മാളവിക ജയറാം പ്രണയത്തിലോ? വൈറലായി ഇൻസ്റ്റഗ്രാം സ്റ്റോറി
Tuesday, September 26, 2023 9:29 AM IST
നടൻ ജയറാമിന്റെ മകൾ മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കൈകൾ ചേർത്തുപിടിച്ച് കാറിൽ ഇരിക്കുന്ന ഒരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.
ഒപ്പം ഒരു റൊമാന്റിക് ഹിന്ദി ഗാനവും ചേർത്തിട്ടുണ്ട്. ഇതോടെ താരം പ്രണയത്തിലാണെന്നും വിവാഹിതയാകാൻ പോകുന്നു എന്നുമാണ് വാർത്തകൾ വരുന്നത്.
നിലവിൽ ദുബായിയിൽ അവധി ആഘോഷിക്കുകയാണ് താരകുടുംബം. ജയറാമിനും പാർവതിക്കുമൊപ്പം മക്കളായ കാളിദാസും മാളവികയുമുണ്ട്. ഇവർക്കൊപ്പം കാളിദാസിന്റെ പെൺ സുഹൃത്ത് തരിണിയുമുണ്ട്.

ചക്കി എന്നു വിളിപ്പേരുള്ള മാളവികയുടെ ചിത്രം ഇതിനോടകം വൈറലായിരിക്കുകയാണ്. ദുബായിൽ നിന്നുള്ള ചിത്രമാണ് മാളവിക പങ്കുവച്ചിരിക്കുന്നത്.
പരസ്യ ചിത്രങ്ങളിലൂടെയും മോഡലിംഗിലൂടെയും സോഷ്യൽ മീഡിയായിൽ സജീവമാണ് മാളവിക ഇപ്പോൾ. അഭിനയ രംഗത്തേക്ക് കടക്കാന്‍ മാളവിക ഒരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ ഇതുവരെയും മാളവിക സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.
പ്രമുഖരായ യുവതാരങ്ങള്‍ക്കൊപ്പം അക്ടിംഗ് വര്‍ക് ഷോപ്പിലും ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാളവിക പങ്കെടുത്തിരുന്നു.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന് ദേവ് മോഹന്‍, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡല്‍ ശ്രുതി, നടന് സൗരഭ് ഗോയല്‍ തുടങ്ങിയവരും മാളവികയ്ക്കൊപ്പം ഈ വര്‍ക്ക് ഷോപ്പിന് ഉണ്ടായിരുന്നു.