x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​പ്പാ​ത​യി​ൽ വ​ഴി​മു​ട​ക്കി ക്രെ​യി​നും തു​രു​മ്പി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ളും; കു​റി​ച്ചി​ക്ക​ൽ പാ​ലം പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

വെബ്ഡെസ്ക്
Published: November 8, 2026 12:28 AM IST | Updated: November 8, 2026 12:32 AM IST

കു​റി​ച്ചി​ക്ക​ൽ പാ​ല​ത്തി​ന്‍റെ അ​ടി​പ്പാ​ത​യി​ൽ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന നി​ല​യി​ൽ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന ക്രെ​യി​ൻ.

ഹ​രി​പ്പാ​ട്: കു​ട്ട​നാ​ടി​നെ​യും അ​പ്പ​ർ​കു​ട്ട​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​രു​വാ​റ്റ-നെ​ടു​മു​ടി റോ​ഡി​ലെ കു​റി​ച്ചി​ക്ക​ൽ പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന നി​ർ​മാ​ണജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴും അ​ടി​പ്പാ​ത​യി​ലെ യാ​ത്രാ​ദു​രി​ത​മൊ​ഴി​യാ​തെ നാ​ട്ടു​കാ​ർ. കു​റി​ച്ചി​ക്ക​ൽ ക​ട​വി​ൽ ലീ​ഡിം​ഗ് ചാ​ന​ലി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ന​ടി​യി​ലെ വ​ഴി​യും സ​മീ​പ​ത്തെ പു​ര​യി​ട​ങ്ങ​ളും കൈയട​ക്കി പ​ഴ​യ നി​ർ​മാ​ണസാ​മ​ഗ്രി​ക​ളും കൂ​റ്റ​ൻ ട​വ​ർ ക്രെ​യി​നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണ്.

2017 മു​ത​ൽ ഇ​വി​ടെ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന ഇ​വ ക​രു​വാ​റ്റ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ, പ​ള്ളി, കോ​ൺ​വ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വ​ലി​യ സു​ര​ക്ഷാ​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

ഭീ​ഷ​ണി​യാ​യി ട​വ​ർ ക്രെ​യി​ൻ

പാ​ല​ത്തി​ന്‍റെ അ​ടി​പ്പാ​ത​യി​ലെ റോ​ഡി​ലേ​ക്കും സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്കു​മാ​യി ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കാ​ടു​ക​യ​റി​യ കൂ​റ്റ​ൻ ട​വ​ർ ക്രെ​യി​ൻ ച​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മെ പ​ഴ​യ ജ​ന​റേ​റ്റ​റും അ​ടി​പ്പാ​ത​യി​ലെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കൂ​റ്റ​ൻ ഇ​രു​മ്പ് ച​ട്ട​ക്കൂ​ടു​ക​ളും കാ​ര​ണം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​ക്ക് മു​ന്നി​ലെ ബോ​ട്ടുജെ​ട്ടി​ക്ക് സ​മീ​പം ജ​ല​പാ​ത ത​ട​സ​പ്പെ​ടു​ത്തി കി​ട​ക്കു​ന്ന പ​ഴ​യ ഇ​രു​മ്പ് ച​ങ്ങാ​ട​വും ഇ​തു​വ​രെ നീ​ക്കം ചെ​യ്തി​ട്ടി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ അ​ടി​പ്പാ​ത വ​ഴി​യു​ള്ള യാ​ത്ര വ​ൻ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ബാ​ങ്ക് ജ​പ്തി​യി​ൽ കു​രു​ങ്ങി

ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ 28.25 കോ​ടി രൂ​പ ചെ​ല​വി​ൽ 2016 ഫെ​ബ്രു​വ​രി​യി​ലാ​ണ് കു​റി​ച്ചി​ക്ക​ൽ ക​ട​വി​ൽ പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പ്ര​ള​യ​വും നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ അ​നാ​സ്ഥ​യും കാ​ര​ണം പ​ണി വ​ർ​ഷ​ങ്ങ​ളോ​ളം സ്തം​ഭി​ച്ചു. തു​ട​ർ​ന്ന് ക​രാ​ർ റ​ദ്ദാ​ക്കു​ക​യും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഇ​ട​പെ​ട​ലി​ൽ അ​ധി​ക തു​ക​യാ​യി 12 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പാ​ലം പ​ണി​ക്ക് ജീ​വ​ൻവച്ച​ത്.

പു​തി​യ ക​രാ​റു​കാ​ർ എ​ത്തി പ്ര​ധാ​ന സ്പാ​നു​ക​ളു​ടെ കോ​ൺ​ക്രീ​റ്റിം​ഗ് ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കി പാ​ലം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ച്ചു. എ​ന്നാ​ൽ, മു​ൻ​പ് ജോ​ലി ചെ​യ്തി​രു​ന്ന ക​രാ​റു​കാ​ര​ന്‍റെ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ളി​ലാ​യ​തി​നാ​ൽ പു​തി​യ ക​രാ​റു​കാ​ർ​ക്ക് ഇ​വ മാ​റ്റാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യെ​യും എ​സി റോ​ഡ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​യ കു​റി​ച്ചി​ക്ക​ൽ പാ​ല​ത്തി​ന്‍റെ അ​നു​ബ​ന്ധ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം കൂ​ടി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന് മു​ൻ​പാ​യി, അ​ടി​പ്പാ​ത​യി​ലെ​യും ജ​ല​പാ​ത​യി​ലെ​യും മു​ഴു​വ​ൻ ത​ട​സ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യം.

 

Tags : Kurichikkal bridge nattuvishesham district news deepika news construction of nears final stages

Recent News

Corehub Up