x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക​യി​ലെ ബ​യോ സി​എ​ൻ​ജി പ്ലാ​ന്‍റ് സ​ന്ദ​ർ​ശി​ച്ച് കോ​ർ​പ​റേ​ഷ​ൻ സം​ഘം


Published: November 8, 2026 07:19 AM IST | Updated: November 8, 2026 07:19 AM IST

മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ർ​പ​റേ​ഷ​ൻ സം​ഘം ക​ർ​ണാ​ട​ക​യി​ലെ ക​ൽ​ബു​ർ​ഗി​യി​ലു​ള്ള രു​ദ്രാ​ക്ഷ് ബ​യോ സി​എ​ൻ​ജി പ്ലാ​ന്‍റ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ശ​ക്ത​ൻ ന​ഗ​റി​ൽ സ്ഥാ​പി​ക്കു​ന്ന ബ​യോ സി​എ​ൻ​ജി പ്ലാ​ന്‍റി​ന്‍റെ ക​മ്മി​ഷ​നിം​ഗും ട്ര​യ​ൽ റ​ണ്ണും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ർ​പ​റേ​ഷ​ൻ പ്ര​തി​നി​ധി​സം​ഘം ക​ർ​ണാ​ട​ക​യി​ലെ ക​ൽ​ബു​ർ​ഗി​യി​ലു​ള്ള രു​ദ്രാ​ക്ഷ് ബ​യോ സി​എ​ൻ​ജി പ്ലാ​ന്‍റ് സ​ന്ദ​ർ​ശി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ടി.​ആ​ർ. സ​ന്തോ​ഷ്, ഷീ​ന ച​ന്ദ്ര​ൻ, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​പി. ഷി​ബു, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ഷൈ​ബി ജോ​ർ​ജ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ജൈ​വ​മാ​ലി​ന്യ​ത്തി​ൽ​നി​ന്നു കം​പ്ര​സ്ഡ് ബ​യോ​ഗ്യാ​സ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി, മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ഗ്യാ​സ് ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, വി​ത​ര​ണം എ​ന്നി​വ നേ​രി​ട്ടു മ​ന​സി​ലാ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​നാ​നു​ഭ​വ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, വീ​ടു​ക​ൾ, ഫ്ലാ​റ്റു​ക​ൾ, മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ച്ച് കം​പ്ര​സ്ഡ് ബ​യോ​ഗ്യാ​സ്, ജൈ​വ​വ​ളം, ദ്ര​വ​വ​ളം എ​ന്നി​വ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണു ശ​ക്ത​ൻ ന​ഗ​റി​ലെ പ്ലാ​ന്‍റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. പ്ര​തി​ദി​നം 30 ട​ണ്‍ ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ശേ​ ഷി​യു​ള്ള ഈ ​പ്ലാ​ന്‍റ് ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ​രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ത്തി​നു വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Tags : Bio-CNG plant nattuvishesham district news deepika news Corporation team visits

Recent News

Corehub Up