വിവാഹമോചന വാർത്തളെ കാറ്റിൽ പറത്തി അഭിഷേകും ഐശ്വര്യയും; വീഡിയോ
Wednesday, December 6, 2023 11:50 AM IST
ബോളിവുഡ് താരദന്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാകാൻ ഒരുങ്ങുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബോളിവുഡ് മാധ്യമങ്ങളിലടക്കം വാർത്തകൾ പരന്നത്. എന്നാൽ വാർത്തകളെയെല്ലാം കാറ്റിൽ പറത്തി താരകുടുംബം ഒന്നിച്ചെത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറൽ.
നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആർച്ചീസ് എന്ന ചിത്രത്തിന്റെ പ്രിമീയർ ഷോ കാണാനാണ് ബച്ചൻ കുടുംബം ഒന്നിച്ചെത്തിയത്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി, ഐശ്വര്യ റായി, അഭിഷേക്, ആരാധ്യ എന്നിവരാണ് ഒന്നിച്ചെത്തിയത്.
അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദ ആർച്ചീസ് എന്ന ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്.
ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ, ബോണി കപൂർ-ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രമാ് ദ് ആർച്ചീസ്. ആര്ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാവും ചിത്രം ഒരുങ്ങുന്നത്.
ചടങ്ങിനിടെ അഗസ്ത്യ നന്ദയെ കൊഞ്ചിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങളും വൈറലാണ്. അഭിഷേകും ഐശ്വര്യയും തമ്മിൽ ഭിന്നതയാണെന്നും ഇരുവരും വിവാഹമോചിതരാകാൻ പോകുന്നുവെന്നുമാണ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ അഭിഷേക് വിവാഹമോതിരം ധരിച്ചല്ല എത്തിയതെന്നാണ് ഇവർ കണ്ടുപിടിച്ച കാരണം. സമൂഹമാധ്യമങ്ങളിൽ നിന്നും അമിതാഭ് ബച്ചൻ, ഐശ്വര്യ റായിയെ അൺഫോളോ ചെയ്തെന്നും വാർത്തകൾ വരുകയുണ്ടായി.
വാർത്തകളെല്ലാം വെറും ഊഹപോഹങ്ങളാണെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് വീഡിയോ. ജയാ ബച്ചനും അമിതാഭ് ബച്ചനുമൊപ്പം ഏറെ സന്തോഷത്തിലാണ് ഐശ്വര്യയുള്ളത്.