മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ.ആര്. നാരായണന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പൂവത്തിങ്കലുള്ള കെ.ആര്. നാരായണന് സ
കുറിച്ചിത്താനം: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ 21-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു പൂവത്തിങ്കലുള്ള കെ.ആര്. നാരായണന് സ്മൃതിമണ്ഡപത്തില്‍ കെ.ആര്. നാരായണന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഫൗണ്ടേഷന് രക്ഷാധികാരി മന്ത്രി മോന്‍സ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി.
ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ്, വൈസ് ചെയര്മാന് ഡോ. സിന്ധുമോള്‍ ജേക്കബ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയില്‍, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി തോമസ്, ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, കെ.ആര്. നാരായണന്റെ പിതൃസഹോദരപുത്രി സീതാലക്ഷ്മി, ഭര്‍ത്താവ് വാസുക്കുട്ടന്, പി.വി. വിവേക്, കെ. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലായിലും ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.