ടി.എസ്.സുരേഷ് ബാബുവിന്റെ ഡിഎൻഎ തുടങ്ങി
Friday, March 24, 2023 11:19 AM IST
നീണ്ട ഇടവേളയ്ക്ക് ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമിക്കുന്നത്.
പൂർണമായും ക്രൈം ഇൻവസ്റ്റിഗേഷനിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റായ് ലക്ഷ്മി സുപ്രധാന വേഷത്തിൽ എത്തുന്നു. കമ്മീഷണർ റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. അഷ്ക്കർ സൗദാനാണ് ഈ ചിത്രത്തിലെ നായകൻ.
ബാബു ആന്റണി, അജു വർഗീസ്, സൈജു കുറുപ്പ്, ഇർഷാദ്, ഇന്ദ്രൻസ്, റിയാസ് ഖാൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, രവീന്ദ്രൻ, സുധീർ, ഇടവേള ബാബു,നിർമ്മൽ പാലാഴി,ഇനിയ. ഗൗരിനന്ദ, പൊൻവണ്ണൻ, ബോബൻ ആലുംമൂടൻ, സീത, അമീർ നിയാസ്, രാജേഷ് മാധവ്, കുഞ്ചൻ, ആശ നായർ, കലാഭവൻ ഹനീഫ് തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
എ.കെ. സന്തോഷിന്റേതാണു തിരക്കഥ. സംഗീതം - ഫോർ മ്യൂസിക്ക് ആൻഡ് ശരത്. ഛാഗ്രഹണം - രവിചന്ദ്രൻ. എഡിറ്റിംഗ് - ജോൺ കുട്ടി. കൊച്ചി, ചെന്നൈ, കുട്ടിക്കാനം എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.