ​​തി​​ക്ക് ഇ​​ട​​മു​​റി​​യാ​​തെ മ​​ഴ എ​​ന്നൊ​​രു ചൊ​​ല്ലു​​ത​​ന്നെ ന​​മ്മു​​ടെ നാ​​ട്ടി​​ലു​​ണ്ട്.



അ​​റ​​ബി​​ക​​ൾ ത​​ന്ന മ​​ഹ​​ത്താ​​യ അ​​റി​​വ്

കാ​​ല​​ങ്ങ​​ളാ​​യി ഇ​​ട​​വ​​പ്പാ​​തി​​ക്ക് മ​​ഴ പെ​​യ്യു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​തി​​ന്‍റെ ര​​ഹ​​സ്യം മ​​ല​​യാ​​ളി​​ക്ക് പ​​റ​​ഞ്ഞുത​​ന്ന​​ത് അ​​റ​​ബി​​ക​​ളാ​​ണ്. വേ​​ന​​ൽ​​ക്കാ​​ല​​ത്തു തെ​​ക്കു പ​​ടി​​ഞ്ഞാ​​റു നി​​ന്നും ശേ​​ഷി​​ച്ച കാ​​ലം വ​​ട​​ക്കു കി​​ഴ​​ക്കു നി​​ന്നും വീ​​ശു​​ന്ന കാ​​റ്റാ​​ണ​​ല്ലോ മ​​ണ്‍​സൂ​​ണ്‍.

കാ​​ലി​​ക വാ​​ത​​ക​​ങ്ങ​​ൾ (seasonal), ഋ​​തു എ​​ന്നി​​വ​​യെ​​ക്കു​​റി​​ക്കു​​ന്ന​​തി​​ന് ക​​പ്പ​​ൽ സ​​ഞ്ചാ​​രി​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച മൗ​​സി​​ൻ (മാ​​സിം) എ​​ന്ന അ​​റ​​ബി​​വാ​​ക്കി​​ൽ നി​​ന്നാ​​ണ് മ​​ണ്‍​സൂ​​ണ്‍ ഉ​​ണ്ടാ​​യ​​ത്. ഇ​​താ​​ക​​ട്ടെ ആം​​ഗ​​ലേ​​യ പ​​ദ​​വും. ഇ​​ന്ത്യാ സ​​മു​​ദ്ര​​ത്തി​​ൽ വ​​ർ​​ഷാ​​വ​​ർ​​ഷം വീ​​ശു​​ന്ന ശ​​ക്തി​​യേ​​റി​​യ കാ​​റ്റു​​ക​​ൾ​​ക്ക് അ​​റ​​ബി​​ക​​ളാ​​യ ക​​പ്പ​​ൽ സ​​ഞ്ചാ​​രി​​ക​​ളാ​​ണ് ഈ ​​പേ​രു ന​​ൽ​​കി​​യ​​ത്.

ഒ​​രു പ്ര​​ത്യേ​​ക കാ​​ല​​ത്ത് ഇ​​ന്ത്യ​​ൻ മ​​ഹാ​​സ​​മു​​ദ്ര​​ത്തി​​ൽ കാ​​റ്റ് കൃ​​ത്യ​​മാ​​യി വീ​​ശു​​ന്നു​​ണ്ടെ​​ന്ന് അ​​വ​​ർ ക​​ണ്ടെ​​ത്തി. അ​​വ​​ർ അ​​തി​​ന് മൗ​​സം എ​​ന്നു പേ​​രി​​ട്ടു. പി​​ന്നീ​​ട് ഇം​​ഗ്ലീ​​ഷു​​കാ​​രാ​​ണ് അ​​ത് മ​​ണ്‍​സൂ​​ണ്‍ ആ​​ക്കി പ​​രി​​ഷ്ക​​രി​​ച്ച​​ത്.

മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ, മേയ് മാ​​സ​​ങ്ങ​​ളി​​ലെ ക​​ടു​​ത്ത ചൂ​​ടാ​​ണ് മ​​ണ്‍​സൂ​​ണി​​ന് ജ​ന്മം ​ന​​ൽ​​കു​​ന്ന​​ത്. ചൂ​​ടു വാ​​യു അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലേ​​ക്കു​​യ​​ർ​​ന്ന് ന്യൂ​​ന​​മ​​ർ​​ദ്ദ​​മാ​​യി രൂ​​പ​​പ്പെ​​ടു​​ന്നു. വ​​ള​​രെ ദൂ​​രം ക​​ട​​ലി​​ലൂ​​ടെ​​യാ​​ണ് മ​​ണ്‍​സൂ​​ണ്‍​കാ​​റ്റ് വ​​രു​​ന്ന​​ത്. കോ​​ടി​​ക്ക​​ണ​​ക്കി​​ന് ട​​ണ്‍ ജ​​ല​​ത്തെ ബാ​​ഷ്പ​​രൂ​​പ​​ത്തി​​ൽ ഒ​​പ്പി​​യെ​​ടു​​ത്തു​​കൊ​​ണ്ടാ​​ണ് ആ ​​യാ​​ത്ര.

തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കാ​​ല​​വ​​ർ​​ഷ​​ക്കാ​​റ്റ്

ഇ​​ന്ത്യ​​യി​​ലെ കാ​​ർ​​ഷി​​ക​​രം​​ഗ​​ത്തെ ഏ​​റെ സ്വാ​​ധീ​​നി​​ക്കു​​ന്ന കാ​​ല​​വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ലെ കാ​​ലാ​​വ​​സ്ഥാ​​പ്ര​​തി​​ഭാ​​സ​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണ്. ഭൂ​​മ​​ദ്ധ്യ​​രേ​​ഖ​​യ്ക്കു തെ​​ക്കു​​ള്ള ഉ​​ച്ച​​മ​​ർ​​ദ്ദ മേ​​ഖ​​ല​​യി​​ൽ നി​​ന്നും, ഉ​​ത്ത​​രേ​​ന്ത്യ​​യു​​ടെ ഭാ​​ഗ​​ത്തു​​ള്ള ന്യൂ​​ന​​മ​​ർദ്ദമേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള വാ​​യു​​വി​​ന്‍റെ സ​​ഞ്ചാ​​ര​​മാ​​ണ് തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കാ​​ല​​വ​​ർ​​ഷ​​ക്കാ​​റ്റ്.

ദ​​ക്ഷി​​ണാ​​ർ​​ദ്ധ​​ഗോ​​ള​​ത്തി​​ൽ നി​​ന്നും വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ദി​​ശ​​യി​​ൽ വീ​​ശി​​ത്തു​​ട​​ങ്ങു​​ന്ന കാ​​റ്റ് ഭൂ​​മ​​ദ്ധ്യ​​രേ​​ഖ ക​​ട​​ക്കു​​ന്പോ​​ൾ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ ദി​​ശ​​യി​​ലേ​​ക്ക് തി​​രി​​യു​​ന്നു. ഭൂ​​മി​​യു​​ടെ ഭ്ര​​മ​​ണം മൂ​​ല​​മാ​​ണ് ഈ ​​ദി​​ശാ​​ഭ്രം​​ശം ഉ​​ണ്ടാ​​കു​​ന്ന​​ത്.

വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ ദി​​ശ​​യി​​ൽ നി​​ന്നു വീ​​ശു​​ന്ന കാ​​റ്റ് ഒ​​രു നി​​രീ​​ക്ഷ​​ക​​ന് തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ദി​​ശ​​യി​​ൽ നി​​ന്ന് വ​​രു​​ന്ന​​താ​​യി അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​തി​​നാ​​ലാ​​ണ് ഈ ​​കാ​​ല​​വ​​ർ​​ഷ​​ത്തെ തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കാ​​ല​​വ​​ർ​​ഷം എ​​ന്നു വി​​ളി​​ക്കു​​ന്ന​​ത്.



