വീണ്ടും ഒന്നിക്കാൻ ഹിറ്റ് ജോഡികൾ; നാഗ ചൈതന്യയുടെ നായികയായി സായി പല്ലവി
Thursday, September 21, 2023 10:47 AM IST
നാഗചൈതന്യയുടെ നായികയായി സായ് പല്ലവി എത്തുന്നു. ലവ് സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ചന്ദൂ മൊണ്ടേടിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിക്കുന്ന ചിത്രം അല്ലു അരവിന്ദ് പ്രൊഡക്ഷൻസാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ് തന്നെ പ്രി പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

നാഗ ചൈതന്യയുടെയും ചന്ദൂ മൊണ്ടേടിയുടെയും കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കുന്ന ചിത്രമാണിത്.
പ്രി പ്രൊഡക്ഷൻ ജോലികൾക്കായി മാത്രം വലിയൊരു തുക തന്നെയാണ് നിർമാതാക്കൾ ചിലവാക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. പിആർഒ - ശബരി.