x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ർ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂസ​ർ ക​മ്പ​നി​ക​ൾ രൂ​പീ​ക​രി​ക്ക​ണം: റ​ബ​ർ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

വെബ്ഡെസ്ക്
Published: November 8, 2026 06:36 AM IST | Updated: November 8, 2026 06:36 AM IST

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ന്ന റ​ബ​ർ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് റീ​ജ​നൽ ക​മ്മി​റ്റി യോ​ഗം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. ഗീ​വ​ർ​ഗീ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്

വ​ട​ക്ക​ഞ്ചേ​രി: റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളെ അം​ഗ​ങ്ങ​ളാ​ക്കി റ​ബ​ർ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂസ​ർ ക​മ്പ​നി​ക​ൾ രൂ​പീ​ക​രി​ച്ച് റ​ബ​റി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത നി​ർ​മാ​ണ വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക പ​രി​ശീ​ല​ന​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് റ​ബ​ർ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് റീ​ജ​ന​ൽ ക​മ്മി​റ്റി യോ​ഗം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട്ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, അ​ത്യു​ത്പാ​ദ​ന ശേ​ഷി​യും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​മു​ള്ള റ​ബ​ർ ഇ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക, ഡ്യൂ​ട്ടി കു​റ​ച്ച് കോ​മ്പൗ​ണ്ട് റ​ബ​ർ ഇ​റ​ക്കു​മ​തി ചെ​യ്ത് റ​ബ​ർ​വി​ല ഇ​ടി​ക്കാ​നു​ള്ള വ്യ​വ​സാ​യി​ക​ളു​ടെ ശ്ര​മ​ങ്ങ​ൾ ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. ഗീ​വ​ർ​ഗീ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്ക​ഞ്ചേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം.​സി. വ​ർ​ഗീ​സ്, റെ​ജി കെ. ​മാ​ത്യു, ജോ​ർ​ജ് കോ​ര, സി. ​പ​ര​മേ​ശ്വ​ര​ൻ, പി.​സി.​വി​ൽ​സ​ൺ, സി​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Rubber Farmers nattuvishesham district news deepika news Producer Companies Should Be Formed

Recent News

Corehub Up