ഇരട്ടക്കുട്ടികളുടെ അച്ഛനായി വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ
Tuesday, October 21, 2025 10:26 AM IST
നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നു. നടൻ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. "ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം...ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു എന്നാണ് അദ്ദേഹം കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.
എത്ര മനോഹരം, വിഷ്ണുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ നേരുന്നു എന്നാണ് ദുൽഖർ സൽമാൻ കമന്റ് ചെയ്തത്. സംവിധായകൻ തരുൺ മൂർത്തി, നടൻ വിനയ് ഫോർട്ട്, നടി ഉണ്ണിമായ നാലപ്പാടം എന്നിവരും ആശംസകളറിയിച്ചെത്തി.
2020 ഫെബ്രുവരിയിൽ വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്ന മകനുമുണ്ട്. ഇടിയൻ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.