x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​​ഡ് ഷെ​​പ്പേ​​‍ഡ് സ്‌​​കൂ​​ളി​​ന്‍റെ കാ​​രു​​ണ്യം ന​​വ​​ജീ​​വ​​നി​​ലേ​​ക്ക്


Published: December 24, 2025 02:16 AM IST | Updated: December 24, 2025 02:16 AM IST

ച​​ങ്ങ​​നാ​​ശേ​​രി: ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ക​​രു​​ണ​​യു​​ടെ​​യും പ​​ങ്കു​​വ​​യ്ക്ക​​ലി​​ന്‍റെ​​യും സ​​ന്ദേ​​ശ​​മു​​യ​​ര്‍ത്തി തെ​​ങ്ങ​​ണ ഗു​​ഡ് ഷെ​​പ്പേ​​‍ഡ് പ​​ബ്ലി​​ക്‌ സ്‌​​കൂ​​ള്‍. സ്‌​​കൂ​​ളി​​ന്‍റെ സാ​​മൂ​​ഹ്യ ക്ഷേ​​മ​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ സ​​മാ​​ഹ​​രി​​ച്ച അ​​രി​​യും പ​​ല​​വ്യ​​ഞ്ജ​​ന​​ങ്ങ​​ളും അ​​ശ​​ര​​ണ​​രു​​ടെ അ​​ഭ​​യ​​കേ​​ന്ദ്ര​​മാ​​യ കോ​​ട്ട​​യം ന​​വ​​ജീ​​വ​​ന്‍ ട്ര​​സ്റ്റി​​ലേ​​ക്ക് കൈ​​മാ​​റി.

ആ​​ഘോ​​ഷ​​ങ്ങ​​ള്‍ കേ​​വ​​ലം വി​​നോ​​ദ​​ങ്ങ​​ളി​​ല്‍ ഒ​​തു​​ക്കാ​​തെ സ​​മൂ​​ഹ​​ത്തി​​ലെ പാ​​ര്‍ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​ര്‍ക്ക് കൈ​​ത്താ​​ങ്ങാ​​കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ര്‍ ഇ​​ത്ത​​ര​​മൊ​​രു പ​​ദ്ധ​​തി ആ​​വി​​ഷ്‌​​ക​​രി​​ച്ച​​ത്. അ​​രി, പ​​ഞ്ച​​സാ​​ര, എ​​ണ്ണ, വി​​വി​​ധ ​​ത​​രം പ​​രി​​പ്പു​​വ​​ര്‍ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി 18 കൂ​​ട്ടം സാ​​ധ​​ന​​ങ്ങ​​ളു​​ടെ ശേ​​ഖ​​ര​​മാ​​ണ് കൈ​​മാ​​റി​​യ​​ത്.

സ്‌​​കൂ​​ള്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ച്ച​​ട​​ങ്ങി​​ല്‍ സ്‌​​കൂ​​ള്‍ സെ​​ക്ര​​ട്ട​​റി പ്രി​​ജോ കെ. ഏ​​ബ്ര​​ഹാം ന​​വ​​ജീ​​വ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ള്‍ക്ക് ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ള്‍ കൈ​​മാ​​റി. പ്രി​​ന്‍സി​​പ്പ​​ല്‍ ഡോ. ​​സു​​നി​​ത സ​​തീ​​ഷ്, മാ​​നേ​​ജ​​ര്‍ ജോ​​ണ്‍സ​​ന്‍ ഏ​​ബ്ര​​ഹാം, ട്ര​​ഷ​​റ​​ര്‍ പ്രി​​യ കെ. ​​ഏ​​ബ്ര​​ഹാം, അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ര്‍ ത​​മ്പി കു​​ര്യ​​ന്‍, വൈ​​സ് പ്രി​​ന്‍സി​​പ്പ​​ല്‍ സോ​​ണി ജോ​​സ്, ഹെ​​ഡ്മി​​സ്ട്ര​​സ് ശ്യാ​​മ സ​​ജീ​​വ്, ഹെ​​ഡ് ടീ​​ച്ചേ​​ഴ്‌​​സു​​മാ​​രാ​​യ ടെ​​സ് ആ​​ന്‍റ​​ണി, ജോ​​ബി സി. ​​തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : nattu vishesham navajeevan compassion Good Shepherd

Recent News

Corehub Up