കേ​​ര​​ള​​ത്തി​​ലെ മ​​ഴ​ക്കാ​​ല​​ങ്ങ​​ൾ

കേ​​ര​​ള​​ത്തി​​ന് മൂ​​ന്ന് മ​​ഴ​​ക്കാ​​ല​​ങ്ങ​​ളു​​ണ്ട്. ഇ​​ട​​വ​​പ്പാ​​തി, തു​​ലാ​​വ​​ർ​​ഷം, വേ​​ന​​ൽ മ​​ഴ. കേ​​ര​​ള​​ത്തി​​ൽ മ​​ഴ ല​​ഭി​​ക്കു​​ന്ന​​ത് പ്ര​​ധാ​​ന​​മാ​​യി ര​​ണ്ടു കാ​​ല​​ങ്ങ​​ളി​​ലാ​​ണ്.

ഇ​​ട​​വ​​പ്പാ​​തി

ജൂ​​ണ്‍ ആദ്യം ആ​​രം​​ഭി​​ക്കു​​ന്ന മ​​ഴ​​ക്കാ​​ല​​ത്തെ ശാ​​സ്ത്രീ​​യ​​മാ​​യി തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ മ​​ണ്‍​സൂ​​ണ്‍ എ​​ന്നും മ​​ല​​യാ​​ള​​ത്തി​​ൽ കാ​​ല​​വ​​ർ​​ഷ​​മെ​​ന്നും ഇ​​ട​​വ​​പ്പാ​​തി എ​​ന്നും വി​​ളി​​ക്കു​​ന്നു.

ഈ ​​മ​​ഴ​​ക്കാ​​ലം സെ​​പ്റ്റം​​ബ​​ർ അ​​വ​​സാ​​നം വ​​രെ നീ​​ണ്ടു​​നി​​ൽ​​ക്കു​ം. തെ​​ക്ക് ഇ​​ന്ത്യ​​ൻ മ​​ഹാ​​സ​​മു​​ദ്ര​​ത്തി​​നു മു​​ക​​ളി​​ലൂ​​ടെ വീ​​ശി മ​​ധ്യ​​രേ​​ഖ ക​​ട​​ന്നു തി​​രി​​ഞ്ഞ് ആ​​ഫ്രി​​ക്ക​​ൻ തീ​​ര​​ത്തു​​നി​​ന്ന് അ​​റ​​ബി​​ക്ക​​ട​​ൽ ക​​ട​​ന്നു വ​​രു​​ന്ന കാ​​റ്റി​​ൽ ധാ​​രാ​​ളം നീ​​രാ​​വി ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​തു​​കൊ​​ണ്ട് അ​​ത് ക​​ര​​യി​​ലെ​​ത്തു​​ന്പോ​​ൾ ക​​ര​​പ്ര​​ദേ​​ശ​​ത്തു​​ള്ള നീ​​രാ​​വി​​യു​​മാ​​യി ചേ​​ർ​​ന്ന് ധാ​​രാ​​ളം മ​​ഴ ത​​രു​​ന്നു.

കി​​ഴ​​ക്കു​​വ​​ശ​​ത്ത് പ​​ർ​​വ​​ത​​ങ്ങ​​ളു​​ള്ള​​തു​​കൊ​​ണ്ട് കേ​​ര​​ള​​ത്തി​​ൽ ഈ ​​മേ​​ഘ​​ങ്ങ​​ൾ മു​​ഴു​​വ​​നും പെ​​യ്ത് തീ​​രു​​ന്നു. കേ​​ര​​ള​​ത്തി​​ലെ മ​​ഴ​​യു​​ടെ 70 ശ​​ത്മാ​​ന​​വും ഇ​​ട​​വ​​പ്പാ​​തി​​യാ​​ണ്.

തുലാവർഷം

ഒ​​ക്ടോ​​ബ​​ർ മു​​ത​​ൽ ഡി​​സം​​ബ​​ർ വ​​രെ​​യു​​ള്ള കാ​​ല​​ത്തെ ശാ​​സ്ത്രീ​​യ​​മാ​​യി വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ മ​​ണ്‍​സൂ​​ണ്‍ എ​​ന്നും മ​​ല​​യാ​​ള​​ത്തി​​ൽ തു​​ലാ​​വ​​ർ​​ഷം എ​​ന്നും വി​​ളി​​ക്കു​​ന്നു.

ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ തെ​​ക്കു ഭാ​​ഗ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ മ​​ഴ ല​​ഭി​​ക്കു​​മെ​​ങ്കി​​ലും വ​​ട​​ക്കു ഭാ​​ഗ​​ങ്ങ​​ളി​​ൽ കാ​​ര്യ​​മാ​​യി മ​​ഴ ല​​ഭി​​ക്കാ​​റി​​ല്ല. ഉ​​ച്ച​​തി​​രി​​ഞ്ഞ് ഉ​​ണ്ടാ​​കാ​​റു​​ള്ള ഇ​​ടി​​യോ​​ടു​​കൂ​​ടി​​യ മ​​ഴ​​യാ​​ണ് ഈ ​​കാ​​ല​​ത്തി​​ന്‍റെ ഒ​​രു പ്ര​​ത്യേ​​ക​​ത.

കേ​​ര​​ള​​ത്തി​​ന്‍റെ തെ​​ക്കേ അ​​റ്റ​​ത്ത് സ്ഥി​​തി​​ചെ​​യ്യു​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്താ​​ണ് ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി കാ​​ല​​വ​​ർ​​ഷം എ​​ത്തു​​ന്ന​​ത്. എ​​ന്നാ​​ൽ കേ​​ര​​ള​​ത്തി​​ൽ ഏ​​റ്റ​​വും കു​​റ​​ച്ചു മ​​ഴ ല​​ഭി​​ക്കു​​ന്ന​​ത് തെ​​ക്ക​​ൻ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ്.

വേനൽ മഴ

മാ​ർ​ച്ച് മു​ത​ൽ മേ​യ് വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന മ​ഴ​യാ​ണ് വേ​ന​ൽ മ​ഴ. ഈ ​സ​മ​യം ഇ​ന്ത്യ​യു​ടെ അ​ന്ത​രീ​ക്ഷം ചൂ​ടു പി​ടി​ച്ച്, വാ​യു മു​ക​ളി​ലേ​ക്കു​യ​രു​ക​യും ക​ട​ലി​ൽ നി​ന്നു​ള്ള നീ​രാ​വി നി​റ​ഞ്ഞ വാ​യു ഈ ​ഭാ​ഗ​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റു​ക​യും ചെ​യ്യു​ന്നു.

ഇ​ന്ത്യ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തെ​ത്തു​ന്ന നീ​രാ​വി നി​റ​ഞ്ഞ വാ​യു​വി​ന് പ​ശ്ചി​മ​ഘ​ട്ടം എ​ന്ന വ​ൻ​മ​തി​ൽ ക​ട​ക്കു​ന്ന​തി​ന് അ​ല്പം ഉ​യ​രേ​ണ്ടി വ​രു​ക​യും ഈ ​ഉ​യ​ർ​ച്ച​യി​ൽ വാ​യു​വി​ലെ നീ​രാ​വി ത​ണു​ക്കു​ക​യും മ​ഴ​യാ​യി പെ​യ്യു​ക​യും ചെ​യ്യു​ന്നു. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ ​ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ കേ​ര​ള​ത്തി​ൽ വ​ലി​യ ചൂ​ട് അ​ന​ഭ​വ​പ്പെ​ടാ​​റി​ല്ല എ​ന്ന​തു ന​മ്മു​ടെ ഭാ​ഗ്യ​മാ​ണ്.



