സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ മ​ക​ൻ ഇ​ൻ​ബ​ൻ ഉ​ദ​യ​നി​ധി. മാ​രി സെ​ൽ​വ​രാ​ജി​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ ഇ​ൻ​ബ​ൻ നാ​യ​ക​നാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

‌ഇ​രു​പ​തു​കാ​ര​നാ​യ ഇ​ൻ​ബ​ൻ ഉ​ദ​യ​നി​ധി അ​ഭി​ന​യ ക്ലാ​സു​ക​ളി​ലും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന വീ​ഡി​യോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. അ​ടു​ത്തി​ടെ​യാ​ണ് ഉ​ദ​യ​നി​ധി​യു​ടെ റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സ് എ​ന്ന നി​ർ​മാ​ണ ക​മ്പ​നി ഇ​ൻ​ബ​ൻ ഏ​റ്റെ​ടു​ത്ത​ത്.

നി​ല​വി​ൽ ‘ബൈ​സ​ൺ കാ​ല​മാ​ട​ന്‍റെ’ പ​ണി​പ്പു​ര​യി​ലാ​ണ് മാ​രി സെ​ൽ​വ​രാ​ജ്. ധ​നു​ഷി​ന്‍റെ 56–ാമ​ത് ചി​ത്രം ചെ​യ്യു​ന്ന​തും മാ​രി സെ​ൽ​വ​രാ​ജാ​ണ്. ഈ ​ചി​ത്ര​ത്തി​ന് മു​ൻ​പാ​യി​രി​ക്കും ഇ​ൻ​ബ​നെ നാ​യ​ക​നാ​ക്കി​യു​ള്ള ചി​ത്ര​മെ​ത്തു​ക.

2023 ൽ ​പു​റ​ത്തി​റ​ങ്ങി​യ മാ​മ​ന്ന​ൻ എ​ന്ന പൊ​ളി​റ്റി​ക്ക​ൽ ഡ്ര​മ​യി​ലാ​ണ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ഇ​തി​നു​ശേ​ഷം ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ അ​ഭി​ന​യം ഉ​പേ​ക്ഷി​ച്ച് രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​വു​ക​യാ​യി​രു​ന്നു.