ഇനി ആ ഹണിമൂൺ എവിടെയാണെന്ന് കൂടെ ഷെഡ്യൂൾ ചെയ്തു തരൂ; വിവാഹ വാർത്തകളോട് പ്രതികരിച്ച് തൃഷ
Saturday, October 11, 2025 8:43 AM IST
വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് നടി തൃഷ. തന്റെ ജീവിതം തനിക്ക് വേണ്ടി മറ്റുള്ളവർ പ്ലാൻ ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് വിവാഹവാർത്തകൾ നിഷേധിച്ച് താരം എത്തിയത്.
ഛത്തിസ്ഗഡിലെ വ്യവസായിയുമായി തൃഷ പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാകുമെന്നുമായിരുന്നു വാർത്തകൾ. എന്റെ ജീവിതം എനിക്ക് വേണ്ടി മറ്റുള്ളവർ പ്ലാൻ ചെയ്യുന്നതിൽ സന്തോഷമുണ്ട്, ഇനി ഹണിമൂൺ ഷെഡ്യൂൾ എങ്ങനെയാണ് എന്ന് അറിയാൻ കൂടെ കാത്തിരിക്കുന്നു എന്നാണ് താരം കുറിച്ചത്. ഇതോടെ തൃഷയുടെ വിവാഹം ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന.
ശരിയായ വ്യക്തി വരുമ്പോള്‍ ശരിയായ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു. എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു.
നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം.
പിന്നീട് ഈ ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.