x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ആല​മ്പ​ള്ളം മേ​ൽ​പാ​ലം തുറക്കണമെന്ന് ആവശ്യം

വെബ്ഡെസ്ക്
Published: November 8, 2026 06:22 AM IST | Updated: November 8, 2026 06:22 AM IST

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ആ​ല​മ്പ​ള്ളം പു​ഴ മേ​ൽ​പാ​ലം.

കൊ​ല്ല​ങ്കോ​ട്: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ആ​ല​മ്പ​ള്ളം മേ​ൽ​പാലം ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ. കൊ​ല്ല​ങ്കോ​ട് അ​യ്യ​പ്പ​ൻ വി​ള​ക്കു മ​ഹോ​ത്സ​വ​ങ്ങ​ൾ ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. ടൗ​ണി​ൽ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ എ​ത്തി​യാ​ൽ ടൗ​ൺ വ​ഴി ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ല​മ്പ​ള്ളം ബൈ​പ്പാ​സ് റോ​ഡാ​ണ് ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

നാ​ലുകോ​ടി ചെ​ല​വി​ലാ​ണ് ആ​ല​മ്പ​ള്ളം മേ​ൽ​പാലം നി​ർ​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മേ​ൽ​പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​നി പാ​ല​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലു​മു​ള്ള റോ​ഡ് ശ​രി​പ്പെ​ടു​ത്തു​ന്ന ജോ​ലി​യാ​ണു​ള്ള​ത്.

ഇ​തി​നാ​യി പാ​ല​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് സ്ഥ​ലം വി​ല്ലേ​ജ് ഓ​ഫി​സ് അ​ധി​കൃ​ത​ർ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് സ്ഥി​രീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗം അ​ധി​കൃ​ത​രും നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ത്ത​തി​ൽ ആ​ല​മ്പ​ള്ളം നി​വാ​സി​ക​ൾ ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ് .

500 മീ​റ്റ​ർ സ​ഞ്ച​രി​ക്കേ​ണ്ട ദൂ​ര​ത്തി​ന് മൂ​ന്ന​ര​കി​ലോ​മീ​റ്റ​ർ അ​ധി​ക ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട​താ​യ ഗ​തി​കേ​ടി​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടൗ​ണി​ലു​ള്ള വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ പോ​കു​ന്ന​തി​നും തി​രി​കെ വ​രു​ന്ന​തി​നും ഏ​റെ സ​മ​യ​വും ചെ​ല​വ​ഴി​ക്ക​ണം. ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പ് സ​മ​യ​ങ്ങ​ളി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​വു​ന്ന​തി​നും മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​വു​മെ​ന്ന​തും ഗു​രു​ത​ര വി​ഷ​യ​മാ​ണ്.

Tags : Alamballam overpass nattuvishesham district news deepika news Demand to pen the completed Alamballam

Recent News

Corehub Up