ചെമ്പൈ സംഗീതോത്സവം വിശേഷാൽ കച്ചേരിയിൽ വനിതകൾ "സ്ത്രീ താൾ തരംഗ്' അവതരിപ്പിക്കുന്നു.
ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിൽ അഞ്ച് വനിതകൾ ചേർന്ന് അവതരിപ്പിച്ച സ്ത്രീ താൾ തരംഗ് ആസ്വാദകർക്ക് ഹൃദ്യമായി. സുകന്യ രാംഗോപാൽ (ഘടം), വാണി മഞ്ജുനാഥ് (ഓടക്കുഴൽ), പ്രേമ വിവേക് (വയലിൻ), ലക്ഷ്മി രാജശേഖർ (മൃദംഗം), ഭാഗ്യലക്ഷ്മി എം. കൃഷ്ണ (മുഖർശംഖ്) എന്നിവയിൽ വിസ്മയം തീർത്തു. സന്താനഗോപല കൃഷ്ണ എന്ന ദീക്ഷിതർ കൃതിയിൽ തുടങ്ങി മധ്യമാവതി രാഗത്തിലെ ഭാഗ്യാത ലക്ഷ്മി ബാരമ്മയും അവതരിപ്പിച്ചാണ് അവസാനിപ്പിച്ചത്.
വിശേഷാൽ കച്ചേരിയിൽ ആദ്യം ബൃന്ദ മാണിക്യ വാസകൻ കച്ചേരി അവതരിപ്പിച്ചു. ഡോ.വിജയശ്രീ ഹരിദാസിന്റെ കച്ചേരിയായിരുന്നു ഇന്നലെ അവസാനത്തേത്. തിങ്ങിനിറഞ്ഞ ആസ്വാദകരാണ് ഉള്ളത്. ഇന്നലെ 180 ഓളം പേർ സംഗീതാർച്ചന നടത്തി.
ക്ഷേത്രത്തിൽ ദർശനത്തിന് എല്ലാ ഭക്തരേയും സോപനത്തിന് മുന്നിലൂടെ കടത്തിവിടുന്നത് ഭക്തർക്ക് കണ്ണനെ അടുത്ത് കണ്ട് ദർശനം നടത്താൻ കഴിയുന്നുണ്ട്. തിരക്ക് പരിഗണിച്ച് കൂടുതൽ വഴിപാട് കൗണ്ടറുകൾ ആരംഭിക്കുന്നതിനും തീരുമാനിച്ചതായി അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ അറിയിച്ചു. 21നാണ് ഏകാദശി ആഘോഷം.
Tags : nattuvishesham district news deepika news Stree Taal Tarang Delight for Music Lovers