മുണ്ട് മടക്കി കുത്തി, മുറുക്കിചുവപ്പിച്ച് ഷാജി പാപ്പൻ എത്തി മക്കളേ; ആട് 3 സെറ്റിൽ ജയസൂര്യ; വീഡിയോ
Wednesday, October 15, 2025 10:31 AM IST
എട്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ഷാജി പാപ്പനായി മേക്കപ്പ് അണിഞ്ഞ് ജയസൂര്യ ആട് 3 ലൊക്കേഷനിലെത്തി. ഷാജി പാപ്പന്റെ ട്രേഡ് മാർക്ക് മുണ്ടും ഷർട്ടുമണിഞ്ഞ് കൊന്തയും ഇട്ട് കൂളിംഗ് ഗ്ലാസുമിട്ട് ജയസൂര്യ എത്തിയപ്പോൾ കൈയടികളോടെയാണ് ഏവരും സ്വീകരിച്ചത്.
2015ലാണ് ‘ആട്’ സിനിമയുടെ ആദ്യ ഭാഗം റിലീസിനെത്തുന്നത്. 10 വർഷങ്ങൾക്കുശേഷം ഷാജി പാപ്പന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന എപ്പിക്-ഫാന്റസി ചിത്രമായ ആട് 3 ചിത്രീകരണം പുരോഗമിക്കുകയാണ്.
ജയസൂര്യ, വിനായകന്, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന എപ്പിക്-ഫാന്റസി ചിത്രമായ ആട് 3 ചിത്രീകരണം പുരോഗമിക്കുകയാണ്. ജയസൂര്യ, വിനായകന്, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.