മാധവനൊപ്പം ശാലിനിയുടെ സെൽഫി; ഏറ്റെടുത്ത് ആരാധകർ
Tuesday, October 29, 2024 4:05 PM IST
മാധവനും ശാലിനിയും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ശാലിനി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവച്ചിച്ചിരിക്കുന്നത്. ‘അലൈപായുതേ’യിലെ ഹിറ്റ് ഗാനമായ എന്‍ട്രെട്രും പുന്നഗൈ എന്ന പാട്ടിന്റെ ആദ്യ വരികള്‍ ചേര്‍ത്താണ് അടിക്കുറിപ്പ്.
24 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട കാര്‍ത്തിയെയും ശക്തിയെയും ഒന്നിച്ചു കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ.
2000-ത്തില്‍ റിലീസായ മണിരത്നം ചിത്രമാണ് അലൈപായുതെ. യുവ ഡോക്ടറായ ശക്തി, യുവ സോഫ്റ്റ്വെയര് എന്‍ജിനീയറായ കാര്‍ത്തി എന്നിവരുടെ പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.