x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ചു; മ​ല്ല​ഞ്ചി​റ തോ​ടി​നു പു​തു​ജീ​വ​ൻ

വെബ്ഡെസ്ക്
Published: November 8, 2026 06:47 AM IST | Updated: November 8, 2026 06:47 AM IST

കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ല്ല​ഞ്ചി​റ കു​ള​ത്തി​ൽ നി​ന്നു​ള്ള തോ​ടി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച് സം​ര​ക്ഷി​ക്കു​ന്നു.


കൊ​ര​ട്ടി: വി​ബി - ജി.​റാം​ജി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ല്ല​ഞ്ചി​റ കു​ള​ത്തി​ൽ നി​ന്നു​ള്ള തോ​ടി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി സം​ര​ക്ഷ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ഏ​ക​ദേ​ശം 200 മീ​റ്റ​ർ നീ​ള​ത്തി​ൽ ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ചാ​ണ് സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.
മ​ണ്ണൊ​ലി​പ്പ് ത​ട​യു​ക, തോ​ടി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് നി​ല​നി​ർ​ത്തു​ക, ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 3,70,100 രൂ​പ​യാ​ണ് എ​സ്റ്റി​മേ​റ്റ് തു​ക. ഇ​തി​ൽ 2,68,285 രൂ​പ കൂ​ലി​യി​ന​ത്തി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തി​ലൂ​ടെ 665 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​കും.
പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗ്രേ​സി സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫി​ൻ​സോ ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ. ശ്രീ​ല​ത, അ​സി. സെ​ക്ര​ട്ട​റി കെ.​ഡി. ഇ​ന്ദു, പ​ദ്ധ​തി അ​സി. എ​ൻ​ജി​നീ​യ​ർ ഹ​രി​ത​ല​ക്ഷ്മി, ഓ​വ​ർ​സി​യ​ർ ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Coir geotextiles nattuvishesham district news deepika news laid

Recent News

Corehub Up