എനിക്ക് ജാഡയാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്; നമിത പ്രമോദ്
Thursday, December 7, 2023 12:05 PM IST
തനിക്ക് ജാഡയാണെന്ന് പലരും തെറ്റദ്ധരിക്കാറുണ്ടെന്ന് നടി നമിത പ്രമോദ്. വളരെ മിതമായിട്ടാണ് പണ്ടൊക്കെ സംസാരമെന്നും സിനിമയിലായതുകൊണ്ട് ജാഡയാണെന്ന് ആളുകൾ തെറ്റിദ്ധരിച്ച് പോകുകയാണെന്നും നമിത പറയുന്നു.
എന്റെ സുഹൃത്തുക്കൾ ഞാൻ മെസേജ് ചെയ്യുമ്പോൾ അത് കണ്ടിട്ടും മറുപടി തരാതെ പോകുന്നത് എന്നിൽ വളരെ ഏറെ ഇറിറ്റേഷൻ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ആ ദേഷ്യം കൊണ്ട് പിന്നീട് അവർ എനിക്ക് മെസേജ് അയയ്ക്കുകയോ വിളിക്കുകയോ ചെയ്താൽ ഞാൻ തിരിച്ച് അതുപോലെ പെരുമാറും.
ചെറുപ്പം മുതൽ ഞാൻ കല്യാണം കഴിക്കില്ലെന്നത് കൂട്ടുകാരോട് പറയുമായിരുന്നു. മാത്രമല്ല കൂട്ടുകാരോട് നിർബന്ധമായും വിവാഹം കഴിക്കണമെന്ന് പറയുകയും ചെയ്യുമായിരുന്നു. അത് മറ്റൊന്നിനും വേണ്ടിയല്ല. സുഹൃത്തിന്റെ വിവാഹമാകുമ്പോൾ പുത്തൻ ഡ്രസൊക്കെ ഇട്ട് പോയി ഡാൻസൊക്കെ കളിക്കാമല്ലോ അത് തന്നെയാണ് ഉദ്ദേശം.
ഞാൻ ജാഡക്കാരിയാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. മാത്രമല്ല പണ്ടൊക്കെ ഞാൻ വളരെ മിതമായി മാത്രമെ സംസാരിക്കുമായിരുന്നുള്ളു. പോരാത്തതിന് സിനിമയിലാണെന്ന് പറയുമ്പോൾ തന്നെ ഇവൾ ജാഡയാണെന്ന് ആളുകൾക്ക് ഓട്ടോമാറ്റിക്കായി തോന്നും. ഞാൻ പോലും അടുത്ത് പരിചയപ്പെടും മുമ്പ് പലരേയും കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ട്. നമിത പ്രമോദ് പറയുന്നു.
ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നമിത. കാളിദാസ് ജയറാം നായകനായെത്തുന്ന രജനിയാണ് റിലീസിനൊരുങ്ങുന്ന നമിതയുടെ ചിത്രം.