x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലി​ല​യി​ല്‍ ആ​ധു​നി​ക പൊ​തു​ശ്മ​ശാ​ന നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍

വെബ് ഡെസ്ക്
Published: November 9, 2026 11:14 PM IST | Updated: November 9, 2026 11:14 PM IST

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍​മി​ക്കു​ന്ന പൊ​തു​ശ്മ​ശാ​നം.

കൊ​ല്ലം: മേ​ലി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​യി​ലാ​ടും​പാ​റ​യി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പൊ​തു​ശ്മ​ശാ​നം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന ശ്മ​ശാ​ന​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഗ്യാ​സ്/​വൈ​ദ്യു​ത ദ​ഹ​ന സം​വി​ധാ​നം, കാ​ത്തി​രി​പ്പ് മു​റി, കു​ടി​വെ​ള്ളം, ശു​ചി​മു​റി, പാ​ര്‍​ക്കിം​ഗ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ശ്മ​ശാ​ന​ത്തി​ല്‍ ഉ​ണ്ടാ​കും. 100 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് നി​ര്‍​മാ​ണം.

2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ വി​വി​ധ ഫ​ണ്ടു​ക​ളി​ല്‍ നി​ന്നാ​യി 54,45,793 രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. ശേ​ഷി​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷം 14,79,636 രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ബാ​ക്കി​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​ര്‍​ച്ച് മാ​സ​ത്തോ​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ശ്മ​ശാ​നം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മേ​ലി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

 

Tags : public crematorium Nattuvishesham Districtnews

Recent News

Corehub Up