എടപ്പാളിൽ നടത്തിയ കൂട്ടയോട്ടം റോട്ടറി പ്രസിഡന്റ് പ്രകാശ് പുളിക്കപറന്പിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
എടപ്പാൾ: തിരുവോണത്തിനോടനുബന്ധിച്ച് ആരോഗ്യമാണ് സന്പത്ത് എന്ന സന്ദേശവുമായി റോട്ടറി ക്ലബ് എടപ്പാളും യാസ്പ്പോ ക്ലബ് പൊറുക്കരയും ചേർന്ന് കൂട്ടയോട്ടം നടത്തി. റോട്ടറി പ്രസിഡന്റ് പ്രകാശ് പുളിക്കപറന്പിൽ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. യാസ്പ്പോ പ്രസിഡന്റ് മുഹമ്മദ് സുധീർ, സെക്രട്ടറി വൈഷ്ണവ്, സുമേഷ് ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.
എടപ്പാളിൽനിന്നാരംഭിച്ച് പൊറുക്കരയിൽ സമാപിച്ച കൂട്ടയോട്ടത്തിലെ വിജയികൾക്ക് വാർഡ്മെംബർ കെ.വിജയൻ, പ്രകാശ് പുളിക്കപറന്പിൽ, മുഹമ്മദ് സുമേഷ് എന്നിവർ സമ്മാനങ്ങൾ നൽകി. റോട്ടറി അംഗവും ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജരുമായ പ്രതാപ് എളാട്ട്, സുരേഷ് ബിന്ദു സ്റ്റീൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews mass run