മൈസൂരിന്റെ പശ്ചാത്തലം; പെണ്ണ് കേസിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു
Tuesday, October 21, 2025 4:04 PM IST
നിഖില വിമല്‍ നായികയാകുന്ന പെണ്ണ് കേസ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മൈസൂരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വശ്യമായ ഈ ഗാനം രഞ്ജിത്ത് ഹെഗ്ഡെ, ഇസ എന്നിവർ ചേർന്ന് ആലപിക്കുന്നു.
ഗണേഷ് മലയത്ത് (മലയാളം), പൊന്നുമണി (തമിഴ്) എന്നിവർ എഴുതിയ വരികൾക്ക് പാർവതിഷ് പ്രദീപ് സംഗീതം പകരുന്നു.
നവാഗതനായ ഫെബിൻ സിദ്ധാർഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ പകുതിയോടെ ആരംഭിക്കും. രശ്മി രാധാകൃഷ്ണനും ഫെബിന് സിദ്ധാർഥും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
നിഖില വിമല്‍ നായികയായ ഗുരുവായൂരമ്പലനടയില്‍, വാഴൈ എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും പിന്നാലെ കുറേ പേർ ഓടുന്നതായിട്ടാണ് പോസ്റ്ററിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇ ഫോർ എക്സിപിരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം ഷിനോസ് നിർവഹിക്കുന്നു.രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് എം., സുനു വി., ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതുന്നു.
എഡിറ്റർ-സരിൻ രാമകൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി.കെ., കല-അർഷദ് നക്കോത്ത്, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആസിഫ് കുറ്റിപ്പുറം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ, പോസ്റ്റർ-നിതിൻ കെ.പി. പിആർഒ- എ.എസ്. ദിനേശ്.