മേ​​ഘ​​ങ്ങ​​ൾ കൂ​​ട്ടി​​യി​​ടി​​ക്കു​​ന്ന​​ത്...

തു​​ലാ​​വ​​ർ​​ഷ​​ത്തി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത​​യാ​​ണ് ഇ​​ടി​​യും മി​​ന്ന​​ലു​​മു​​ള​​ള പെ​​രു​​മ​​ഴ. ഇ​​ത് പ്ര​​ധാ​​ന​​മാ​​യും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലാ​​ണ് ഉ​​ണ്ടാ​വു​ന്ന​ത്. പ​​ഞ്ഞി​​ക്കെ​​ട്ടു​​പോ​​ലെ​​യു​​ള്ള ക്യു​​മു​​ല​​സ്, നിം​​ബ​​സ് മേ​​ഘ​​ങ്ങ​​ളാ​​ണ് ഇ​​തി​​ന്‍റെ കാ​​ര​​ണ​​ക്കാ​​ർ. മ​​ധ്യാ​​ഹ്ന​​ത്തോ​​ടെ ഈ ​​മേ​​ഘ​​ങ്ങ​​ൾ ആ​​കാ​​ശ​​ത്ത് ഉ​​രു​​ണ്ടു​​കൂ​​ടും. വെ​​യി​​ലി​​ന് ഒ​​ന്നു ചൂ​​ടു​​കു​​റ​​ഞ്ഞാ​​ൽ ഇ​​ത് കു​​ളി​​രാ​​ർ​​ന്ന മ​​ഴ​​യാ​​യി പെ​​യ്യും.

കാ​​ല​​വ​​ർ​​ഷ മ​​ഴ പോ​​ലെ തു​​ലാ​​വ​​ർ​​ഷ മ​​ഴ നി​​ന്നു പെ​​യ്യാ​​ത്ത​​തി​​ന്‍റെ കാ​​ര​​ണം ഇ​​തെ​​ന്നാ​​ണ് ശാ​​സ്ത്ര​​ജ്ഞ​ന്മാ​​ർ പ​​റ​​യു​​ന്ന​​ത്. കാ​​ല​​വ​​ർ​​ഷം അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലെ​​ത്തു​​ന്ന സെ​​പ്റ്റം​​ബ​​ർ മാ​​സ​​ത്തി​​ൽ തു​​ലാ​​വ​​ർ​​ഷം തു​​ട​​ങ്ങു​​ന്ന​​തി​​നാ​​ൽ കാ​​ല​വ​​ർ​​ഷ​​മേ​​ഘ​​ങ്ങ​​ൾ പ​​ക​​ൽ​​മ​​ഴ​​യും സ​​മ്മാ​​നി​​ക്കാ​​റു​​ണ്ട്. തു​​ലാ​​വ​​ർ​​ഷ​​മേ​​ഘ​​ങ്ങ​​ൾ കൂ​​ട്ടി​​യി​​ടി​​ക്കു​​ന്പോ​​ൾ മി​​ന്ന​​ലും ശ​​ക്ത​​മാ​​യ ഇ​​ടി​​യും ഉ​​ണ്ടാ​​കു​​ന്നു.

കളർ റെയ്ൻ

2014ലാ​​ണ് മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ പാ​​ണ്ടി​​ക്കാ​​ട് അ​​ടു​​ത്ത് കൊ​​ള​​പ്പ​​റ​​ന്പി​​ൽ സ്വ​​ർ​​ണ​​മ​​ഴ പെ​​യ്ത​​ത്. മ​​ഞ്ഞ നി​​റ​​മാ​​യി​​രു​​ന്നു ഈ ​​മ​​ഴ​​യ്ക്ക്. കോ​​ട്ട​​യം,ഇ​​ടു​​ക്കി,പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലും വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്പ് ചു​​വ​​പ്പും മ​​ഞ്ഞ​​യും നി​​റ​​ങ്ങ​​ളി​​ൽ മ​​ഴ പെ​​യ്തി​​രു​​ന്നു.

ഇ​​ത്ത​​രം വെ​​ള്ളം പ​​രീ​​ക്ഷ​​ണ​​ത്തി​​നു വി​​ധേ​​യ​​മാ​​ക്കി​​യ​​പ്പോ​​ൾ “​ട്ര​​ന്‍റ​​ഫോ​​ളി​​യ’ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ചി​​ല ആ​​ൽ​​ഗ​​ക​​ളാ​​ണ് കാ​​ര​​ണ​​മെ​​ന്ന് ശാ​​സ്ത്ര​​ജ്ഞ​ന്മാ​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.



വ​​ര​​വ​​റി​​യി​​ച്ചു​​കൊ​​ണ്ട് പൊ​​ടി​​ക്കാ​​റ്റ്

ഡിസം​​ബ​​ർ മു​​ത​​ൽ ഫെ​​ബ്രു​​വ​​രി വ​​രെ​​യു​​ള്ള ത​​ണു​​പ്പു​​കാ​​ല​​ത്തി​​നു ശേ​​ഷം ഇ​​ന്ത്യ​​യി​​ലെ താ​​പ​​നി​​ല വ​​ള​​രെ പെ​​ട്ടെ​​ന്ന് ഉ​​യ​​രു​​ന്നു. മേ​​യ് അ​​വ​​സാ​​ന​​മാ​​കു​​ന്പോ​​ഴേ​​ക്കും കാ​​ല​​വ​​ർ​​ഷ​​ത്തി​​ന്‍റെ വ​​ര​​വ​​റി​​യി​​ക്കാ​​നെ​​ന്നോ​​ണം ചെ​​റി​​യ മ​​ഴ ല​​ഭി​​ക്കു​​ന്നു. ഇ​​തി​​നു മാ​​ങ്ങാ​​മ​​ഴ എ​​ന്നൊ​രു വി​ളി​പ്പേ​രു​ണ്ട്.

ഡെ​​ക്കാ​​ൻ പീ​​ഠ​​ഭൂ​​മി പ്ര​​ദേ​​ശ​​ത്ത് കാ​​ല​​വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​രം​​ഭ​​മാ​​കു​​ന്പോ​​ഴേ​​ക്കും ശ​​ക്ത​​മാ​​യ പൊ​​ടി​​ക്കാ​​റ്റ് വീ​​ശു​​ന്നു. ഈ ​​സ​​മ​​യ​​ത്ത് താ​​പ​​നി​​ല വ​​ള​​രെ​​യേ​​റെ വ​​ർ​​ധി​ക്കു​​ന്നു. ഏ​​താ​​ണ്ട് ജൂ​​ണ്‍ ആ​​രം​​ഭ​​ത്തോ​​ടെ വ​​ള​​രെ പെ​​ട്ടെ​​ന്ന് കാ​​ലാ​​വ​​സ്ഥ​​യി​​ൽ മാ​​റ്റം ഉ​​ണ്ടാ​​കു​​ക​​യും ആ​​കാ​​ശം കാ​​ർ​​മേ​​ഘം​കൊ​​ണ്ട് നി​​റ​​യു​​ക​​യും താ​​പ​​നി​​ല താ​​ഴു​​ക​​യും മ​​ഴ പെ​യ്യു​ക​യും ചെ​​യ്യു​​ന്നു.

ഉ​​രു​​ള​​ൻ തു​​ള്ളി​​ക​​ൾ എ​​ങ്ങ​​നെ രൂ​​പ​​പ്പെ​​ടു​​ന്നു..?

