"ആവേശം അധികം വേണ്ട'; പൊതുസ്ഥലത്ത് വിസിലിടച്ച ആരാധകനെ താക്കീത് ചെയ്ത് അജിത്ത്
Wednesday, October 15, 2025 11:39 AM IST
പൊതുസ്ഥലത്ത് വിസിലടിച്ച് ആവേശം കാണിച്ച ആരാധകനെ താക്കീത് ചെയ്ത് നടൻ അജിത്ത് കുമാർ. ബാഴ്സലോണയിൽ നടന്ന റേസിംഗ് പരിപാടിക്കിടെ ആവേശത്തിൽ വിസിലടിച്ച ആരാധകനെയാണ് അജിത് താക്കീത് ചെയ്തത്.
വിസിലടിക്കരുത് എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച താരം ആരാധകനെ രൂക്ഷമായി നോക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബാഴ്സലോണയിലെ റേസിംഗ് പരിപാടി കാണാൻ അജിത്തിന്റെ ആരാധകരും എത്തിയിരുന്നു. വേദിയിൽ തടിച്ചുകൂടിയ ആരാധകരോട് അജിത് പുഞ്ചിരിക്കുകയും കൈവീശി കാണിക്കുകയും ചെയ്തു.
ഇതിനിടെയാണ് ഒരു ആരാധകരിലൊരാൾ ആവേശം കൊണ്ട് ഉറക്കെ വിസലടിച്ചത്. പെട്ടെന്നുതന്നെ, വിസിലടിക്കരുത് എന്ന് അജിത് കൈകൊണ്ട് ആംഗ്യം കാണിച്ചു.
താരത്തിന്റെ മുഖഭാവം പെട്ടെന്ന് മാറുകയും വിസിലടിച്ചയാളെ രൂക്ഷമായി നോക്കുകയും ചെയ്തു. പൊതുയിടത്തിൽ ആരാധകരുടെ പെരുമാറ്റം നിയന്ത്രിച്ച അജിത്തിന് വലിയ കൈയടികളാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.