x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ര​ന്‍റിം​ഗ് ക്ലാ​സു​ക​ള്‍ സ്‌​കൂ​ള്‍ മു​ഖാ​ന്തി​രം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മ‌ി​ഷ​ൻ


Published: November 9, 2026 10:33 PM IST | Updated: November 9, 2026 10:33 PM IST

പ​ത്ത​നം​തി​ട്ട: മി​ക​ച്ച പേ​ര​ന്‍റിം​ഗ് ക്ലാ​സു​ക​ള്‍ സ്‌​കൂ​ള്‍ മു​ഖാ​ന്തി​രം സം​ഘ​ടി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പ​ത്ത​നം​തി​ട്ട പൊ​ലി​സ് കോ​ൺ​ഫ​റ​ൻ​സ് സ​ഭാ ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ ക​ര്‍​ത്ത​വ്യ​വാ​ഹ​ക​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം.
കൗ​മാ​ര​പ്രാ​യ​ക്കാ​രു​ടെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​ണെ​ന്നി​രി​ക്കേ അ​ത്ത​ര​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കും വാ​ഹ​നം ന​ല്‍​കു​ന്ന ര​ക്ഷ​ാക​ര്‍​ത്താ​ക്ക​ള്‍​ക്കും പ്ര​ത്യേ​ക ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ള്‍ ന​ല്‍​കാ​ന്‍ ജി​ല്ലാ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ആ​ധാ​ര്‍ കാ​ര്‍​ഡും ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഇ​ല്ലാ​ത്ത, ശ്ര​ദ്ധ​യും സം​ര​ക്ഷ​ണ​വും വേ​ണ്ടു​ന്ന കു​ട്ടി​ക​ള്‍​ക്ക്, അ​വ ല​ഭ്യ​മാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​പെ​ഷ​ല്‍ അ​ദാ​ല​ത്ത് ന​ട​ത്ത​ണ​മെ​ന്നും ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
ളാ​ഹ, മ​ഞ്ഞ​ത്തോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ഗ​വി മേ​ഖ​ല​യി​ലെ ഉ​ന്ന​തി​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വ​നി​താ-​ശി​ശു ജി​ല്ലാ ഓ​ഫ‌ി​സ​റും ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്ക​ണം.
ട്രൈ​ബ​ല്‍ മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ചാ​ര​പ്ര​കാ​ര​മു​ള്ള വി​വാ​ഹ​ങ്ങ​ളി​ലും, സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്കി​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ശി​ശു സം​ര​ക്ഷ​ണ ഓ​ഫ‌ി​സ​റും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.
യോ​ഗ​ത്തി​ല്‍ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ആ​ക്‌​ടിം​ഗ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​സി​ലി ജോ​സ​ഫ്, അം​ഗം പി. ​ഷാ​ജേ​ഷ് ഭാ​സ്‌​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Child Rights Nattuvishesham Districtnews

Recent News

Corehub Up