മ​​ഴ​​ത്തു​​ള്ളി​​ക​​ൾ ക​​ണ്ടി​​ട്ടു​​ണ്ടോ ? ന​​ന്നാ​യി ഉ​രു​ണ്ടി​ട്ട​ല്ലേ? എ​​ങ്ങ​​നെ​​യാ​​ണി​​തു സം​​ഭ​​വി​​ക്കു​​ന്ന​​ത്? മ​​ഴ​​ത്തു​​ള്ളി​​ക​​ൾ ആ​​കാ​​ശ​​ത്തു നി​​ന്ന് ഭൂ​​മി​​യി​​ലെ​​ത്തു​​ന്ന​​ത് സെക്കൻഡിൽ 8 മു​​ത​​ൽ 10 മീ​​റ്റ​​ർ വേ​​ഗ​​ത്തിലാ​​ണ്. പ്ര​​ത​​ല​​ബ​​ലം എ​​ന്ന പ്ര​​തി​​ഭാ​​സ​​മാ​​ണ് മ​​ഴ​​ത്തു​​ള്ളി​​ക​​ളു​​ടെ ഉ​​രു​​ളി​​ച്ച​​ക്കു കാ​​ര​​ണം.

പ്ര​​ത​​ല ബ​​ലം എ​​ന്താ​​ണെ​​ന്ന​​ല്ലേ? ദ്രാ​​വ​​ക ത​ന്മാ​​ത്ര​​ക​​ൾ ത​​മ്മി​​ലു​​ള്ള ആ​​ക​​ർ​​ഷ​​ണ​​ - വികർഷണ ഫ​​ല​​മാ​​യി അ​​വ​​യു​​ടെ ഉ​​പ​​രി​​ത​​ല​​ത്തി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ബ​​ല​മാ​ണ് പ്ര​​ത​​ല​​ബ​​ലം. ഈ ​​പ്ര​​തി​​ഭാസം മൂ​​ലം ദ്രാ​​വ​​ക​​ങ്ങ​​ളു​​ടെ ഉ​​പ​​രി​​ത​​ല വി​​സ്തീ​​ർ​​ണ്ണം വ​​ള​​രെ കു​​റ​​യു​​ന്നു. അ​​ങ്ങ​​നെ​​യാ​​ണ് ജ​​ല​​ത്തു​​ള്ളി​​ക​​ൾ​​ക്ക് ഗോ​​ളാ​​കൃ​​തി​​യു​​ണ്ടാ​​കു​​ന്ന​​ത്. ഉ​​പ​​രി​​ത​​ല വി​​സ്തീ​​ർ​​ണം ഏ​​റ്റ​​വും കു​​റ​​ഞ്ഞി​​രി​​ക്കു​​ക ഉ​​രു​​ണ്ടി​​രി​​ക്കു​​ന്പോ​​ഴാ​​ണ് എ​​ന്ന് പ​​ഠി​​ച്ചി​​ട്ടി​​ല്ലേ ?

ര​​ണ്ടു കൈ​​വ​​ഴി​​ക​​ളി​​ലാ​​യി

തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കാ​​ല​​വ​​ർ​​ഷ​​ക്കാ​​റ്റി​​ന് ര​​ണ്ടു കൈ​​വ​​ഴി​​ക​​ളു​​ണ്ട്. ഒ​​ന്നാ​​മ​​ത്തെ കൈ​​വ​​ഴി അ​​റ​​ബി​​ക്ക​​ട​​ലി​​ൽ നി​​ന്ന് പ​​ശ്ചി​​മ​​ഘ​​ട്ടം വ​​ഴി​​യും ര​​ണ്ടാ​​മ​​ത്തേ​​ത് ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ലൂ​​ടെ കി​​ഴ​​ക്കോ​​ട്ടു നീ​​ങ്ങി ഇ​​ന്ത്യ​​യു​​ടെ കി​​ഴ​​ക്ക​​ൻ തീ​​ര​​ത്ത് കൂ​​ടു​​ത​​ൽ വ​​ട​​ക്കു​​ഭാ​​ഗ​​ത്താ​​യി എ​​ത്തി​​ച്ചേരു​​ന്നു.

തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കാ​​ല​​വ​​ർ​​ഷം ഓ​​രോ മേ​​ഖ​​ല​​യി​​ലും ന​​ൽ​​കു​​ന്ന വ​​ർ​​ഷ​​പാ​​ത​​ത്തി​​ന്‍റെ അ​​ള​​വി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ വ്യ​​ത്യാ​​സ​​മു​​ണ്ടെ​​ങ്കി​​ലും മി​​ക്ക​​വാ​​റും പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വാ​​ർ​​ഷി​​ക​​വ​​ർ​​ഷ​​പാ​​ത​​ത്തി​​ന്‍റെ 80 ശ​​ത​​മാ​​ന​​വും ഈ ​​കാ​​ല​​വ​​ർ​​ഷ​​ക്കാ​​ല​​ത്താ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.

കൃത്രിമ മഴയും പെയ്യിക്കാം

മ​​ഴ പെ​​യ്യു​​ന്ന​​ത് എ​​ങ്ങ​​നെ​​യെ​​ന്ന് ന​​മു​​ക്ക​​റി​​യാം. സൂ​​ര്യ​​ന്‍റെ ചൂ​​ടേ​​റ്റ് ജ​​ലം നീ​​രാ​​വി​​യാ​​യി മാ​​റും. ഇ​​ത് അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലേ​​ക്കു​​യ​​ർ​​ന്ന് മേ​​ഘ​​മാ​​യി മാ​​റു​​ന്നു. പി​​ന്നീ​​ട് ഈ ​​മേ​​ഘ​​ങ്ങ​​ൾ ഘ​​നീ​​ഭ​​വി​​ച്ച് വെ​​ള്ള​​ത്തു​​ള്ളി​​ക​​ളാ​​യി ഭൂ​​മി​​ലേ​​ക്കു പ​​തി​​ക്കു​​ന്ന​​താ​​ണ് മ​​ഴ. എ​​ന്നാ​​ൽ ഇ​​ങ്ങ​​നെ​​യ​​ല്ലാ​​തെ കൃ​​ത്രി​​മ​​മാ​​യി മ​​ഴ പെ​​യ്യി​​ക്കു​​ന്ന സൂ​​ത്ര​​വും ശാ​​സ്ത്ര​​ജ്ഞന്മാർ പ​​രീ​​ക്ഷി​​ച്ചി​​ട്ടു​​ണ്ട്. ഇ​​താ​​ണ് Cloud Seeding.

സി​​ൽ​​വ​​ർ അ​​യോ​​ഡൈ​​ഡ്, ഖ​​ര കാ​​ർ​​ബ​​ണ്‍ ഡൈ​​ഓക്സൈ​​ഡ് എ​​ന്നി​​വ വി​​മാ​​നം വ​​ഴി മേ​​ഘ​​ങ്ങ​​ളി​​ൽ വി​​ത​​റി​​യാ​​ണ് കൃ​​ത്രി​​മ​​മ​​ഴ പെ​​യ്യി​​ക്കു​​ന്ന​​ത്. 1946 ൽ ​​ഇ​​ത് ആ​​ദ്യ​​മാ​​യി പ​​രീ​​ക്ഷി​​ച്ചു. അ​​മേ​​രി​​ക്ക​​ക്കാ​​ര​​നാ​​യ ഇ​​ർ​​വി​​ങ്ങ് ലാ​​ങ്മൂ​​വും സ​​ഹാ​​യി​​യാ​​യ വി​​ൻ​​സ​​ന്‍റ് ഷേ​​ഫ​​റു​​മാ​​ണ് ഇ​​തി​​നു​​പി​​ന്നി​​ൽ. ഇ​​തി​​ന് സി​​ൽ​​വ​​ർ അ​​യൊ​​ഡൈ​​ഡ് ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​താ​​ക​​ട്ടെ, അ​​മേ​​രി​​ക്ക​​ക്കാ​​ര​​ൻ ത​​ന്നെ​​യാ​​യ ബ​​ർ​​ണാ​​ഡ് വൊ​​നേ​​ഗ​​ഡും. 1987 ൽ ​​കേ​​ര​​ള​​ത്തി​​ൽ ഇ​​ത് പ​​രീ​​ക്ഷി​​ച്ചെ​​ങ്കി​​ലും വേ​​ണ്ട​​ത്ര വി​​ജ​​യ​​മാ​​യി​​രു​​ന്നി​​ല്ല. 1975,1985 കാ​​ല​​ങ്ങ​​ളി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ലും കൃ​​ത്രി​​മ​​മാ​​യി മ​​ഴ​​പെ​​യ്യി​​ച്ചി​​ട്ടു​​ണ്ട്.

