x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി

വെബ് ഡെസ്ക്
Published: October 30, 2026 01:08 AM IST | Updated: October 30, 2026 01:08 AM IST

പ്രതീകാത്മക ചിത്രം

മാ​ന​ന്ത​വാ​ടി: അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്കും മ​ണ്ണു​മാ​ഫി​യ​യ്ക്കും ഒ​ത്താ​ശ ചെ​യ്യു​ന്ന സെ​ക്ര​ട്ട​റി​യും ഭ​ര​ണ സ​മി​തി​യു​മാ​ണ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​മെ​ന്ന് പ​റ​ഞ്ഞ് ബി​ജെ​പി കെ​ട്ടി​യ താ​ത്കാ​ലി​ക ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റി​യ ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ള്‍ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ കാ​ണു​ന്നി​ല്ല. മ​ണ്ണ് മാ​ഫി​യ​ക്കാ​രെ​യും അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​വ​രെ​യും താ​ലോ​ലി​ക്കു​ന്ന ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ല്‍ ബി​ജെ​പി നി​ര്‍​മി​ച്ച ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് രാ​ത്രി​യു​ടെ മ​റ​വി​ല്‍ പൊ​ളി​ച്ചു നീ​ക്കി​യ​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ന​ട​ന്നി​ട്ടു​ള്ള അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​ലും അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​ളി​ച്ചു​മാ​റ്റി​യ താ​ത്കാ​ലി​ക ബ​സ് വെ​യി​റ്റിം​ഗ് ഷെ​ല്‍​ട്ട​ര്‍ ന​ഗ​ര​സ​ഭ നേ​രി​ട്ടു നി​ര്‍​മി​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഇ​ന്ന​ലെ ബി​ജെ​പി സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. വാ​ക്ക് പാ​ലി​ക്കാ​ന്‍ ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും നേ​താ​ക്ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. സു​മ രാ​മ​ന്‍, കെ. ​ജ​യേ​ന്ദ്ര​ന്‍, പു​ന​ത്തി​ല്‍ രാ​ജ​ന്‍, സി. ​അ​ഖി​ല്‍ പ്രേം, ​സ​ജീ​വ​ന്‍ പു​തി​യ​വീ​ട്, രാ​ജ​ഗോ​പാ​ല്‍ ക​ണി​യാ​രം, രൂ​പേ​ഷ് പി​ലാ​ക്കാ​വ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up