പക്ഷി ഫോട്ടോഗ്രാഫി പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ സെമിനാർ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ. പ്രമോദ് ജി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ഡോ.മുരളി ശിവരാമകൃഷ്ണന്റെ പക്ഷി ഫോട്ടോഗ്രാഫി പ്രദർശനത്തോടനുബന്ധിച്ച് ജില്ലാ പബ്ലിക് ലൈബ്രറിയും കേരള വനം വകുപ്പും ചേർന്ന് പക്ഷികളും രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
പക്ഷിനിരീക്ഷണം കേവലം ഫോട്ടോഗ്രാഫിയിലോ വിനോദത്തിലോ ഒതുങ്ങുന്നില്ലെന്നും പ്രകൃതിയിലെ മാറ്റങ്ങൾ മനസിലാക്കിത്തരുന്ന ഭൂമിശാസ്ത്രപരമായ സൂചകങ്ങളായി പക്ഷികളെ കാണണമെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ. പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു. ടി.ആർ. അജയൻ മോഡറേറ്ററായ ചടങ്ങിൽ സുരേഷ് കോടൂർ മുഖ്യപ്രഭാഷണം നടത്തി. ജി. ഹരികൃഷ്ണൻ നായർ, സുമ സക്കറിയ, മുരളി ശിവരാമകൃഷ്ണൻ, ജ്യോതിബായ് പരിയാടത്ത്, ആർ. ശാന്തകുമാരൻ മാസ്റ്റർ, എ.കെ. ചന്ദ്രൻകുട്ടി എന്നിവർ പ്രസംഗിച്ചു.
Tags : Dr. Pramod G. Krishnan nattuvishesham district news deepika news Birdwatching as an Indicator