പൃഥ്വിരാജിന് കളർഫുൾ പിറന്നാൾ കാർഡുമായി മല്ലിക സുകുമാരൻ; ക്യൂട്ട് കാർഡെന്ന് ആരാധകർ
Friday, October 17, 2025 12:20 PM IST
മകനും നടനുമായ പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി അമ്മ മല്ലിക സുകുമാരൻ. കളർഫുൾ ആയ ഒരു കാർഡിനൊപ്പമാണ് മല്ലികയുടെ ആശംസ.
‘‘ജൂനിയർ സുകുമാരന്‍ പിറന്നാളാശംസകൾ, ദൈവം മോന്റെ കൂടെയുണ്ടട്ടെ… ഈ ഡിസൈൻ ചെയ്ത് തന്ന എന്റെ പ്രിയസുഹൃത്ത് മേരിക്ക് നന്ദി.’’ എന്ന അടികുറിപ്പോടെയാണ് മല്ലിക സുകുമാരൻ ആശംസകൾ പങ്കുവച്ചത്.
‘'ഒക്ടോബര്‍ 16. ഞങ്ങളുടെ രാജുമോന് പ്രാര്‍ഥനനിറഞ്ഞ, അനുഗ്രഹീതമായ സന്തോഷ പിറന്നാള്‍ ആശംസ. സമൃദ്ധമായ ദൈവകൃപയുണ്ടാവട്ടെ', എന്നാണ് കാർഡിലെ എഴുത്ത്. പോസ്റ്ററില്‍ ശ്രീകൃഷ്ണന്റെചിത്രവും പക്ഷികളുടെയും മുയലിന്റെയും ഇമോജികളും ചേര്‍ത്തതായി കാണാം. സുകുമാരനും മല്ലികാ സുകുമാരനുമുള്ള ഒരു കുടുംബ ഫോട്ടോയും കാര്‍ഡിലുണ്ട്.
കാര്‍ഡ് ഡിസൈന്‍ ചെയ്തത് കോളജ് ഗ്രൂപ്പായ കൂള്‍ ലീഡേഴ്സിലെ റഫറന്‍സ് എന്‍സൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കുന്ന മേരിയാണെന്നും മല്ലിക പറയുന്നു.
പൃഥിയുടെ ജന്മദിനത്തിൽ കണ്ട ഏറ്റവും ക്യൂട്ടായ ആശംസ ഇതാണെന്നാണ് ചിലർ പറയുന്നത്. ‘നോബഡി’ സിനിമയുടെ സെറ്റിൽ വച്ച് പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിയുടെ വീഡിയോയും പിന്നീട് മല്ലിക സുകുമാരൻ പങ്കുവയ്ക്കുക ഉണ്ടായി.