പ്രതീകാത്മക ചിത്രം
വൈപ്പിൻ: ഓൺലൈൻ തട്ടിപ്പിൽ ഞാറക്കൽ സ്വദേശിയായ യുവാവിന് 3,26,251 രൂപ നഷ്ടമായി. ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് വഴി പണം ഇരട്ടിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യൽ മീഡിയ ആപ്പ് വഴി പരിചയപ്പെട്ട വടക്കേന്ത്യക്കാരായ രണ്ടുപേരാണ് പണം തട്ടിയെടുത്തത്.
കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ 11 വരെയുള്ള തീയതികളിൽ പരാതിക്കാരന്റെ ഫോണിൽ നിന്നു ഗൂഗിൾ പേ ആയും ബാങ്ക് ട്രാൻസ്ഫർ മുഖേനയും പലതവണകളായാണ് പണം വാങ്ങിയത്.
ഇതിനുശേഷം ഇവരെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. തുടർന്ന് യുവാവ് ഞാറക്കൽ പൊലിസിൽ നൽകിയ പരാതിയിൽ വിജയ് സക്സേന, നോഹാൽ ശർമ്മ എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
Tags : Online Fraud nattuvishesham district news deepika news Resident of Njarakkal oses 3.26 lakhs