പ്രതീകാത്മക ചിത്രം
ആലപ്പുഴ: തെരുവുനായ ഭീഷണിയിൽ നഗരം. വീട്ടുവളപ്പുകളിൽ തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെയും പക്ഷികളെയും കടിച്ചു പരിക്കേൽപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് നഗരത്തിൽ പതിവാകുന്നു. കൂടാതെ കാറിന്റെ വയറിംഗ്, ഹോസുകൾ, ഇൻസുലേഷൻ, ടയർ തുടങ്ങിയവ തെരുവുനായ്ക്കൾ കടിച്ചുകീറി നശിപ്പിക്കുന്നുമുണ്ട്.
മതിൽ ചാടി എത്തുന്ന തെരുവുനായ്ക്കൾ നിർത്തിയിട്ടിരുന്ന കാറിന്റെ അടിയിൽ കയറി ട്യൂബുകളും വയറുകളും കടിച്ചുമുറിച്ചു നശിപ്പിച്ച് അര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായ പരാതികൾ പോലും അഗണിക്കപ്പെടുകയാണുണ്ടായത്. കേടുപാടുകൾ സംഭവിച്ചത് നായയുടെ കടിമൂലമാണെന്ന് നിർണയിച്ചതിനാൽ, മാനുവലിൽ പരാമർശിച്ചിരിക്കുന്നതുപോലെ ഇത്തരത്തിലുള്ള കേടുപാടുകൾ വാഹനത്തിന്റെ വാറന്റി കവറേജിന് കീഴിൽ വരുന്നില്ല എന്നാണ് കമ്പനികളുടെ നിലപാട്.
Tags : Alappuzha city faces nattuvishesham district news deepika news Alappuzha city faces a dog