ഭാ​​ര​​ത​​ത്തി​​ൽ മ​​ഴ

ഭാ​ര​ത അ​ന്ത​രീ​ക്ഷ ശാ​സ്ത്ര​വ​കു​പ്പ് (Indian Metereological Department ) മ​ഴ​യ്ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തെ 36 ഉ​പ​മ​ണ്ഡ​ല​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​വും ത​മി​ഴ്നാ​ടും ഒരു ഡി​വി​ഷ​നും ക​ർ​ണാ​ട​ക​യ്ക്കു മൂ​ന്ന് ഉ​പ​മ​ണ്ഡ​ല​ങ്ങ​ളു​മു​ണ്ട്.

ഭാ​ര​ത​ത്തി​ൽ വാ​ർ​ഷി​ക മ​ഴ കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​ത് തീ​ര​ക​ർ​ണ്ണാ​ട​ക​യി(​വാ​ർ​ഷി​ക ശ​രാ​ശ​രി 345 സെ​ന്‍റീ​മീ​റ്റ​ർ)​ലാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു കൊ​ങ്ക​ൻ​ഗോ​വ​യും(310 സെ​ന്‍റീ മീ​റ്റ​ർ), മൂ​ന്നാം സ്ഥാ​ന​ത്ത് കേ​ര​ള​വു​മാ​ണ് (വാ​ർ​ഷി​ക ശ​രാ​ശ​രി 293 സെ. ​മീ​റ്റ​ർ). ത​മി​ഴ്നാ​ട്ടി​ൽ ഇ​ത് 91 സെ​ന്‍റീ​മീ​റ്റ​റാ​ണ്.

പു​​തു​​മ​​ഴ​​യു​​ടെ ഗ​​ന്ധം

വേ​​ന​​ൽ​​ച്ചൂ​​ടി​​ൽ ഉ​​രു​​കി​​യ മ​​ണ്ണി​​ൽ ആ​​ദ്യ​​മാ​​യി മ​​ഴ​​പെ​​യ്യു​​ന്പോ​​ൾ ഒ​​രു പ്ര​​ത്യേ​​ക​​ത​​രം ഗ​​ന്ധം അ​​നു​​ഭ​​വ​​പ്പെ​​ടാ​​റു​​ള്ള​​ത് ശ്ര​​ദ്ധി​​ച്ചി​​ട്ടു​​ണ്ടോ ? ഇ​​തി​​നെ പു​​തു​​മ​​ഴ​​ച്ചൂ​​ര് എ​​ന്നാ​ണ് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ പ​റ​യു​ന്ന​ത്. ഈ ​​ഗ​​ന്ധം എ​​ങ്ങ​​നെ​​യാ​​ണ് ഉ​​ണ്ടാ​​കു​​ന്ന​​ത് എ​​ന്ന​​റി​​യാ​​മോ?

മ​​ണ്ണി​​ല​​ട​​ങ്ങി​​യി​​ട്ടു​​ള്ള ‘​സ്ട്രെ​​പ്റ്റോമൈ​​സെ​​റ്റ്സ്’ എ​​ന്ന ബാ​​ക്ടീ​​രി​​യ​​യാ​​ണ് ഈ ​​സു​​ഗ​​ന്ധ​​ക്കാ​​ര​​ൻ. വേ​​ന​​ൽ​​ക്കാ​​ല​​ത്ത് ഈ ​​ബാ​​ക്ടീ​​രി​​യ ചെ​​റി​​യ ചെ​​റി​​യ സു​​ഷി​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കി കാ​​ത്തി​​രി​​ക്കും.അ​​ങ്ങ​​നെ കാ​​ല​​വ​​ർ​​ഷ​​ത്തി​​ൽ ആ​​ദ്യ​​ത്തെ മ​​ഴ പ​​തി​​ക്കു​​ന്പോ​​ൾ പൊ​​ടി​​പ​​ട​​ല​​ങ്ങ​​ൾ​​ക്കൊ​​പ്പം ഈ ​​ബാ​​ക്ടീ​​രി​​യ​​ക​​ളും അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ക​​ല​​രു​​ന്നു. ഇ​​ങ്ങ​​നെ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ല​​യി​​ച്ച സ്ട്രെ​​പ്റ്റോ​​മൈ​​സെ​​റ്റ്സ് ബാ​​ക്ടീ​​രി​​യ പു​​തു​​ഗ​​ന്ധം ന​​മു​​ക്ക് അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​ക്കി​​ത്ത​​രു​​ന്നു.

അ​​മ്ല​​മ​​ഴ എ​​ന്ന ആ​​സി​​ഡ് റെ​​യ്ൻ

പ്ര​​കൃ​​തി​​ക്കും മ​​നു​​ഷ്യ​​നും മ​​റ്റു ജ​​ന്തു​​ജാ​​ല​​ങ്ങ​​ൾ​​ക്കും ഉ​​പ​​കാ​​രി​​യാ​​ണ് മ​​ഴ​​യെ​​ങ്കി​​ലും ചി​​ല ഉ​​പ​​ദ്ര​​വ​​കാ​​രി​​ക​​ളും മ​​ഴ​​ക്കൂ​​ട്ട​​ത്തി​​ലു​​ണ്ട്. അ​​മ്ല​​മ​​ഴ എ​​ന്ന ആ​​സി​​ഡ് റെ​​യ്ൻ,ആ​​ലി​​പ്പ​​ഴ​​വ​​ർ​​ഷം,വ​​ർ​​ണ​​മ​​ഴ തു​​ട​​ങ്ങി​​യ​​വ ഇ​​തി​​ന് ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്. വ്യ​​വ​​സാ​​യ ശാ​​ല​​ക​​ളും മോ​​ട്ടോ​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​മെ​​ല്ലാം പു​​റ​​ത്തു വി​​ടു​​ന്ന അ​​മ്ല​​ര​​സ​​മു​​ള്ള വാ​​ത​​ക​​ങ്ങ​​ൾ ആ​​സി​​ഡ് മ​​ഴ​​യ്ക്ക് കാ​​ര​​ണ​​മാ​​യി എ​​ണ്ണ​​പ്പെ​​ടു​​ന്നു.

അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലു​​ള്ള നൈ​​ട്ര​​ജ​​ൻ ല​​വ​​ണ​​ങ്ങ​​ളു​​ടേ​​യും ഗ​​ന്ധ​​ക​​ത്തി​​ന്‍റെ​​യും ഓ​​ക്സൈ​​ഡു​​ക​​ളാ​​യ നൈ​​ട്ര​​സ് ഓ​​ക്സൈ​​ഡും സ​​ൾ​​ഫ​​ർ ഓ​​ക്സൈ​​ഡും മ​​ഴ​​യ്ക്കൊ​​പ്പം ഭൂ​​മി​​യി​​ൽ പ​​തി​​ക്കു​​ന്ന​​താ​​ണ് അ​​മ്ല​​മ​​ഴ. വ്യ​​ാവ​​സാ​​യി​​ക സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​യും മോ​​ട്ടോ​​ർ വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​യും ക​​ൽ​​ക്ക​​രി​​യും പെ​​ട്രോ​​ളും ക​​ത്തു​​ന്പോ​​ൾ ഇ​​ത്ത​​രം ഓ​​ക്സൈ​​ഡു​​ക​​ൾ ഉ​​ണ്ടാ​​കു​​ന്നു. അ​​മേ​​രി​​ക്ക​​യി​​ലും ജ​​ർ​​മ്മ​​നി​​യി​​ലും അ​​മ്ല​​മ​​ഴ കൂ​​ടു​​ത​​ൽ പെ​​യ്തു കാ​​ണു​​ന്നു.

കൂ​​ടു​​ത​​ൽ മ​​ഴ​​യു​​ണ്ടാ​​യി​​ട്ടും ജ​​ല​​ക്ഷാ​​മം

ര​​ണ്ടു വ​​ർ​​ഷ​​പാതങ്ങ​​ളും (കാ​​ല​​വ​​ർ​​ഷം, തു​​ലാ​​വ​​ർ​​ഷം) ഇ​​ട​​മ​​ഴ​​ക​​ളും 44 ന​​ദി​​ക​​ളു​​മു​ള്ള ന​​മ്മു​​ടെ സം​​സ്ഥാ​​ന​​മാ​​ണ് ലോ​​ക​​ത്തേ​​റ്റ​​വും കൂ​​ടു​​ത​​ൽ കി​​ണ​​റു​​ക​​ളു​​ടെ സാ​​ന്ദ്ര​​ത​​യു​​ള്ള ഭൂ​​പ്ര​​ദേ​​ശം. എ​ന്നി​ട്ടും ജ​​ല​​ദൗ​​ർ​​ല​​ഭ്യ​​ത​​യും വ​​ര​​ൾ​​ച്ച​​യും ന​​മ്മു​​ടെ സം​​സ്ഥാ​​ന​ത്തെ പി​ടി​കൂ​ടി. മാ​​ർ​​ച്ച് മാ​​സം തു​​ട​​ങ്ങു​​ന്പോ​​ഴേ കാ​​ല​​വ​​ർ​​ഷം തു​​ട​​ങ്ങാ​​റാ​​യോ എ​​ന്ന് അ​​ന്വേ​​ഷി​​ക്കേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് ന​​മ്മ​​ളി​​പ്പോ​​ൾ.

ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ മൂ​​ന്നി​​ര​​ട്ടി മ​​ഴ ല​​ഭി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ൽ, ജ​​ല ദൗ​​ർ​​ല​​ഭ്യ​​ത്തി​​ന് പ​​രി​​ഹാ​​രം മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണ​​മാ​​ണെ​​ന്ന് ഏ​​വ​​ർ​​ക്കും ഒ​​റ്റ​​വാ​​ക്കി​​ൽ പ​​റ​​യാ​​ൻ ക​​ഴി​​യും. അ​​തു​​കൊ​​ണ്ട് മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച ച​​ർ​​ച്ച​​ക​​ൾ​​ക്ക് ഒ​​രു പ​​ഞ്ഞ​​വു​​മി​​ല്ല.

കേ​​ര​​ള​​ത്തി​​ന്‍റെ ഭൂ​​മി​​ശാ​​സ്ത്ര​​ത്തി​​ന് അ​​നു​​യോ​​ജ്യ​​മാ​​യ രീ​​തി​​യി​​ൽ എ​​ങ്ങ​​നെ മ​​ഴ​​വെ​​ള്ളം സം​​ഭ​​രി​​ക്കാം എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു ധാ​​രാ​​ളം പ​​ഠ​​ന​​ങ്ങ​​ളും പ​​ദ്ധ​​തി​​ക​​ളും ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. പ​​ക്ഷേ, പ്രാ​​യോ​​ഗി​​ക ത​​ല​​ത്തി​​ൽ ഇ​​നി​​യും പ​​രി​​ഹാ​​ര​​മാ​​യി​​ത്തു​​ട​​ങ്ങി​​യി​​ട്ടില്ല.

ആലിപ്പഴം പെറുക്കാം...

മ​​ഴ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മ​​റ്റൊ​​രു കൗ​​തു​​ക​​മാ​​ണ് ആ​​ലി​​പ്പ​​ഴ​​വ​​ർ​​ഷം. ഭൂ​​ത​​ല​​ത്തി​​ൽ നി​​ന്നും ഉ​​യ​​ർ​​ന്നു​​പൊ​​ങ്ങു​​ന്ന, ചൂ​​ടേ​​റി​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലു​​ള്ള നീ​​രാ​​വി പെ​​ട്ടെ​​ന്ന് ത​​ണു​​ക്കു​​ന്ന​​ത് വ​​ഴി രൂ​​പം കൊ​​ള്ളു​​ന്ന ഐ​​സ് രൂ​​പ​​മാ​​ണ് ആ​​ലി​​പ്പ​​ഴം (​hail).​



ഉയർ​​ന്നു പൊ​​ങ്ങു​​ന്ന നീ​​രാ​​വി വ​​ള​​രെ വേ​​ഗം ത​​ണു​​ക്കു​​ന്നു. ഭൂ​​മി​​യി​​ൽ നി​​ന്ന് 12 കി​​ലോ​​മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ലെ​​ത്തു​​ന്പോ​​ൾ മു​​ക​​ളി​​ൽ നി​​ന്ന് താ​​ഴേ​​ക്ക് ഒ​​ഴു​​കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ത​​ണു​​ത്ത വാ​​യു​​വു​​മാ​​യി സ​​ന്പ​​ർ​​ക്ക​​ത്തി​​ലേ​​ർ​​പ്പെ​​ടും. അ​​ങ്ങ​​നെ ഘ​​നീ​​ഭ​​വി​​ച്ച് കൊ​​ച്ചു​​ക​​ല്ലു​​ക​​ളാ​​യി മാ​​റും.

ഈ ​​പ്ര​​ക്രി​​യ തു​​ട​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്പോ​​ൾ ഐ​​സ് പ​​ര​​ലു​​ക​​ൾ​​ക്ക് ഭാ​​ര​​വും വ​​ലി​​പ്പ​​വും കൂ​​ടു​​മ​​ല്ലോ. ഭാ​​രം താ​​ങ്ങാ​​നാ​​വാ​​തെ ഐ​​സ്ക​​ട്ട​​ക​​ൾ താ​​ഴേ​​ക്കു ത​​ന്നെ പ​​തി​​ക്കു​​ക​​യും ചെ​​യ്യും. ഇ​​താ​​ണ് ആ​​ലി​​പ്പ​​ഴ വ​​ർ​​ഷം.

ഗിഫു മേലാറ്റൂർ

******************************************

രാ​​ജ​​സ്ഥാ​​നി​​ൽ മ​​ണ്‍​സൂ​​ണ്‍

ക​​ർ​​ണാ​​ട​​ക​​യി​​ൽ മ​​ണ്‍​സൂ​​ണ്‍​ കാ​​ല​​ത്ത് (ജൂ​​ണ്‍-​​സെ​​പ്റ്റം​​ബ​​ർ) ആ​​കെ വ​​ർ​​ഷ​​പാ​​തം 250 സെ​​ന്‍റീമീ​​റ്റ​​ർ ആ​​ണ്. കേരളത്തിൽ 203 സെന്‍റീമീറ്ററും ഭൂ​​ഖ​​ണ്ഡ​​ത്തി​​ന്‍റെ മ​​ധ്യ​​ഭാ​​ഗ​​ത്തും പൂ​​ർ​​വഭാ​​ഗ​​ത്തും പ​​ശ്ചി​​മ-​​പൂ​​ർ​​വഘ​​ട്ട​​ങ്ങ​​ൾ​​ക്കു കി​​ഴ​​ക്കും 50-75 സെന്‍റീ മീറ്റർ വ​​രെ മ​​ഴ കു​​റ​​യും. ആ​​സാം താ​​ഴ്‌വ​​ര​​യി​​ൽ 250 സെന്‍റീ ​​മീറ്ററില​​ധി​​കം മ​​ഴ ല​​ഭി​​ക്കു​​ന്പോ​​ൾ രാ​​ജ​​സ്ഥാ​​നി​​ൽ 20 സെ​​ന്‍റി​​മീ​​റ്റ​​റി​​ലും താഴയേ മ​​ഴ ല​​ഭി​​ക്കാ​​റു​​ള്ളൂ.

