മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്രം പാ​ട്രി​യ​റ്റി​ന്‍റെ യു​കെ​യി​ലെ ലൊ​ക്കേ​ഷ​ൻ വീ​ഡി​യോ പു​റ​ത്ത്. റേ​ഞ്ച് റോ​വ​റി​ല്‍ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ വ​ന്നി​റ​ങ്ങു​ന്ന മ​മ്മൂ​ട്ടി ഉ​ൾ​പ്പെ​ടു​ന്ന വീ​ഡി​യോ മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ക​റു​ത്ത ജാ​ക്ക​റ്റും കൂ​ളിം​ഗ് ഗ്ലാ​സും ധ​രി​ച്ച് സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് മ​മ്മൂ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. താ​രം സ്‌​ക്രി​പ്റ്റ് വാ​യി​ക്കു​ന്ന​തും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ കാ​മ​റ​യി​ൽ പ​ക​ര്‍​ത്തു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാം. മ​ഹേ​ഷ് നാ​രാ​യ​ണ​നെ​യും ആ​ന്‍റോ ജോ​സ​ഫി​നെ​യും സെ​റി​ൻ ഷി​ഹാ​ബി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.




‘പ​ഴ​യ​തി​നേ​ക്കാ​ളും അ​ടി​പൊ​ളി​യാ​യി​ട്ടാ​ണ്‌ മ​മ്മൂ​ട്ടി തി​രി​ച്ച്‌ വ​ന്നി​രി​ക്കു​ന്ന​ത്‌’ എ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.