കേളകം പെൻഷൻ ഭവനിൽ നടന്ന കെഎസ്എസ്പിയു കൺവൻഷൻ
കേളകം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സയ്ക്കുള്ള ഇൻഷ്വറൻസ് പരിരക്ഷയായ മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളെയും പദ്ധതിക്കു കീഴിലാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കേളകം യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു.
കേളകം പെൻഷൻ ഭവനിൽ ബ്ലോക്ക് സെക്രട്ടറി പി.പി. വ്യാസ് ഉദ്ഘാടനം ചെയ്തു. കെ.ജി. വിജയപ്രസാദ് അധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. പെൻഷൻകാരുടെ കുടുംബാംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ജില്ലാ കമ്മിറ്റി അംഗം ഇ. നാരായണൻ, എം.പി. പാവുണ്ണി, ജോസ് അലക്സാണ്ടർ, എം.വി. മുരളീധരൻ, പി.എം. രമണൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham MEDISEP KSSPU