ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി സീ 5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു
Saturday, October 11, 2025 7:06 PM IST
ആസിഫ് അലി നായകനായെത്തിയ ആഭ്യന്തര കുറ്റവാളി എന്ന ചിത്രം ഒക്ടോബർ 17-ന് സീ 5ൽ പ്രീമിയർ ചെയ്യും. സേതുനാഥ് പത്മകുമാറാണ് ചിത്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്നത്.
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേംനാഥ്, ശ്രേയ രുക്മിണി, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.
സ്ത്രീകളെ സംരക്ഷിക്കുന്നതിൽ 498 A വകുപ്പ് നിർണായകമാണെങ്കിലും ഒരാളെ തെറ്റായി കുറ്റപ്പെടുത്തുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യവും ചിത്രം മുന്നോട്ടു വെക്കുന്നു. ആഭ്യന്തര കുറ്റവാളി ഇന്നത്തെ സമൂഹം ചർച്ച ചെയ്യപ്പെടേണ്ട ഒരു പ്രമേയം ആണെന്ന് ചിത്രം ZEE5 ഇൽ പ്രീമിയർ ചെയ്യുന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ സേതുനാഥ് പത്മകുമാർ പറഞ്ഞു.
ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിക്കാൻ ZEE5 മുന്നോട്ടു വന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് അസിഫ് അലി കൂട്ടിച്ചേർത്തു.പ്രേക്ഷകർ കാത്തിരുന്ന വേൾഡ് പ്രീമിയർ ആഭ്യന്തര കുറ്റവാളി ഒക്ടോബർ 17 ന് ZEE5-ൽ ലഭ്യമാകും..