ധ്യാൻ ശ്രീനിവാസന്റെ ഒരു വടക്കൻ തേരോട്ടത്തിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു
Saturday, October 11, 2025 2:37 PM IST
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ അനുരാഗിണി ആരാധികേ എന്ന് തുടങ്ങുന്ന പുതിയ ഗാനം റിലീസായി. പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ ഗാനം പുറത്തുവിട്ടത്.
പ്രണയത്തിന്റെ ആരാധകനായി ധ്യാൻ ശ്രീനിവാസിന്റെ ഗംഭീര ചുവട് മാറ്റമാണ് ഈ ഗാനത്തിൽ. പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റ ഗാനം കൂടിയാണിത്.
വസുദേവിനൊപ്പം നിത്യ മാമ്മന്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ഈ ഗാനത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ദൃശ്യഭംഗി ഏറെയുള്ള മനോഹരമായ ഈ ഗാനത്തിലെ പ്രണയാതുരമായ വരികൾ കൊണ്ട് ആസ്വാദകരെ ആനന്ദ ലബ്ധിയിൽ ആറാടിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി വീണ്ടും നമ്മളെ വിസ്മയിപ്പിക്കുന്നു.
മലയാളികൾ ഏറ്റു പാടിയ നിരവധി ഗാനങ്ങൾക്ക് ജന്മം നൽകിയ ബേണി ഇഗ്നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിന്റെ മകൻ ടാൻസനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിലെ പുതിയ ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ദർബാരി കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം അച്ഛൻ മകൻ കൂട്ടുകെട്ടിന് സംഗീത സംവിധാന രംഗത്ത് തങ്ങളുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ്.
നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു.
ധ്യാനിനെ കൂടാതെ പുതുമുഖം ദിൽന രാമകൃഷ്ണൻ നായികയായി എത്തുന്ന ചിത്രത്തിൽ മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
കോഴിക്കോട്, വടകര, ഒഞ്ചിയം, എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂർ, ചോറോട്, ഒറ്റപ്പാലം തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ. പവൻ നിർവഹിക്കുന്നു. എഡിറ്റിംഗ്-ജിതിൻ ഡി.കെ.,കലാസംവിധാനം- ബോബൻ, സൗണ്ട് ഡിസൈൻ & മിക്സിംഗ് -സിനോയ് ജോസഫ്, വസ്ത്രാലങ്കാരം-സൂര്യ ശേഖർ, മേക്കപ്പ്- സിനൂപ് രാജ്, കൊറിയോഗ്രാഫി- ബിജു ധ്വനി തരംഗ് , കളറിസ്റ്റ്-രമേശ് സി പി, ഡി ഐ-കളർപ്ലാനറ്റ്, വിഎഫ് എക്സ്-പിക്ടോറിയൽ എഫക്ട്സ്,കോ പ്രൊഡ്യൂസേഴ്സ്-സൂര്യ എസ്. സുബാഷ് (സൂര്യ എസ് സിനിമാസ്), ജോബിൻ വർഗീസ് (വിവോക്സ് മൂവി ഹൗസ്).
എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്- സുനിൽ നായർ, സനൂപ്.എസ്, ദിനേശ് കുമാർ, സുരേഷ് കുമാർ, ബാബുലാൽ. ഗാനരചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ്. കാനം സംഗീതം-ബേണി, ടാൻസൻ(ബേണി ഇഗ്നേഷ്യസ്) ബാക്ഗ്രൗണ്ട് സ്കോർ- നവനീത്, പബ്ലിസിറ്റി ഡിസൈൻ-അമൽ രാജു. പ്രൊജക്ട് ഹെഡ് -മോഹൻ(അമൃത), പ്രൊഡക്ഷൻ കൺട്രോളർ-എസാ കെ. എസ്തപ്പാൻ, ചിഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ചന്ദ്രൻ, സ്റ്റിൽസ്-ഷിക്കു പുളിപ്പറമ്പിൽ, വിതരണം-ഡ്രീം ബിഗ്ഗ് ഫിലിംസ്, പി ആർ ഒ -വാഴൂർ ജോസ്.