പ്രഭാസിന്റെ സലാർ ഡിസംബറിൽ; റിലീസിംഗ് തിയതി പ്രഖ്യാപിച്ചു
Friday, September 29, 2023 11:58 AM IST
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ചിത്രത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷം ഡിസംബർ 22 ന് റിലീസിനെത്തും.
കെജിഎഫിന് ശേഷം പ്രശാന്ത് ഒരുക്കുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. പൃഥ്വിരാജും ചിത്രത്തിന്റെ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഹൊംന്പാലേ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ശ്രുതി ഹസനാണ് നായിക.
പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറില്‍ എത്തുന്നത്. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡി സപ്തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും സലാറില്‍ ഉണ്ട്.
ഷാരൂഖ് ഖാൻ നായകനാകുന്ന ഡങ്കിയും 22നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. സംവിധായകൻ രാജ്കുമാര് ഹിറാനിയാണ് ഷാരൂഖ് ചിത്രം ഒരുക്കുന്നത്. തപ്സിയാണ് നായിക.
വിക്കി കൗശല്‍ അതിഥി വേഷത്തിലുമെത്തുന്ന ചിത്രത്തില്‍ ദിയാ മിര്‍സ, ബൊമാൻ ഇറാനി, ധര്‍മേന്ദ്ര, സതിഷ് ഷാ, പരീക്ഷിത് സാഹ്നി എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.