ഷറഫുദിനൊപ്പം അനുപമ; പെറ്റ് ഡിറ്റക്ടീവ് ഒക്ടോബർ 16-ന്
Monday, October 6, 2025 3:52 PM IST
ഷറഫുദിൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ദി പെറ്റ് ഡിറ്റക്ടീവ് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ചിത്രം ഒക്ടോബർ 16-ന് റിലീസ് ചെയ്യും.
ഗോകുലം ഗോപാലൻ സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീനാണ് ചിത്രം നിർമിക്കുന്നത്.
സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ ഡിസൈനെർ ദീനോ ശങ്കർ, ഓഡിയോഗ്രാഫി വിഷ്ണു ശങ്കർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജയ് വിഷ്ണു, കോസ്റ്റും ഡിസൈനെർ ഗായത്രി കിഷോർ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോ. ഡയറക്ടർ രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, സ്റ്റിൽസ് രോഹിത് കെ. സുരേഷ്, പി ആർ ഒ - എ.എസ്. ദിനേശ്.