പ്രതീകാത്മക ചിത്രം
ഹരിപ്പാട്: ജീവകാരുണ്യപ്രവർത്തകൻ ഷാജി കെ. ഡേവിഡിന്റെ ജീവിതാനുഭവങ്ങളും ഓർമക്കുറിപ്പുകളും ഉൾക്കൊള്ളുന്ന ‘മനഃസ്പർശം’ പുസ്തക പ്രകാശനവും സുഹൃദ് സംഗമവും ഇന്ന് നാലിന് ഡാണാപടി നാരകത്തറ ചോയിസ് പ്ലാസയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എച്ച് ആൻഡ് സി പബ്ലിക്കേഷൻസാണ് പ്രസാധകർ. സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് അധ്യക്ഷത വഹിക്കും. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യാതിഥിയായിരിക്കും. സി.ആർ. മഹേഷ് എംഎൽഎ പുസ്തകം പരിചയപ്പെടുത്തും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഗാനരചയിതാവ് രാജീവ് ആലുങ്കലിന് നൽകി പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും. പ്രഫ.ആർ. അജിതത്ത് സ്വാഗതം ആശംസിക്കും.
‘മനഃസ്പർശം’ പുസ്തകം വിറ്റുകിട്ടുന്ന മുഴുവൻ തുകയും രോഗികളായ മാതാപിതാക്കളും രണ്ടു പെൺകുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ വിനിയോഗിക്കും. വാർത്താസമ്മേളനത്തിൽ ഷാജി കെ. ഡേവിഡ്, രാമചന്ദ്രൻ മംഗലം, ജോമോൻ മുതുകുളം, ജോസ് മുതുകുളം, റിയാസ് മോൻ, നിതിൻ കാർത്തികപ്പള്ളി, ആർ. രാജേ
Tags : Book launch nattuvishesham district news deepika news today