x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡിന് 70ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി

വെബ് ഡെസ്ക്
Published: November 10, 2026 12:11 AM IST | Updated: November 10, 2026 12:11 AM IST

ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് റോ​ഡ് നി​ര​പ്പി​ലെ​ത്തി​ക്കാ​ൻ 70ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി. വി​നു ജോ​ബ് എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡ് നി​ര​പ്പി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ല്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​ത്. സ്റ്റാ​ന്‍​ഡി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ മൂ​ന്ന​ടി ഉ​യ​ര​ത്തി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ത് കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഒ​ഴു​കി പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ ക​യ​റാ​നും ഇ​ട​യു​ണ്ട്. പാ​ര്‍​ക്കിം​ഗ് മൈ​താ​നം ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ബ​സു​ക​ള്‍ ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും അ​പ​ക​ടാ​വ​സ്ഥ സൃ​ഷ്ടി​ക്കാ​നി​ട​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് പാ​ര്‍​ക്കിം​ഗ് ഏ​രി​യ എം​സി റോ​ഡി​ന്‍റെ നി​ര​പ്പി​ലേ​ക്ക് താ​ഴ്ത്തു​ന്ന​തെ​ന്ന് വി​നു ജോ​ബ് എം​എ​ല്‍ പ​റ​ഞ്ഞു. ഡി​സം​ബ​ര്‍ അ​വ​സാ​ന​വാ​ര​ത്തോ​ടെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ബ​സ് സ്റ്റാ​ന്‍​ഡ് തു​റ​ക്കാ​നാ​ണ് പ​ദ്ധ​തി.

Tags : project Nattuvishesham Districtnews

Recent News

Corehub Up