ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ
Tuesday, September 26, 2023 9:26 AM IST
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രദർശനത്തിനായി താരം എത്തിയത്.
മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മോഹൻലാൽ തിരുവനന്തപുരത്തുണ്ട്.
ജീത്തു ജോസഫ് ചിത്രം നേരിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. 2016ലും മോഹൻലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയിരുന്നു.
അന്ന് സുഹൃത്തുക്കളായ ജി. സുരേഷ് കുമാര്‍, എം. ബി. സനില്‍ കുമാര്‍ എന്നിവർ കൂടെയുണ്ടായിരുന്നു. അതിന് ശേഷം താരം ഇന്നാണ് ക്ഷേത്രത്തിൽ എത്തുന്നത്.