വടക്കഞ്ചേരി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ നടന്ന ബിരുദദാന ചടങ്ങ് ഡോ. രഘുകുമാർ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദദാന ചടങ്ങ് എക്ലാറ്റ് 2.0 നടന്നു. ബിരുദ, ബിരുദാനന്തര പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ന്യുനപക്ഷ യുവജന പരിശീലന കേന്ദ്രം പാലക്കാട് ഡയറക്ടർ ഡോ.വി. രഘുകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജയമോഹൻ അധ്യക്ഷത വഹിച്ചു.
ബംഗളൂരുവിലെ നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിലെ ചീഫ് സയന്റിസ്റ്റ് ഡോ. ജി. മൃദുല മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് എസ്. ഉണ്ണികൃഷ്ണൻ, കോളജ് യൂണിയൻ ചെയർമാൻ യു. അശ്വിൻ, അയിലൂർ ഐഎച്ച്ആർഡി. കോളജ് പ്രിൻസിപ്പൽ ടി.എസ്. സുബിൻ എന്നിവർ പ്രസംഗിച്ചു. കംപ്യൂട്ടർ സയൻസ് അധ്യാപിക ബി. രതി സ്വാഗതവും വിദ്യാർഥി പ്രതിനിധി നേഹ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags : Graduation Ceremony nattuvishesham district news deepika news College of Applied Sciences