മ​​ഴ​​യോ...​​ മ​​ഴ

എ​​ന്താ​​ണ് മ​​ണ്‍​സൂ​​ണി​​ന്‍റെ പ്ര​​ധാ​​ന​​ഘ​​ട​​ക​​മെ​​ന്ന​​റി​​യാ​​മോ ? അ​​ണ​​മു​​റി​​യാ​​ത്ത മ​​ഴ ത​​ന്നെ! അ​​തി​​ന്‍റെ രൂ​​പ​​വും ഭാ​​വ​​വും നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത് കാ​​ല​​വ​​ർ​​ഷ​​ത്തി​​ന്‍റെ തീ​​വ്ര​​ത​​യും ഗ​​തി​​വി​​ഗ​​തി​​ക​​ളും ത​​ന്നെ​​യാ​​ണ്. മ​​ണ്‍​സൂ​​ണ്‍ കാ​​ല​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​ല​​ഭാ​​ഗ​​ങ്ങ​​ളി​​ലും പ​​ല​​തോ​​തി​​ലും പ​​ല ത​​ര​​ത്തി​​ലു​​മാ​​യി​​രി​​ക്കും മ​​ഴ ല​​ഭി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ൽ ആ​​കെ ല​​ഭി​​ക്കു​​ന്ന മ​​ഴ​​യു​​ടെ 70% ത്തി​​ല​​ധി​​ക​​വും തെ​​ക്കു പ​​ടി​​ഞ്ഞാ​​റ​​ൻ മ​​ണ്‍​സൂ​​ണി​​ലൂ​​ടെ​​യാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. മ​​ണ്‍​സൂ​​ണ്‍ വൈ​​കു​​ക​​യാ​​ണെ​​ങ്കി​​ൽ ജ​​ല ദൗ​​ർ​​ലഭ്യം ഉ​​ണ്ടാ​​കു​​മെ​​ങ്കി​​ലും അ​​വ​​സാ​​ന​​കാ​​ല​​ത്ത് കോ​​രി​​ച്ചൊ​​രി​​യു​​ന്ന മ​​ഴ ല​​ഭി​​ക്കാ​​റു​​ണ്ട്. മേ​​യ്മാ​​സം പ​​ശ്ചി​​മ തീ​​ര​​ത്തും ഉ​​ത്ത​​ര ബം​​ഗാ​​ളി​​ലും സ​​മൃ​​ദ്ധ​​മാ​​യി മ​​ഴ ല​​ഭി​​ക്കാ​​റു​​ണ്ട്. ജൂ​​ണ്‍ മാ​​സം മ​​ണ്‍​സൂ​​ണി​​ന്‍റെ ക​​ട​​ന്നാ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​ന്ത്യ​​യൊ​​ട്ടു​​ക്കു​​ത​​ന്നെ മ​​ഴ തി​​മി​​ർ​​ത്തു പെ​​യ്യു​​ന്നു. ഇ​​പ്പോ​​ൾ കൂ​ട്ടു​കാ​ർ അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത് മ​​ണ്‍​സൂ​​ൺ കാ​​ല​​വ​​ർ​​ഷ​​മാ​​ണ്.

മ​​ഴ​​യു​​ടെ അ​​ള​​വ്

പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റ​​ൻ ഭാ​​ഗ​​ങ്ങ​​ളി​​ൽ കാ​​ല​​വ​​ർ​​ഷ​​ക്കാ​​ല​​ത്ത് മി​​ക്ക​​വാ​​റും ദി​​നം​​പ്ര​​തി മ​​ഴ ല​​ഭി​​ക്കു​​ന്നു. ഷി​​ല്ലോ​​ങ് പീ​​ഠ​​ഭൂ​​മി​​യി​​ലു​​ള്ള മൊസിംഗ്റാമിലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ഴ​​ ല​​ഭി​​ക്കു​​ന്ന​​ത്. ജൂ​​ണ്‍ മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ വ​​രെ​​യു​​ള്ള തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കാ​​ല​​വ​​ർ​​ഷ​​ക്കാ​​ല​​ത്ത് 813 സെ​​ന്‍റീ​​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ക്കു​​ന്നു.

1080 സെ​​ന്‍റീ​​മീ​​റ്റ​​റാ​​ണ് ഇ​​വി​​ട​​ത്തെ വാ​​ർ​​ഷി​​ക വ​​ർ​​ഷ​​പാ​​തത്തി​​ന്‍റെ അ​​ള​​വ്. പ​​ര​​മാ​​വ​​ധി 2540 സെ​​ന്‍റീ​​മീ​​റ്റ​​ർ വ​​രെ വാ​​ർ​​ഷി​​ക വ​​ർ​​ഷ​​പാ​​തം ഇ​​വി​​ടെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഗു​​ജ​​റാ​​ത്തി​​ലെ ക​​ച്ച് പോ​​ലു​​ള്ള മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ഈ ​​കാ​​ല​​വ​​ർ​​ഷ​​ക്കാ​​ല​​ത്ത് ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കു​​റ​​വ് മ​​ഴ ല​​ഭി​​ക്കു​​ന്ന​​ത്.

പി​​ൻ​​വാ​​ങ്ങും നേ​​രം

മേ​​ഘ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച ഇ​​ൻ​​സാ​​റ്റ് ഉ​​പ​​ഗ്ര​​ഹ ചി​​ത്ര​​ങ്ങ​​ളി​​ൽ നി​​ന്ന് 30-40 ദി​​വ​​സം കൂ​​ടു​​ന്പോ​​ൾ ഭൂ​​മ​​ധ്യ​​രേ​​ഖ​​യ്ക്കു സ​​മീ​​പം മേ​​ഘ​​ക്കൂ​​ട്ട​​ങ്ങ​​ൾ രൂ​​പം പ്രാ​​പി​​ച്ച് അ​​വ ഹി​​മാ​​ല​​യ​​ത്തി​​ന​​ടു​​ത്തേ​​ക്ക് ദി​​നം പ്ര​​തി 100 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ൽ നീ​​ങ്ങി ഹി​​മാ​​ല​​യ​​ൻ താ​​ഴ്‌വര​​യി​​ൽ വ​​ർ​​ഷി​​ക്കു​​ന്നു.

ജൂ​​ണ്‍-​​ജൂ​​ലൈയ് മാ​​സ​​ങ്ങ​​ളി​​ൽ കാ​​റ്റി​​ന്‍റെ​​യും മ​​ഴ​​യു​​ടെ​​യും ശ​​ക്തി വ​​ർ​​ധി​​ക്കു​​ക​​യും ഓ​ഗ​സ്റ്റ് അ​​ന്ത്യം വ​​രെ സ്ഥി​​ര​​മാ​​യ തോ​​തി​​ൽ നി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. സെ​​പ്തം​​ബ​​ർ മൂ​​ന്നാം ആ​​ഴ്ച​​യോ​​ടെ ഇ​​ന്ത്യ​​യു​​ടെ വ​​ട​​ക്കു പ​​ടി​​ഞ്ഞാ​​റു​​നി​​ന്ന് മ​​ണ്‍​സൂ​​ണ്‍ പി​​ൻ​​വാ​​ങ്ങു​​ക​​യും ചെ​​യ്യും.

