x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​തി​ച്ചു​യ​ർ​ന്നു ഉ​ള്ളി​, വെ​ളു​ത്തു​ള്ളി​ വി​ല

വെബ്ഡെസ്ക്
Published: November 8, 2026 05:58 AM IST | Updated: November 8, 2026 05:58 AM IST

ഉ​ള്ളി​, വെ​ളു​ത്തു​ള്ളി​

മൂ​വാ​റ്റു​പു​ഴ: വി​പ​ണി​യി​ല്‍ ചെ​റി​യ ഉ​ള്ളി​യു​ടെ​യും വെ​ളു​ത്തു​ള്ളി​യു​ടെ​യും വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. ഒ​രാ​ഴ്ച മു​ന്‍​പ് കി​ലോ​യ്ക്ക് 70 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഉ​ള്ളി​ക്ക് നി​ല​വി​ല്‍ 150 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് ചി​ല്ല​റ​വി​ല. വെ​ളു​ത്തു​ള്ളി വി​ല 260 രൂ​പ​യി​ലേ​ക്കും കു​തി​ച്ചു​യ​ര്‍​ന്നു. സ​വാ​ള വി​ല കി​ലോ​യ്ക്ക് 60 രൂ​പ​യി​ല്‍ തു​ട​രു​ന്ന​ത് മാ​ത്ര​മാ​ണ് വി​പ​ണി​യി​ലെ ഏ​ക ആ​ശ്വാ​സം.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള പു​തി​യ ഉ​ള്ളി​യു​ടെ വ​ര​വ് കു​റ​ഞ്ഞ​താ​ണ് പെ​ട്ടെ​ന്നു​ള്ള വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണം. പൊ​ള്ളാ​ച്ചി മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ഉ​ള്ളി എ​ത്തു​ന്ന അ​വി​നാ​ശി​പാ​ള​യം, പാ​ല​ന്തു​റൈ, ആ​ന​മ​ലൈ, വ​ര​പ്പ​ട്ടി മേ​ഖ​ല​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വി​ള​വെ​ടു​പ്പ് വൈ​കു​ന്നു. അ​തേ​സ​മ​യം, ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പു​തി​യ വി​ള​വെ​ടു​ത്ത ചെ​റി​യ ഉ​ള്ളി വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ഇ​തോ​ടെ നി​ല​വി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് അ​റു​തി​യാ​കു​മെ​ന്നും കി​ലോ​യ്ക്ക് 80 രൂ​പ നി​ര​ക്കി​ലേ​ക്ക് വി​ല താ​ഴു​മെ​ന്നു​മാ​ണ് വ്യാ​പാ​ര മേ​ഖ​ല​യു​ടെ പ്ര​തീ​ക്ഷ.

Tags : Onion and garlic prices nattuvishesham district news deepika news Onion and garlic prices have soared.

Recent News

Corehub Up