x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്വ​കാ​ര്യ ബ​സി​ലും കാ​റി​ലും ഇ​ടി​ച്ച് 10 പേ​ര്‍​ക്ക് പ​രി​ക്ക്


Published: June 6, 2026 09:51 PM IST | Updated: June 6, 2026 09:51 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മി​ത​വേ​ഗ​ത്തി​ല്‍ തെ​റ്റാ​യ ദി​ശ​യി​ല്‍ ക​യ​റി​വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്വ​കാ​ര്യ ബ​സി​ലും കാ​റി​ലും ഇ​ടി​ച്ച് 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ സു​നി (43), സോ​ണി (44), കു​ഞ്ഞു​മേ​രി (54), ജി​സ്മി (20) എ​ന്നി​വ​രും നി​സാ​ര പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രും കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ തേ​ടി.

ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ ആ​ന​ക്ക​ല്ല് ത​ടി​മി​ല്ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്ന് മാ​ന​ന്ത​വാ​ടി​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​മി​ത​വേ​ഗ​ത്തി​ല്‍ കാ​റി​നെ മ​റി​ക​ട​ന്നെ​ത്തി​യ​പ്പോ​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ ത​ട്ടു​ക​യാ​യി​രു​ന്നു.

നേ​രി​ട്ടു​ള്ള ഇ​ടി ഒ​ഴി​വാ​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സ് അ​രി​കി​ലേ​ക്ക് ഒ​തു​ക്കി​യ​പ്പോ​ള്‍ റോ​ഡി​ന്‍റെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ലു​ങ്കി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ലി​ടി​ച്ച് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ള​കി​മാ​റി​യ നി​ല​യി​ലാ​ണ്.

ആ​റ്റി​ങ്ങ​ല്‍ ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​ശ്ര​ദ്ധ​മാ​യി ക​യ​റി വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി തി​രു​വ​ന​ന്ത​പു​രം ഡി​പ്പോ​യി​ലെ സൂ​പ്പ​ര്‍​ഫാ​സ്റ്റ് പ്രീ​മി​യം ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Tags : Nattuvishesham Local News KSRTC bus injuring 10 people

Recent News

Corehub Up