ലിപ് ലോക്ക് സീൻ കുറയ്ക്കണം; രശ്മിക മന്ദാനയുടെ ചിത്രത്തിന് നിർദേശം നൽകി സെൻസർ ബോർഡ്
Saturday, October 18, 2025 9:15 AM IST
രശ്മിക മന്ദാന നായികയായെത്തുന്ന തമ എന്ന ചിത്രത്തിന് മാറ്റങ്ങൾ വരുത്താൻ നിർദേശം നൽകി സെൻസർ ബോർഡ്. രണ്ടരമണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
ലിപ് ലോക് സീന്‍ 30% കുറയ്ക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
ചിത്രത്തില്‍ തഡ്ക എന്ന വാമ്പയര്‍ കഥാപാത്രമായാണ് രശ്മികയെത്തുന്നത്. ആയുഷ്മാൻ ഖുറാനയാണ് നായകൻ. നവാസുദ്ദീന്‍ സിദ്ധിഖി, പരേഷ് റാവല്‍, ഫൈസല്‍ മാലിക് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. മലൈക അറോറയും ചിത്രത്തിലുണ്ട്.
ആദിത്യ സര്‍പോദാര്‍ സംവിധാനംചെയ്യുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മാഡോക്ക് ഹൊറര്‍ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് തമ. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്സില് ഇതിനുമുന്‍പ് വന്ന ചിത്രങ്ങള്‍. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 21-ന് ചിത്രം തീയേറ്ററുകളിലെത്തും.