മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു അവതരിപ്പിക്കുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ് ആണ്.
സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. മാളികപ്പുറം എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിർവഹിക്കുന്നത്.
കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ.യു., ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ നടി സംഗീത, ഏറെ നാളുകൾക്കു ശേഷം ഒരു മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട്.
രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ചായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. ലൈൻ പ്രൊഡ്യൂസഴ്സ് ഗോപകുമാർ ജി.കെ., സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, ചീഫ് അസോ. ഡയറക്ടർ ബിനു ജി. നായർ, പിആർ– മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിസൈൻ ഓൾഡ് മോങ്ക്സ്, സ്റ്റീൽസ് ലെബിസൺ ഗോപി, ടീസർ കട്ട് അനന്ദു ഷെജി അജിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.