കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ "എ പ്രഗനന്റ് വിഡോ'
Friday, October 17, 2025 2:53 PM IST
ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത എ പ്രഗ്നന്റ് വിഡോ എന്ന ചിത്രം 31-ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഒങ്കാറ എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ.ആർ. കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന ചിത്രമാണ് എ പ്രഗനന്റ് വിഡോ. ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. നവംബര്‍ ആറു മുതല്‍ 13 വരെ കൊല്‍ക്കത്തയില്‍ വച്ചാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജീഷ് കൃഷ്ണ നായകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ശിവൻകുട്ടി, സുനിൽ സുഖദ, തുഷാര പിള്ള, സന്തോഷ് കുറുപ്പ്,
അഖില അനോകി, സജി ലാൽ തുടങ്ങിയവരും അഭിനയിക്കുന്നു.
വിനോയ് വിഷ്ണു വടക്കേപ്പാട്ട്, സൗമ്യ കെ.എസ്. എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാൽ പി. തോമസ് നിർവഹിക്കുന്നു. എഡിറ്റിംഗ്- സുജിർബാബു സുരേന്ദ്രൻ,സംഗീതം- സുധേന്ദുരാജ്, ഗാനരചന-ഡോക്ടർ സുകേഷ്, കവിത- ബിജു പ്രഹ്ലാദ്, കീർത്തനം-ഭാസ്കര ഗുപ്ത വടക്കേപ്പാട്, മേക്കപ്പ്-ജയൻ പൂങ്കുളം, കല-രതീഷ് വലിയകുളങ്ങര, അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ, പ്രൊജക്റ്റ് കൺട്രോളർ -സജേഷ് രവി. സഹനിർമ്മാണം- ക്രൗഡ് ക്ലാപ്സ്, പി ആർ ഒ-എ.എസ്. ദിനേശ്.