അലി അക്ബര്‍
പേരൂര്‍ക്കട: യുവാവിനെ ഇരുമ്പ് സ്റ്റാന്റില്‍ തലയിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ കരമന പൊലിസ് അറസ്റ്റുചെയ്തു. കുഞ്ചാലുമ്മൂട് സ്വദേശി അലി അക്ബര്‍ (28) ആണ് അറസ്റ്റിലായത്. തിരുമല ആറാമട ചരുവിള മേലേ പുത്തന്‍വീട്ടില്‍ പ്രദീപ് (38) ആണ് ആക്രമിക്കപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: അലി അക്ബര്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഭവദിവസം കുഞ്ചാലുമ്മൂട് ജംഗ്ഷനിലൂടെ കടന്നുപോകുകയായിരുന്ന അലി അക്ബര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ പ്രദീപ് ഓടിച്ചിരുന്ന കാര്‍ തട്ടി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പ്രദീപിനെ പിന്തുടര്‍ന്ന അലി അക്ബര്‍ ഇയാളെ തടഞ്ഞുനിര്‍ത്തിയശേഷം കരണത്തടിച്ചു. പിന്നീട് പ്രദീപിനെ പിടിച്ചു തള്ളുകയും അസഭ്യം പറഞ്ഞശേഷം മര്‍ദിക്കുകയും ചെയ്തു. രോഷം അടങ്ങാതെ അലി അക്ബര്‍ പ്രദീപിന്റെ തലപിടിച്ച് ഒരു ഇരുമ്പു സ്റ്റാന്റില്‍ ഇടിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപിന്റെ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അലി അക്ബര്‍ പിടിയിലായത്. ഇയാള്‍ കരമന സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. 2005-ലും സമാനമായ കേസ് ഇയാള്‍ക്കെതിരേ ഉണ്ടായിരുന്നു. കരമന എസ്ഐ അഭിജിത്തും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Tags : Man arrested NattuVishasham DistrictNews