x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ജെ​സി​എം സ്കൂ​ളി​ന്‍റേ​ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം: മാ​ർ തോ​മ​സ് ത​റ​യി​ൽ

വെബ് ഡെസ്ക്
Published: August 1, 2026 12:03 AM IST | Updated: August 1, 2026 12:03 AM IST

റോ​​ണി കെ. ​​ ബേ​​ബി എം​​എ​​ൽ​​എ ഉദ്ഘാടനം നി​​ർ​​വ​​ഹി​​ക്കു​​ന്നു.

പു​​ലി​​ക്ക​​ല്ല്: 76 വ​​ർ​​ഷ​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ പാ​​ര​​മ്പ​​ര്യ​​മു​​ള്ള കെ​​ജെ​​സി​​എം ഹൈ​​സ്കൂ​​ൾ ന​​വീ​​ക​​രി​​ച്ച കെ​​ട്ടി​​ട​​ത്തി​​ന്‍റെ​​യും ലൈ​​ബ്ര​​റി​​യു​​ടെ​​യും സ​​യ​​ൻ​​സ് ലാ​​ബി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​ആ​​ന്‍റ​​ണി മൂ​​ല​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഗു​​ണ​​മേ​​ന്മ വി​​ദ്യാ​​ഭ്യാ​​സം ന​​ൽ​​കു​​ന്ന​​തി​​ൽ പു​​ലി​​ക്ക​​ല്ല് കെ​​ജെ​​സി​​എം ഹൈ​​സ്കൂ​​ൾ മാ​​തൃ​​കാ​​പ​​ര​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് കാ​​ഴ്ച വ​​യ്ക്കു​​ന്ന​​തെ​​ന്നും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ​​മ​​ഗ്ര​വി​​ക​​സ​​ന​​ത്തി​​ന് എ​ല്ലാ​വ​രും ഒ​​ന്നി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്ക​ണ​മെ​ന്നും അ​​നു​​ഗ്ര​​ഹ​പ്ര​​ഭാ​​ഷ​​ണ​ത്തി​ൽ ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ പ​റ​ഞ്ഞു.

ഹെ​​ഡ്മി​​സ്ട്ര​​സ് സോ​​ണി​​യ സ്റ്റീ​​ഫ​​ൻ, മ​​ണി​​മ​​ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലി​​താ ഷാ​​ജി, ചു​​ങ്ക​​പ്പാ​​റ ചെ​​റു​​പു​​ഷ്പ ദേ​​വാ​​ല​​യ വി​​കാ​​രി ഫാ. ​​ടോ​​ണി മ​​ണി​​യ​​ൻ​​ചി​​റ, പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി ആ​​ന്‍റ​​ണി മാ​​ളി​​യേ​​ക്ക​​ൽ, വാ​​ർ​​ഡ് മെം​​ബ​​ർ ജയിം​​സ് വി. ​​ജ​​യിം​​സ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് സാ​​ബു തേ​​ക്ക​​നാ​​ൽ, അ​​ധ്യാ​​പ​​ക പ്ര​​തി​​നി​​ധി ഫാ. ​​സ​​ക്ക​​റി​​യ ഇ​​രു​​പ​​തി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : exemplary NattuVishasham DistrictNews

Recent News

Corehub Up