മ​​ഴ ഉ​​ണ്ടാ​​കു​​ന്ന​​ത്

കേ​​ര​​ള​​ത്തി​​ൽ ജൂ​​ണ്‍ മാ​​സാ​​ദ്യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ മ​​ണ്‍​സൂ​​ണ്‍ ജൂ​​ണ്‍ അ​​വ​​സാ​​ന​​ത്തോ​​ടെ ഇ​​ന്ത്യ​​യാ​​കെ വ്യാ​​പി​​ക്കു​​ന്നു. നാലു മു​​ത​​ൽ ആറു വ​​രെ ക​​ന​​മു​​ള്ള ആ​​ർ​​ദ്ര​​മാ​​യ ത​​ണു​​ത്ത ക​​ട​​ൽ​​ക്കാ​​റ്റ് ഉ​​ഷ്ണ​​ക്കാ​​റ്റി​​നെ ത​​ള്ളി​​മാ​​റ്റു​​ന്ന​​തോ​​ടെ ഇ​​ടി, മി​​ന്ന​​ൽ, ചു​​ഴ​​ലി​​ക്കാ​​റ്റ് മി​​ത​​മാ​​യോ ശ​​ക്തി​​യാ​​യോ പെ​​യ്യു​​ന്ന മ​​ഴ തു​​ട​​ങ്ങി​​യ​​വ ഇ​​രു​​പ​​ത്തി​​നാ​​ലു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. ആ​​ർ​​ദ്ര​​മാ​​യ വാ​​യു പി​​ണ്ഡ​​ത്തി​​നു​​ള്ളി​​ൽ സം​​ഭ​​വി​​ക്കു​​ന്ന ഗ​​തി​​ക​​വും താ​​പ​​ഗ​​തി​​ക​​വു​​മാ​​യ പ്ര​​ക്രി​​യ​​ക​​ൾ കൊ​​ണ്ടാ​​ണ് മ​​ഴ ഉ​​ണ്ടാ​​കു​​ന്ന​​ത്.

ദൃ​​ഢ​​പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്കാം...

ഒ​​ന്നാ​​ലോ​​ചി​​ച്ചു നോ​​ക്കൂ...​​മൂ​​ന്നു​​ശ​​ത​​മാ​​നം മാ​​ത്ര​​മു​​ള്ള കു​​ടി​​വെ​​ള്ളം പാ​​ഴാ​​ക്കു​​ന്ന​​ത് എ​​ത്ര​​മാ​​ത്രം ക​​ഠി​​ന​​മാ​​ണ്. അ​​നാ​​വ​​ശ്യ​​മാ​​യി ജ​​ലം ന​​മ്മ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. ജ​​ല​​സ്രോ​​ത​​സ്സു​​ക​​ൾ മ​​ലി​​ന​​മാ​​ക്കു​​ന്നു. മ​​ഴ​​വെ​​ള്ളം സം​​ര​​ക്ഷി​​ക്കാ​​തെ ഒ​​ഴു​​ക്കി ക​​ള​​യു​​ന്നു. ഈ ​​വ​​ർ​​ഷം ന​​മു​​ക്കൊ​​രു ദൃ​​ഢ​​പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്കാം...

ഞാൻ മൂ​​ലം ഒ​​രു തു​​ള്ളി വെ​​ള്ളം പോ​​ലും മ​​ലി​​ന​​മാ​​കി​​ല്ല. വെള്ളം ദു​​രു​​പ​​യോ​​ഗം ചെ​​യ്യി​​ല്ല. ഇ​​ത്ത​​രം പ്ര​​വൃത്തി ചെ​​യ്യു​​ന്ന​​വ​​രെ സ്നേ​​ഹ​​പൂ​​ർ​​വ്വം പി​​ൻ​​തി​​രി​​പ്പി​​ക്കും. ഇ​​ങ്ങ​​നെ ച​​ങ്ങാ​​തി​​മാ​​രെ​​ല്ലാ​​വ​​രും ചെ​​യ്യു​​ക​​യാ​​ണെ​​ങ്കി​​ൽ കി​​ട്ടാ​​ക്ക​​നി​​യാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ജ​​ല​​ത്തെ ന​​മു​​ക്കു ത​​ന്നെ സം​​ര​​ക്ഷി​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ.

മ​​ഴ രേ​​ഖ​​പ്പെ​​ടു​​ത്താം

വാ​ർ​ത്ത​ക​ളി​ൽ, ഇ​​ത്ര മി​​ല്ലീ​​മീ​​റ്റ​​ർ മ​​ഴ രേ​​ഖ​​പ്പെ​​ടു​​ത്തി, ഇ​​ത്ര മി​​ല്ലീ​​മീ​​റ്റ​​ർ മ​​ഴ​​പെ​​യ്തു എ​​ന്നി​​ങ്ങ​​നെ​​യൊ​​ക്കെ കേ​​ട്ടി​​ട്ടി​​ല്ലേ ? ഇ​​തെ​​ന്താ​​ണീ മീ​​റ്റ​​ർ ക​​ണ​​ക്ക്. മ​​ഴ​​യു​​ടെ തീ​​വ്ര​​ത അ​​ള​​ക്കു​​ന്ന​​ത് റെ​​യി​​ൻ​​ഗേ​​ജ് എ​​ന്ന ഉ​​പ​​ക​​ര​​ണം വ​​ഴി​​യാ​​ണ്. ഈ ​​ഉ​​പ​​ര​​ണം മ​​ഴ പെ​​യ്യു​​ന്ന സ്ഥ​​ല​​ത്ത് വയ്ക്കു​​ന്നു.

മ​​ഴ​​വെ​​ള്ളം സം​​ഭ​​രി​​ക്കു​​ന്നു. അ​​തി​​ൽ വീ​​ഴു​​ന്ന മ​​ഴ​​വെ​​ള്ള​​ത്തി​​ന്‍റെ തോ​​ത​​നു​​സ​​രി​​ച്ചാ​​ണ് മ​​ഴ​​യു​​ടെ അ​​ള​​വ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. റെ​​യി​​ൻ​​ഗേ​​ജ് വ​​ഴി മ​​ഴ അ​​ള​​ക്കു​​ന്ന​​തിനെ ഇ​​ങ്ങ​​നെ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു. (24 മണിക്കൂറിൽ ലഭിക്കുന്ന മഴ മില്ലീമീറ്ററിൽ)

* വ​​ള​​രെ ചെ​​റി​​യ മ​​ഴ -250 മി​​ല്ലി​മീറ്ററിനു താ​​ഴെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യാ​​ൽ
* നേ​​രി​​യ മ​​ഴ - 250 നും 750 ​​നും ഇ​​ട​​യ്ക്കു​​ള്ള മ​​ഴ
* മി​​ത​​മാ​​യ മ​​ഴ - 750 നും1000 ​​നും ഇ​​ട​​യ്ക്കു​​ള്ള മ​​ഴ
* ക​​ന​​ത്ത​​മ​​ഴ - 1500നും 2000 ​​ത്തി​​നും ഇ​​ട​​യ്ക്കു​​ള്ള മ​​ഴ
* കൂ​​ടു​​ത​​ൽ ക​​ന​​ത്ത മ​​ഴ - 2000 മി​​ല്ലി​മീറ്ററിനു മു​​ക​​ളി​​ലുള്ള മഴ