x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ബി കോ​ള​ജി​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ പെ​റ്റ് ഗ്രൂ​മിം​ഗ് ആ​ന്‍​ഡ് ക​നൈ​ന്‍ കെ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

വെബ് ഡെസ്ക്
Published: November 10, 2026 12:13 AM IST | Updated: November 10, 2026 12:13 AM IST

ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ പെ​റ്റ് ഗ്രൂ​മിം​ഗ് ആ​ന്‍​ഡ് ക​നൈ​ന്‍ കെ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് തു​ട​ക്ക​മാ​യി. തൊ​ഴി​ല്‍ നൈ​പു​ണ്യ വി​ക​സ​നം, പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് കോ​ള​ജി​ലെ സു​വോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ബെ​ര്‍​ക്മാ​ന്‍​സ് ലൈ​ഫ് സ​യ​ന്‍​സ് ഹ​ബ്ബി​ലാ​ണ് കോ​ഴ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. റ്റെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ലും പ്ര​ത്യേ​കി​ച്ച് നാ​യ്ക്ക​ളു​ടെ ഗ്രൂ​മിം​ഗ്, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും വ​ര്‍​ധി​ച്ചു​വ​രു​ന്ന തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് കോ​ഴ്സ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. നാ​യ്ക്ക​ളു​ടെ അ​ടി​സ്ഥാ​ന ശ​രീ​ര​ഘ​ട​ന​യും പെ​രു​മാ​റ്റ​രീ​തി​ക​ളും, വി​വി​ധ ഇ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ, അ​ടി​സ്ഥാ​ന ഗ്രൂ​മിം​ഗ് രീ​തി​ക​ൾ, സു​ര​ക്ഷി​ത​മാ​യ മൃ​ഗ​പ​രി​പാ​ല​നം, പോ​ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. പ​ഠ​ന​ത്തോ​ടൊ​പ്പം നേ​രി​ട്ടു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നും കോ​ഴ്സി​ല്‍ പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്. ഗ്രൂ​മിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗം, മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യ​ൽ, വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള നാ​യ്ക്ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ഗ്രൂ​മിം​ഗ് രീ​തി​ക​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ​രി​ശീ​ല​നം ല​ഭി​ക്കും.

പെ​റ്റ് ഗ്രൂ​മിം​ഗ് മേ​ഖ​ല​യി​ല്‍ സ്വ​യം​തൊ​ഴി​ല്‍ ആ​രം​ഭി​ക്കാ​നും പെ​റ്റ് ഗ്രൂ​മിം​ഗ് സ​ലൂ​ണു​ക​ൾ, പെ​റ്റ് കെ​യ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ ക​ണ്ടെ​ത്താ​നും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന നൈ​പു​ണ്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് ര​ണ്ടു​മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.
ബി​രു​ദ​മോ പ്ര​ത്യേ​ക ശാ​സ്ത്ര​വി​ഷ​യ പ​ശ്ചാ​ത്ത​ല​മോ നി​ര്‍​ബ​ന്ധ​മാ​ക്കാ​തെ താ​ത്പ​ര്യ​വും പ​ഠി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യു​മു​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശ​നം നേ​ടാം. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് കോ​ള​ജി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. ന​ല്‍​കും.
ബെ​ര്‍​ക്മാ​ന്‍​സ് ലൈ​ഫ് സ​യ​ന്‍​സ് ഹ​ബ്ബി​ലൂ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഹ്ര​സ്വ​കാ​ല തൊ​ഴി​ല്‍​പ​രി​ശീ​ല​ന കോ​ഴ്സു​ക​ള്‍ ആ​രം​ഭി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. അ​ക്കാ​ദ​മി​ക പ​ഠ​ന​ത്തെ തൊ​ഴി​ല്‍ നൈ​പു​ണ്യ​വു​മാ​യും സം​രം​ഭ​ക​ത്വ​വു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള കോ​ള​ജി​ന്‍റെ പു​തി​യ ചു​വ​ടു​വ​യ്പ്പാ​ണി​ത്.

Tags : Professional Nattuvishesham Districtnews

Recent News

Corehub Up