x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റേ​തു കൊ​ല​പാ​ത​കം: മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 19, 2026 10:47 PM IST | Updated: September 19, 2026 10:47 PM IST

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ക​ട്ട​പ്പ​ന: സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ ഭാ​ഗ​ത്തെ ക​ട​ത്തി​ണ്ണ​യി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച മു​ഴ​യ​ൻ കു​ഞ്ഞ് എ​ന്നു വി​ളി​ക്കു​ന്ന കു​ഞ്ഞു​മോ​ൻ (45) കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നു പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ക​ട്ട​പ്പ​ന ക​ല്ലു​കു​ന്ന് ഭാ​ഗം പീ​ടി​ക​പ്പ​റ​മ്പി​ൽ സു​രേ​ഷ് കു​മാ​ർ (54), മു​ള​ക​ര​മേ​ട് സൊ​സൈ​റ്റി​പ്പ​ടി ഭാ​ഗം ചെ​റു​വ​ള്ളി​ൽ വീ​ട്ടി​ൽ റി​നു​മോ​ൻ റെ​ജി (29), പ​ള്ളി​പ്പ​ടി ഭാ​ഗം കു​ന്നേ​ൽ വീ​ട്ടി​ൽ ബാ​ബു ത​ങ്ക​പ്പ​ൻ (67) എ​ന്നി​വ​രെ ക​ട്ട​പ്പ​ന പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ​മാ​സം 26ന് ​രാ​വി​ലെ ബോ​ധ​ര​ഹി​ത​നാ​യി ക​ണ്ടെ​ത്തി​യ കു​ഞ്ഞു​മോ​നെ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​റ്റേ​ന്നു മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 25ന് ​രാ​ത്രി ക​ട്ട​പ്പ​ന സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ ബാ​ർ​ബ​ർ ഷോ​പ്പി​ൽ​വ​ച്ച് റി​നു​വും സു​രേ​ഷും ബാ​ബു​വും ചേ​ർ​ന്ന് കു​ഞ്ഞു​മോ​നെ മ​ർ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ​പോ​യ റി​നു​വി​നെ​യും സു​രേ​ഷി​നെ​യും വെ​ള്ളി​യാ​ഴ്ച​യും ബാ​ബു​വി​നെ ഇ​ന്ന​ലെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ൽ മൂ​വ​രും കു​റ്റം സ​മ്മ​തി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ന​സീ​മി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ട്ട​പ്പ​ന ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് റെ​ജി എം. ​കു​ന്നി​പ്പ​റ​മ്പി​ലി​ന്‍റെ​യും ക​ട്ട​പ്പ​ന പൊ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്രേം​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. മ​ഹേ​ഷ് , അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബി. ​ആ​ന്‍റോ, ഷൈ​ലാ​കു​മാ​രി, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​എം. ജോ​സ​ഫ്, എം.​എ​സ്. അ​നൂ​പ് , പ്ര​ശാ​ന്ത് കെ. ​മാ​ത്യു, ജി​ൻ​സ് വ​ർ​ഗീ​സ്, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ൽ​ബാ​ഷ് കെ. ​രാ​ജു, എ​ൻ.​എ. വി​ജി​ൻ, ജ​യിം​സ് ദേ​വ​സ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : District News Nattuvishesham young man Three arrested

Recent News

Corehub Up