ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിന്റെ പകുതി സമർപ്പിച്ച് "പ്രൈവറ്റ്'; ആദ്യ ഗാനം പുറത്ത്
Saturday, October 11, 2025 2:14 PM IST
ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിന്റെ പകുതി സമർപ്പിച്ച് പ്രൈവറ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്ക്രീനിന്റെ പകുതി പങ്കുവെച്ചു കൊണ്ട് പ്രൈവറ്റ് സിനിമയുടെ എലോൺ എന്ന പേരിലുള്ള ഫസ്റ്റ് സിംഗിൾ പ്രേക്ഷകരുടെ മുന്നിലെത്തി.
ടൈറ്റിൽ കാർഡിന്റെ ഫ്രെയിമിൽ പലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്.
കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യവും ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാനവേഷത്തിലെത്തുന്ന പ്രൈവറ്റിന്റെ ഫസ്റ്റ് സിംഗിളിൽ അണിയറക്കാർ ഉയർത്തിയിട്ടുണ്ട്. സരിഗമയാണ് ഗാനം പുറത്തിറക്കിയത്.
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവഹിക്കുന്നു.
സി ഫാക്ടർ ദ എന്റർടെയ്ൻമെന്റ് കമ്പനിയുടെ ബാനറിൽ വി.കെ. ഷബീർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഫൈസൽ അലി നിർവഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവഹിക്കുന്നു.
ലൈൻ പ്രൊഡ്യൂസർ-തജു സജീദ്, എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം-സരിത സുഗീത്, മേക്കപ്പ്-ജയൻ പൂങ്കുളം, ആർട്ട്-മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ-സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ-അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ്-പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ സ്റ്റിൽസ്-അജി കൊളോണിയ, പി ആർ ഒ-എ.എസ്. ദിനേശ്.